സ്ത്രീ സുരക്ഷാ സമിതി ഏകദിന ശില്പശാല

Spread our news by sharing in social media

Justice K Sukumaram Inaugurate The Workshop on Women and Law in Ernakulam, Kerala

സ്ത്രീകളുടെ അവകാശവും സംരക്ഷണവുംഉറപ്പാക്കപ്പെടണമെങ്കില്‍
താഴേത്തലത്തില്‍ നീതി നിര്‍വ്വഹണം ഉറപ്പാക്കപ്പെടണം.
-ജസ്റ്റിസ് കെ.സുകുമാരന്‍

സ്ത്രീ സുരക്ഷാ സമിതി കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും നിയമവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല നടത്തി. എറണാകുളം ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ശില്പശാല ജസ്റ്റിസ് കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കപ്പെടണമെങ്കില്‍ താഴേത്തലത്തില്‍ നീതിനിര്‍വ്വഹണം ഉറപ്പാക്കപ്പെടണമെന്നും അതിനായി താഴേത്തലം മുതല്‍ സ്ത്രീകള്‍ക്ക് നിയമപരിജ്ഞാനം ഉണ്ടാക്കിക്കൊടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് കെ.സുകുമാരന്‍ അഭിപ്രായപ്പെട്ടു.

അഡ്വ. സീന രാജഗോപാല്‍ വിഷയാവതരണം നടത്തിയ ശില്‍പ്പശാലയില്‍ അഡ്വ.കെ.ലത, അഡ്വ. പി.കെ.ശാന്തമ്മ, അഡ്വ. തനൂജ ജോര്‍ജ്ജ്, അഡ്വ. കെ.കെ. പ്രീത, അഡ്വ. ബേസില്‍ അട്ടിപ്പേറ്റി, അഡ്വ. ഡി.ബി.ബിനു, അഡ്വ.ബി.കെ.രാജഗോപാല്‍, അഡ്വ.ഇ.എന്‍.ശാന്തിരാജ്, അഡ്വ.സൂസന്‍ ജോണ്‍, അഡ്വ. സിമി.എം.ഡി, അഡ്വ.സുനിത ദേവി, അഡ്വ.എം.എ.ബിന്ദു, കെ.പി.ശാന്തകുമാരി, ഷൈല കെ.ജോണ്‍, കെ.കെ.ഗോപിനായര്‍, എന്‍.ആര്‍.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിന്‍സന്റ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ച ശില്‍പ്പശാലയില്‍ സംസ്ഥാന സെക്രട്ടറി മിനി കെ.ഫിലിപ്പ് സ്വാഗതവും എം.കെ.ഉഷ നന്ദിയും പറഞ്ഞു.

Share this