സഖാവ് കെ.പി.കോസല രാമദാസ് അനുസ്മരണ സമ്മേളനം

Spread our news by sharing in social media

പ്രമുഖ ട്രേഡ് യൂണിയൻ നേതാവും എംഎൽഎയും മേയറും ആയിരുന്ന സഖാവ് കെ.പി.കോസല രാമദാസിന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് ജൂൺ 4ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ അനുസ്മരണ സമ്മേളനം നടന്നു. അനുസ്മരണ സമിതി കൺവീനറും കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, എം.ഷാജർഖാൻ (ജനകീയ പ്രതിരോധ സമിതി), എം.എൻ.അനിൽ(കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷൻ), എ.വി.ബെന്നി (കെഎസ്ഇ വർക്കേഴ്‌സ് യൂണിയൻ), പി.എം.ദിനേശൻ(കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയൻ), എം.സി.കുട്ടപ്പൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ട്രേഡ് യൂണിയൻ പ്രവർത്തനം മാനേജ്‌മെന്റിന്റെ താൽപ്പര്യങ്ങൾക്ക് വഴിമാറുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്ന ഇക്കാലത്ത,് സഖാവ് കെ.പി.കോസല രാമദാസിന്റെ പ്രവർത്തന ശൈലിയും നിശ്ചയദാർഢ്യവും സത്യസന്ധരായ തൊഴിലാളി പ്രവർത്തകർക്ക് എക്കാലത്തും മാതൃകയാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ അടിയറ വെക്കാത്ത ധീരമായ നിലപാട് ജീവിതാന്ത്യംവരെ തുടർന്ന തൊഴിലാളി നേതാവായിരുന്നു അദ്ദേഹമെന്നും പ്രസംഗകർ അനുസ്മരിച്ചു. ഡി.ഹരികൃഷ്ണൻ സ്വാഗതവും നന്ദലാൽ നന്ദിയും പറഞ്ഞു.

Share this