വിദ്യാഭ്യാസത്തെ ആഗോളചരക്കാക്കുന്ന ഗ്ലോബൽ എജ്യൂക്കേഷൻ മീറ്റിനെതിരെ സെക്രട്ടേറിയറ്റ് നടയിൽ ജനകീയ വിദ്യാഭ്യാസ സംഗമം.

Spread our news by sharing in social media

ഗ്ലോബൽ എജ്യൂക്കേഷൻ മീറ്റ്
ജനാധിപത്യ വിദ്യാഭ്യാസത്തിനെതിരായ വെല്ലുവിളി
-ബി.ആർ.പി.ഭാസ്‌ക്കർ

VIDEO LINK

സ്‌പെഷ്യൽ എക്‌സ്‌പോർട്ട് പ്രോസസ്സിംഗ് സോൺ മാതൃകയിൽ വിദ്യാഭ്യാസത്തെ ആഗോളചരക്കാക്കാൻ ലക്ഷ്യമിടുന്ന അന്തർദേശീയ ഉന്നത വിദ്യാഭ്യാസ മേഖലകൾ ആരംഭിക്കുവാൻ ലക്ഷ്യമിടുന്ന ഗ്ലോബൽ എജ്യൂക്കേഷൻ മീറ്റിനെതിരെ അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് നടയിൽ പീപ്പിൾസ് എജ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു. ബി.ആർ.പി. ഭാസ്‌ക്കർ സംഗമം ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിന്റെ അന്തർദ്ദേശീയ വ്യാപാരം തടസ്സങ്ങളില്ലാതെ നടത്തുവാൻ നിലവിലുള്ള എല്ലാ നിയമങ്ങളും മാറ്റിക്കൊടുക്കുകയാണ് ഈ മേളയിലൂടെ സർക്കാർ ചെയ്യാനുദ്ദേശിക്കുന്നത്.
ആഗോള വിദ്യാഭ്യാസ സംഗമം ജനാധിപത്യ വിദ്യാഭ്യാസത്തിനെതിരായ വെല്ലുവിളിയാണെന്നും ആഗോളചരക്കാക്കി വിദ്യാഭ്യാസത്തെ കാണുന്ന പുത്തൻ സമീപനങ്ങൾ വിനാശകരമാണെന്നും ബി.ആർ.പി. ഭാസ്‌ക്കർ പറഞ്ഞു.

കേരളത്തിലെ സർവ്വകലാശാലകളും കോളേജുകളും ആഗോള കമ്പോള മാത്സര്യക്രമത്തിൽ തകർന്നടിയുമെന്ന് സംഗമത്തിൽ ജനാധിപത്യ വിദ്യാഭ്യാസ അവകാശപ്രഖ്യാപന രേഖ അവതരിപ്പിച്ച സംഘടനാ സെക്രട്ടറി എം.ഷാജർഖാൻ പറഞ്ഞു.

ടി.പി. ശ്രീനിവാസനെ ആക്രമിച്ചതിനെ അപലപിച്ചു.
ആഗോള വിദ്യാഭ്യാസ സംഗമത്തെ ജനാധിപത്യ മാർഗ്ഗത്തിൽ എതിർക്കുന്നതിനു പകരം അതിന്റെ സംഘാടകനായ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്.എഫ്. ഐ പ്രവർത്തകർ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് പീപ്പിൾസ് മീറ്റ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. ആഗോള വിദ്യാഭ്യാസ സംഗമത്തിന് നീതീകരണം നിർമ്മിച്ചുകൊടുക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നതെന്നും പ്രമേയം പറയുന്നു.

സേവ് എജ്യൂക്കേഷൻ കമ്മിറ്റി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.വി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന ഭാരവാഹികളായ അഡ്വ. ബി.കെ. രാജഗോപാൽ, പ്രൊഫ.പി.എൻ.തങ്കച്ചൻ, ഡോ.ജ്യോതിരാജ്, ആർ.എം.പി.നേതാവ് കെ.എസ്. ഹരിഹരൻ, എം.സി.പി.ഐ(യു) നേതാവ് സി.ശ്രീനിവാസദാസ്, എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എൻ.ശാന്തിരാജ്, സെക്രട്ടറി ബിനുബേബി, എ.ഐ.എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി ഷൈല.കെ.ജോൺ, ഡി.ആർ.എസ്.ഒ സംസ്ഥാന കൺവീനർ അലീന എസ് എന്നിവർ പ്രസംഗിച്ചു. പി.എസ്.ഗോപകുമാർ സ്വാഗതവും ഡോ.കെ.പ്രസന്നകുമാർ കൃതജ്ഞതയും പറഞ്ഞു.

 

Share this