സംയുക്ത ട്രേഡ് യൂണിയൻ അഖിലേന്ത്യാ പ്രക്ഷോഭണം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ മാർച്ചും ധർണ്ണയും

Spread our news by sharing in social media

കേന്ദ്ര ബിജെപി സർക്കാറിന്റെ തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭണത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഫെബ്രുവരി 7ന് രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുമ്പിൽ തൊഴിലാളികളുടെ പ്രതിഷേധ സമരം നടന്നു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ നടന്ന മാർച്ചിലും ധർണ്ണയിലും ആയിരക്കണക്കിന് തൊഴിലാളികൾ ആവേശപൂർവ്വം പങ്കെടുക്കുകയുണ്ടായി. തിരുവനന്തപുരത്ത് നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ പ്രസംഗിച്ചു. കൊല്ലത്ത് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ജില്ലാ കമ്മിറ്റി അംഗം സഖാവ് വി.രാമചന്ദ്രൻ പ്രസംഗിച്ചു. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ജില്ലാസെക്രട്ടറി സഖാവ് കെ.ജി.അനിൽകുമാർ പ്രസംഗിച്ചു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസ് മാർച്ചിൽ ജില്ലാ സെക്രട്ടറി സഖാവ് പി.ആർ.സതീശൻ പ്രസംഗിച്ചു. കോട്ടയത്ത് നടന്ന ബിഎസ്എൻഎൽ ഓഫീസ് മാർച്ചിൽ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനറും എഐയുറ്റിയുസി ജില്ലാ സെക്രട്ടറിയുമായ സഖാവ് വി.പി.കൊച്ചുമോൻ സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗം സഖാവ് കെ.എസ്.ശശികല പ്രസംഗിച്ചു.

എറണാകുളം വഞ്ചി സ്‌ക്വയറിൽ നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡണ്ട് സഖാവ് എൻ.ആർ മോഹൻകുമാർ പ്രസംഗിച്ചു. തൃശ്ശൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ജില്ലാ കമ്മിറ്റി അംഗം സഖാവ് സി.ആർ.ഉണ്ണികഷ്ണൻ പ്രസംഗിച്ചു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ജില്ലാ പ്രസിഡണ്ട് സഖാവ് കെ.അബ്ദുൾ അസീസ് പ്രസംഗിച്ചു. കോഴിക്കാട് ഇൻകം ടാക്‌സ് ഓഫീസ് മാർച്ചിൽ ജില്ലാ സെക്രട്ടറി സഖാവ് പി.എം.ശ്രീകുമാർ പ്രസംഗിച്ചു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ജില്ലാ പ്രസിഡണ്ട് സഖാവ് എം.കെ.ജയരാജ് പ്രസംഗിച്ചു. ഫെബ്രുവരി 7ന് മുമ്പ് എല്ലാ ജില്ലകളിലും ജില്ലാ കൺവൻഷനുകളും പ്രചരണ ജാഥകളും നടത്തുകയുണ്ടായി.

Share this