ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയും ഫാസിസ്റ്റ് വിപത്തും മുതലാളിത്തവിരുദ്ധ വിപ്ലവപ്പോരാട്ടവും
എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി ജനറല്‍സെക്രട്ടറി സഖാവ് പ്രൊവാഷ്ഘോഷിന്റെ പ്രസംഗത്തിന്റെ പുസ്തകാവിഷ്കാരം.
സമുന്നത മാര്‍ക്സിസ്റ്റ് ദാര്‍ശനികനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവുമായ സഖാവ് ശിബ്ദാസ്ഘോഷിന്റെ പാഠങ്ങളുടെ വെളിച്ചത്തില്‍ ഇന്നത്തെ ഇന്‍ഡ്യന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലെ പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് വര്‍ഗ്ഗ-ബഹുജനസമരങ്ങള്‍ക്ക് ദിശകാട്ടുന്നു.
രാജ്യത്തെ ഇരുണ്ട ഫാസിസ്റ്റ് വാഴ്ചയിലേയ്ക്കാനയിക്കാന് ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളെ ഉജ്ജ്വലമായി വിശകലനം ചെയ്യുന്നു.
ഭാരതീയ പാരമ്പര്യത്തെപ്പറ്റി വാചാലരാകുന്ന ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ രാജാ റാം മോഹന്‍, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, സ്വാമി വിവേകാനന്ദന് തുടങ്ങിയ നവോത്ഥാന നായകന്മാരുടെയും ഭഗത്സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ധീര ദേശാഭിമാനികളുടെയും ആശയങ്ങള്‍ക്ക് കടക വിരുദ്ധമാണെന്ന് വസ്തുതകളുടെ പിന്‍ബലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ പുലര്‍ത്തുന്ന അവസരവാദവും വ്യത്യസ്ത ആശയങ്ങളോടുള്ള അസഹിഷ്ണുതയും എങ്ങനെ വലതുപക്ഷ ശക്തികള്‍ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുന്നുവെന്നും വിശദീകരിക്കുന്നു.
അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മോചനമാര്‍ഗ്ഗം കാട്ടുന്ന ഒരേയൊരു തത്ത്വചിന്ത ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടിട്ടുള്ള മാര്‍ക്സിസം-ലെനിനിസം മാത്രമാണെന്ന് സമര്‍ത്ഥിക്കുന്നു.
മതേതര-ജനാധിപത്യ വിശ്വാസികള്‍ക്കൊരു കൈപ്പുസ്തകം.