സെപ്റ്റംബര്‍ 2 ന്റെ ദേശീയ പണിമുടക്ക് വന്‍വിജയമാക്കുക – സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍

Spread our news by sharing in social media

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 2016 സെപ്റ്റംബര്‍ 2 ന്റ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്കാരംഭിച്ച കണ്‍വന്‍ഷനില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്തു. എ.ഐ.യു.റ്റി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദന്‍, എം.കെ.കണ്ണന്‍ (എച്ച്.എം.എസ്), കെ.ആര്‍.ബ്രഹ്മാനന്ദന്‍(ടി.യു.സി.സി), തോമസ് ജോസഫ്(യു.ടി.യു.സി), എം.എ.കരിം(എസ്.ടി.യു), സോണിയ ജോര്‍ജ്(സേവ) തുടങ്ങിയവര്‍ പ്രസംഗിച്ചു.

Trade Union United Convention Trissur Comrade V.K.Sadanandan State Secretary AIUTUC Speaks.

Trade Union United Convention Trissur Comrade V.K.Sadanandan State Secretary AIUTUC Speaks.

പ്രക്ഷോഭണത്തിന്റെ ഭാഗമായി ആഗസ്റ്റ് 9ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര ഓഫീസ്സുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 18,000 രൂപയാക്കുക, ബോണസ്, പി.എഫ്, ഇ.എസ്.ഐ പരിധി ഉപേക്ഷിക്കുകയും ഗ്രാറ്റ്വുവിറ്റി വര്‍ധിപ്പിക്കുകയും ചെയ്യുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ടി.യു. രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, നിര്‍ദ്ദിഷ്ട ഭൂനിയമ ഭേദഗതി പിന്‍വലിക്കുക തുടങ്ങിയ 12 ഡിമാന്റുകള്‍ ഉന്നയിച്ചുകൊണ്ടാണ് കേന്ദ്ര ട്രേഡ് യുണിയനുകളുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭണം നടക്കുന്നത്.

Share this