വിലക്കയറ്റത്തിനും അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ കളക്‌ട്രേറ്റ് മാർച്ച്

Spread our news by sharing in social media

കൊല്ലത്ത്‌വിലക്കയറ്റമുൾപ്പെടെയുള്ള ജീവിത പ്രശ്‌നങ്ങൾ ഉന്നയിക്കാതെ കേവലം വികസനത്തെക്കുറിച്ച് മാത്രം പറയുന്ന ഇടതു-വലതു-ബി.ജെ.പി. മുന്നണികളുടെ ജാഥകളും യാത്രകളും ജനവഞ്ചനയുടെ പാരമ്യമാണെന്ന് എസ്.യു.സി.ഐ. (സി) ജില്ലാ സെക്രട്ടറി ജി.എസ്. പത്മകുമാർ അഭിപ്രായപ്പെട്ടു.

എക്‌സൈസ് നികുതി വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് വിലവർദ്ധിപ്പിക്കുമ്പോൾ വില്പന നികുതി വർദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരും ഇതേപാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. ഈ ജനവിരുദ്ധ നിലാപുടകൾക്കെതിരെ ശരിയായ ദിശയിൽ സമരം വളർത്തിയെടുക്കുകയെന്നതാണ് ഇന്നത്തെ ആവശ്യകതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.യു.സി.ഐ. (സി) ജില്ലാ കമ്മിറ്റി കൊല്ലത്തു സംഘടിപ്പിച്ച കളക്‌ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.യു.സി.ഐ. (സി) ജില്ലാ കമ്മിറ്റിയംഗം ഷൈലാ കെ. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി. ധ്രുവകുമാർ, പി.പി. പ്രശാന്ത് കുമാർ, ബി. വിനോദ്, കെ. ശശാങ്കൻ, തുടങ്ങിയവരും എംസിപിഐ(യു) ജില്ലാ നേതാവ് വി.എസ്. മോഹൻലാലും പ്രസംഗിച്ചു. കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്നുമാരംഭിച്ച പ്രകടനത്തിൽ എസ്. രാധാകൃഷ്ണൻ, ബി. രാമചന്ദ്രൻ, എസ്. രാഘവൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Share this