വി.കെ. ജോയ് അനുസ്മരണവും മതേതര-ജനാധിപത്യ-മാനവിക സംഗമവും

Spread our news by sharing in social media

ജനകീയ പ്രതിരോധ സമിതി ചേർത്തല താലൂക്ക് പ്രസിഡന്റും സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന വി.കെ ജോയ് അനുസ്മരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.

ജനുവരി 6ന് രാവിലെ 10.30ന് ചേർത്തല എസ്.എൻ പാരലൽ കോളേജിൽ മുതിർന്ന ഫോട്ടോഗ്രാഫർ വി.കെ ഷേണായ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി താലൂക്ക് പ്രസിഡന്റ് കെ.ആർ സോമശേഖരപ്പണിക്കർ അദ്ധ്യക്ഷനായിരുന്നു. എം.കൃഷ്ണകുമാർ മുഖ്യപ്രസംഗം നടത്തി. കെ.സി രമേശൻ, കെ.എസ് ശശിധരൻ, മാരാരിക്കുളം വിജയൻ, കെ.പ്രതാപൻ എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് 4ന് നടന്ന മതേതര ജനാധിപത്യ മാനവിക സംഗമം ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.പി മനോഹരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യൂ വേളങ്ങാടൻ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ആർ.പാർത്ഥസാരഥി വർമ്മ വിഷയാവതരണം നടത്തി. ടി.ബി വിശ്വനാഥൻ, എസ് സീതിലാൽ, എ. സെബാസ്റ്റ്യൻ, കെ.എ വിനോദ്, പി.വി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

6 മണിക്ക് നടന്ന കാവ്യസന്ധ്യ കെ.ആർ സോമശേഖരപ്പണിക്കർ നയിച്ചു. നിഷ റെജിമോൻ, ടി.വി പാർത്ഥൻ, ബിബിൻ ബേബി, പ്രഫ.കെ.എ സോളമൻ, എൻ.കെ പ്രകാശൻ, എം.ബി സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share this