മെയ് 22ന് എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന
ഛത്തീസ്ഗഡിൽ ‘ഏറ്റുമുട്ടൽ’ എന്ന പേരിൽ സിപിഐ(മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയെയും 26 ആദിവാസികളെയും നിയമവ്യവസ്ഥയ്ക്കു പുറത്ത് ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
സിപിഐ(മാവോയിസ്റ്റ്)ന്റെ രാഷ്ട്രീയവുമായി ഞങ്ങൾക്കു വിയോജിപ്പുകളുണ്ടെങ്കിലും ജനാധിപത്യ മനസ്സുള്ള ഒരാൾക്കും സ്വീകരിക്കാൻ കഴിയാത്ത ഈ ഭീകരഹത്യ അപലപനീയമാണ്. പുരോഗമന വിശ്വാസികളായ എല്ലാവരും ഈ ബീഭത്സസംഭവത്തിനെതിരെ ശബ്ദമുയർത്തണമെന്നും സത്യം പുറത്തു കൊണ്ടുവരാൻ നിഷ്‌പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
