ഉന്നതവിദ്യാഭ്യാസ സംരക്ഷണ കണ്വന്ഷന്
ആള് ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷ(എഐഡിഎസ്ഒ)നും ആള് ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി(എഐഎസ്ഇസി)യും ചേര്‍ന്ന് ജൂലൈ 24 ന് കോഴിക്കോട് സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സംരക്ഷണ കണ്വന്ഷന് കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യുന്നു, സര്‍വ്വകലാശാലകളെ തകര്‍ക്കുന്ന, സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളെ സ്വാശ്രയ സ്ഥാപനങ്ങളാക്കുന്ന സ്വയംഭരണ കോളേജുകള്‍ വേണ്ട എന്ന ഡിമാന്റുയര്ത്തിയാണ് കണ്വന്ഷന് സംഘടിപ്പിച്ചത്. കണ്‍വന്‍ഷനില്‍ എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഇ.എന്‍.ശാന്തിരാജ് അദ്ധ്യക്ഷതവഹിച്ചു. എഐഎസ്ഇസി സംസ്ഥാന കണ്‍വീനര്‍ എം.ഷാജര്‍ഖാന്‍ വിഷയാവതരണം നടത്തി. ഡോ. എം.ജ്യോതിരാജ്, ഡോ.കെ.എന്‍.അജോയ്കുമാര്‍, അഡ്വ.ബി.കെ.രാജഗോപാല്‍, പി. അന്‍സാര്‍, സി. […]