രോഹിത് വെമുലെയുടെ മരണം: എഐഡിഎസ്ഒ പ്രതിഷേധിച്ചു.

Spread our news by sharing in social media

ഹൈദരബാദ് യൂണിവേഴ്‌സിറ്റി ഗവേഷകവിദ്യാർത്ഥി രോഹിത് വെമുലെയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എഐഡിഎസ്ഒ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് അഡ്വ.ഇ.എൻ ശാന്തി രാജ് ഉദ്ഘാടനം ചെയ്തു.

രോഹിതിന്റെ മരണം കേവലം ഒരു ആത്മഹത്യ അല്ലെന്നും ഭരണകൂട അജണ്ടയുടെ ഇരയാണദ്ദേഹമെന്നും ഇ.എൻ ശാന്തിരാജ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യം യൂണിവേഴ്‌സിറ്റിക്കുമേൽ അടച്ചേൽപിക്കാൻ ശ്രമിച്ച കേന്ദ്ര മന്ത്രിമാർ ബന്ധാരു ദത്താത്രേയയും സ്മൃതി ഇറാനിയും അതിനു കൂട്ടുനിന്ന വൈസ് ചാൻസിലർ അപ്പാറാവു പോഡിലെയും രാജിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എഐഡിഎസ്ഒ സംസ്ഥാനകമ്മിറ്റിയംഗം ആർ.അപർണയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ബിമൽജി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം.എ ബിന്ദു എന്നിവർ പ്രസംഗിച്ചു. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ നേതാക്കളായ അഖിൽ മോൻ.എസ്, ആനന്ദ് എസ് ലാൽ, അനന്തൻ ആലപ്പി, ഗായത്രി എച്ച്, അഭിരാമി സ്വാമിനാഥൻ എന്നിവർ നേതൃത്വം നൽകി.

Share this