വിദ്യാഭ്യാസ വായ്പ : സര്‍ക്കാര്‍ നിലകൊള്ളുന്നത് കോപ്പറേറ്റുകള്‍ക്കുവേണ്ടി-പി. സുരേന്ദ്രന്‍

Spread our news by sharing in social media

ഐ.എന്‍.പി.എ തൃശൂര്‍ ജില്ലാ സമ്മേളനം

വിദ്യാഭ്യാസ വായ്പാ വിഷയത്തിലും സര്‍ക്കാരുകള്‍ നിലകൊള്ളുന്നത് കോപ്പറേറ്റുകള്‍ക്കുവേണ്ടിയാണെന്ന് പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വായ്പ തിരിച്ചുപിടിക്കല്‍ റിലയന്‍സിനെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കുക, വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുക, നഴ്‌സുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസ്സോസിയോഷന്‍ ജില്ലാസമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന ഗവണ്‍മെന്റ് നമ്മുടെ കുട്ടികളുടെ താരതമ്യേന തുച്ഛമായ വായ്പ എഴുതിത്തള്ളുവാനോ, സ്വയം ഏറ്റെടുക്കവാനോ മുന്നോട്ടു വരാത്തത് ഖേദകരമാണ്. വിദ്യാഭ്യാസവും തൊഴിലും പൗരമാര്‍ക്ക് ഭരഘടനപരമായിത്തന്നെ ഉറപ്പുനല്‍കേണ്ട സര്‍ക്കാര്‍ അവരെ വായ്പക്കാരാക്കി മാറ്റുന്നത് ന്യായീകരിക്കാനാവില്ല. ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയെന്നതാണ് ആധുനിക സര്‍ക്കാരുകളുടെ ശൈലിയെന്നും അതിനെ ഒറ്റക്കട്ടായി നേരിടണം. വായ്പ തിരച്ചുപിടക്കല്‍ റിലയന്‍സിനെ ഏല്‍പിച്ചിരിക്കുന്ന നടപടിയില്‍ നിന്ന് ഗവണ്‍മെന്റ് പിന്‍മാറണമെന്നും പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഡേ. പി.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.പി.എ സംസ്ഥന രക്ഷാധികാരി മിനികെ. ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍, കെ.യു.എസ്.ടി.ഒ ജില്ലാ പ്രസിഡന്റ വി.യു. ഉണ്ണികൃഷ്ണന്‍, ഡെമോക്രാറ്റിക് ലോയേഴ്‌സ് ഫോറം സംസ്ഥാന കണ്‍വീനര്‍ അഡ്വ. ഇ.എന്‍. ശാന്തിരാജ്, എന്നീവര്‍ പ്രസംഗിച്ചു.

പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുവാന്‍ വായ്പയെടുത്തവര്‍ നേരിടുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള പ്രമേയം ഐ.എന്‍. പി.എ. ഹെല്‍പ്പ് ഡെസ്‌ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍് സി.കെ. ശിവദാസന്‍ അവതരിപ്പിച്ചു. വായ്പ തിരിച്ചുപിടിക്കല്‍ റിലയന്‍സ് അസറ്റ് റീ- കണ്‍സ്ട്രക്ഷന്‍ കമ്പനികളെ ഏല്‍പ്പിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രമേയ അവതരണം കെ.ജെ. വര്‍ഗീസ് നടത്തി. പസിഡന്റ് ടി. വാസുദേവന്‍. സിസിലി ഏലിയാസ് എ.എം.സുരേഷ, സി.ആര്‍ ഉണ്ണീകൃഷ്ണന്‍, ഇ.പി.കുര്യക്കോസ്, മത്തായി എം.എ, തുടങ്ങിയവ സംസാരിച്ചു.

ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ് ഡോ. പി.എസ്. ബാബു, ജില്ലാ സെക്രട്ടറി സിസിലി ഏലിയാസ്, ട്രഷറര്‍ സി.കെ. ശിവദാസന്‍, വൈസ് പ്രസിഡന്റ്മാര്‍ ടി. വാസുദേവന്‍, രാജന്‍ വാരിയര്‍, പി.ഡി. പോള്‍, കുരിയാക്കോസ് ചേലക്കര , എന്നിവരും ജോ.സെക്രട്ടറിമാര്‍ ജോസ്.കെ.എല്‍, എ..എം.സുരേഷ്, സി.ആര്‍. ഉണ്ണീകൃഷ്ണന്‍ മത്തായി എം.എ ഉല്‍പ്പെടെ കൂടാതെ31 അംഗ ജില്ലാക്കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

Share this