മൂലമ്പിള്ളി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേയ്ക്ക് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മാർച്ച്‌

Spread our news by sharing in social media

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ റോഡ് കണക്ടിവിറ്റിക്കുവേണ്ടി മൂലമ്പിള്ളിയിൽനിന്ന് കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കിയതിനെത്തുടർന്ന് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരത്തിന്റെ ഫലമായി അന്നത്തെ എൽഡിഎഫ് സർക്കാർ പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചിട്ട് 10 വർഷം പൂർത്തിയായി രിക്കുന്നു. സർക്കാരുകൾ മാറിമാറിവന്നിട്ടും പാക്കേജ് വ്യവസ്ഥകൾ പൂർത്തീകരിക്കാൻ തയ്യാറാകാത്തത് കനത്ത നീതിനിഷേധമാണെന്നു ചൂണ്ടിക്കാട്ടിയും ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പ്രകാരം എല്ലാ കുടുംബങ്ങളിൽനിന്നും ഒരാൾക്ക് തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ട് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേയ്ക്ക് കുടിയൊഴിപ്പിക്കപ്പെട്ടവർ മാർച്ച് നടത്തി. മാർച്ച് കണ്ടെയ്‌നർ ടെർമിനലിനുമുമ്പിൽ വൻപോലീസ് സന്നാഹം തടഞ്ഞതിനെത്തുടർന്ന് നടന്ന ധർണ്ണ പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എം.ദിനേശൻ (എസ്‌യുസിഐ(സി), അഡ്വ.കെ.അനിൽകുമാർ(സിപിഐ(എം), കെ.രജികുമാർ(ആർഎസ്പി), വി.പി.വിൽ സൺ (കോ-ഓർഡിനേഷൻ കമ്മിറ്റി), ഏലൂർഗോപിനാഥ് (ബിജെപി), ജോണി ജോസഫ് (ജനകീയപ്രതിരോധ സമിതി), കെ.പി.സാൽവിൻ (എഐഡിവൈഒ) തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

 

Share this