രണ്ടാമത് സംസ്ഥാന യുവജന സമ്മേളനം

Spread our news by sharing in social media

നാൽക്കാലിക്ക് മനുഷ്യനേക്കാൾ പദവി ലഭിക്കുന്നത്
വർത്തമാന ഇന്ത്യൻ ദുരന്തം
-രാമാഞ്ജനപ്പ

നാൽക്കാലിക്ക് മനുഷ്യനേക്കാൾ പദവി ലഭിക്കുന്നത് വർത്തമാന ഇന്ത്യൻ ദുരന്തമാണെന്ന് എഐഡിവൈഒ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് രാമാഞ്ജനപ്പ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയ്ക്കും വർഗ്ഗീയതയ്ക്കും അഴിമതിക്കും സാംസ്‌ക്കാരിക അധഃപതനത്തിനുമെതിരെ എഐഡിവൈഒ മാവേലിക്കരയിൽ സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

IMG-20160919-WA0002 IMG-20160919-WA0004 IMG-20160919-WA0006

രാജ്യത്ത് വളർന്നുവരുന്ന ഫാസിസ്റ്റ് വിപത്തിനെ ചെറുക്കുവാൻ ശരിയായ വിപ്ലവ യുവജന മുന്നേറ്റം അനിവാര്യമായിരിക്കുകയാണ്. തൊഴിലില്ലായ്മ സർവ്വ സീമകളും ലംഘിച്ച് മുന്നോട്ടുപോകുകയാണ്. ഓരോ വർഷവും തൊഴിലില്ലാപ്പടയിലേയ്ക്ക് 1 കോടി 30 ലക്ഷം യുവാക്കളാണ് പുതുതായി എത്തിച്ചേരുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഡിവൈഒ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.പാർത്ഥസാരഥി വർമ്മ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.എസ്.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. എഐഡിവൈഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി.പ്രശാന്ത്കുമാർ സ്വാഗതം ആശംസിച്ചു.

എൻ.കെ.ബിജു പ്രസിഡന്റും, ഇ.വി.പ്രകാശ് സെക്രട്ടറിയുമായി 65 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പി.പി.പ്രശാന്ത്കുമാർ, റ്റി.ജെ.ഡിക്‌സൺ, എം.പ്രദീപൻ, കെ.ഒ.സുധീർ(വൈസ് പ്രസിഡന്റ്) കെ.പി.സാൽവിൻ, എൻ.ആർ.അജയകുമാർ, റ്റി.ആർ.രാജിമോൾ, എ.വി.ബെന്നി, രാജേഷ്(സെക്രട്ടേറിയറ്റംഗങ്ങൾ)
സമാപന സമ്മേളനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എൻ.ആർ.അജയകുമാർ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിൽ വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെ മുൻ നിർത്തിയുള്ള 7 പ്രമേയങ്ങൾ അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കര ടൗണിൽ പ്രകടനം നടത്തി.

 

Share this