മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ഫാസിസ്റ്റ് നടപടി-പ്രൊവാഷ് ഘോഷ്

Spread our news by sharing in social media

മുതിര്‍ന്ന സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ഫാസിസ്റ്റ് നീക്കമാണെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് അഭിപ്രായപ്പെട്ടു.
ഭീമാ-കൊറിഗോണ്‍ സംഭവത്തിലെ പങ്കാളിത്തം ആരോപിച്ച് നടത്തിയ ഈ അറസ്റ്റ് എതിരഭിപ്രായങ്ങളെ അമര്‍ച്ച ചെയ്യാനും പ്രതിഷേധിക്കുന്നവരില്‍ ഭീതി പടര്‍ത്താനുമുദ്ദേശിച്ചുള്ളതാണ്. ഇത് അങ്ങേയറ്റം അപലപനീയമാണ്. അറസ്റ്റുചെയ്തവരെ ഉടനടി, നിരുപാധികം വിട്ടയയ്ക്കണമെന്നും സഖാവ് പ്രൊവാഷ് ഘോഷ് ആവശ്യപ്പെട്ടു.

Share this