ഇടതുപക്ഷ ഐക്യമുന്നണി കോട്ടയം ജില്ലാ കണ്വന്ഷന്
ഇടതുപക്ഷ ഐക്യമുന്നണിയുടെ കോട്ടയം ജില്ലാ കണ്വന്ഷന് ഒക്ടോബര്‍ 5 ന് കോട്ടത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്നു. ആര്.എം.പി.യുടെ സംസ്ഥാന ചെയര്മാന് സഖാവ് ടി.എല്‍.സന്തോഷ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
എം.സി.പി.ഐ യുണൈറ്റൈഡ് സംസ്ഥാന സെക്രട്ടറി സഖാവ് എം.രാജന് മുഖ്യപ്രസംഗം നടത്തി. ഇടതുപക്ഷ ഐക്യമുന്നണിയുടെ സംസ്ഥാന ചെയര്‍മാനും ആര്.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് കെ.എസ്.ഹരിഹരന്, ഇടതുപക്ഷ ഐക്യമുന്നണിയുടെ കണ്‍വീനറും എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് വി.വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടി പിന്വലിക്കുവാനാവശ്യപ്പെട്ടുകൊണ്ട് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയംഗം സഖാവ് എന്‍.വേണുഗോപാല്‍ അവതരിപ്പിച്ചു. റബ്ബറിന്റെ വിലയിടിവിന് തടഞ്ഞുനിര്‍ത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയംഗം സഖാവ് കെ.പി.വിജയന് അവതരിപ്പിച്ചു. രണ്ട് പ്രമേയങ്ങളും സദസ്സ് ഐകകണ്ഠ്യേന പാസ്സാക്കി. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സഖാവ് മിനി കെ.ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
മിനി കെ.ഫിലിപ്പ് കണ്‍വീനറായി ഇടതുപക്ഷ ഐക്യമുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനാനന്തരം നഗരത്തില്‍ പ്രകടനവും നടന്നു.