സമരശക്തികളുടെ യോജിപ്പ് അനിവാര്യം- മണിക് മുഖര്‍ജി

Spread our news by sharing in social media

രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്നത്തെ പരിതസ്ഥിതിയില്‍ സമരശക്തികളുടെ വിപുലമായ യോജിച്ച സമരപ്രസ്ഥാനം അനിവാര്യമായിരിക്കുന്നുവെന്ന് എസ്.യു.സി.ഐ.(സി) പോളിറ്റ്ബ്യൂറോ അംഗം മണിക് മുഖര്‍ജി അഭിപ്രായപ്പെട്ടു.

കൊല്ലം ടി.എം വര്‍ഗ്ഗീസ് ഹാളില്‍ നടന്ന എസ്.യു.സി.ഐ.(സി) സ്ഥാപക ജനറല്‍ സെക്രട്ടറി ശിബ്ദാസ് ഘോഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൊടിയചൂഷണത്തിന് വഴിയൊരുക്കികൊണ്ട് ജനങ്ങളെ നാള്‍ക്കുനാള്‍ ദരിദ്രരാക്കികൊണ്ടിരിക്കുന്ന മുതലാളിത്തചൂഷണം നിലനിര്‍ത്തുവാന്‍ മുതലാളി വര്‍ഗ്ഗം ഫാസിസത്തില്‍ അഭയംപ്രാപിച്ചിരിക്കുന്ന ഇക്കാലത്ത് തൊഴിലാളിവര്‍ഗ്ഗം ഏറെ ശക്തിയോടെ പോരാട്ടവേദിയില്‍ അണിനിരക്കണമെന്നും രാജ്യമെമ്പാടും ജനകീയ സമരകമ്മിറ്റികളില്‍ സംഘടിച്ച് ജനങ്ങള്‍ സമരശക്തിയായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എസ്.യു.സി.ഐ.(സി) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.വേണുഗോപാല്‍, ജി.എസ്.പത്മകുമാര്‍, ജെയിസണ്‍ജോസഫ് തുടങ്ങിയവരും സംസ്ഥാനകമ്മിറ്റിയംഗം ഷൈല.കെ.ജോണും പ്രസംഗിച്ചു. എസ്.യു.സി.ഐ.(സി) ജില്ലാകമ്മിറ്റിയംഗം എസ്.രാധാകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ചിന്നക്കടയില്‍ നൂറ്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നു.

വാര്‍ത്ത നല്‍കുന്നത് ബി.വിനോദ് ഫോണ്‍ : 9349223790

Share this