45 മീറ്റർ ടോൾപാത: കലം ഉടക്കയ്ൽ സമരത്തിൽ പ്രതിഷേധം ഇരമ്പി

Spread our news by sharing in social media

ദേശീയപാത 17ന് വേണ്ടി ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഒരിക്കൽ കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കാനുളള സർക്കാർ തീരുമാനത്തിനെതിരെ നൂറുകണക്കിന് വീട്ടമ്മമാരുടെ നേതൃത്വത്തിൽ അടുക്കള ബഹിഷ്‌കരിച്ച് നടത്തിയ കലം ഉടക്കൽ സമരത്തിൽ പ്രതിഷേധം ഇരമ്പി.
30മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ട് ഒരു വരി റോഡ് പോലും നിർമ്മിക്കാതെ അതിന് വേണ്ടി കുടിയിറക്കപ്പെട്ട് പുറകോട്ട് മാറി താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളെ രണ്ടാമതും കുടിയൊഴിപ്പിച്ച് 15 മീറ്റർ കൂടി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് എൻഎച്ച് 17 സംയുക്ത സമരസമിതി സമരം സംഘടിപ്പിച്ചത്. എൻഎപിഎം സംസ്ഥാന കോഓർഡിനേറ്റർ പ്രൊഫസർ കുസുമം ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പ്രതിഷേധ യോഗം സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
ഹാഷിം ചേന്നാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.വി. സത്യൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി.കെ.സുധീർ കുമാർ(എൻഎച് 17 ആക്ഷൻ കൗൺസിൽ), മാഗ്‌ളിൻ പീറ്റർ, ജ്യോതി വാസ് പറവൂർ, കെ.പി.വിശ്വനാഥൻ, ഫൈസൽ, കുരുവിള മാത്യൂസ്, മുജീബ് റഹ്മാൻ, സി.കെ.ശിവദാസൻ, കെ.പി.സാൽവിൻ(എസ്‌യുസിഐ(സി)), വിജയരാഘവൻ ചേലിയ, ദിനേശൻ(ജനകീയ പ്രതിരോധ സമിതി), കെ.കെ.ശോഭ (അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന), ജസ്റ്റിൻ ഇലഞ്ഞിക്കൽ, വിജയൻ, മാത്തപ്പൻ കാനപ്പിളളി, ടോമി ചന്തപ്പറമ്പിൽ, പ്രൊഫ.നാണപ്പൻപിളള, രാജൻ ആന്റണി, സി.വി.ബോസ്, അറക്കൽ ടോമി, ജാഫർ മംഗലശേരി, കെ.എസ്.സക്കരിയ്യ, അബ്ദുൽ ലത്തീഫ്, പോൾ തിരുമുപ്പം, രാജേഷ് കാട്ടിൽ, അഷ്‌റഫ്, ഉബോൾഡിൻ, പ്രവീൺ എന്നിവർ പ്രസംഗിച്ചു.

 

Share this