ഐ.എന്‍.പി.എ തൃശൂര്‍ ജില്ലാ സമ്മേളനം വിദ്യാഭ്യാസ വായ്പാ വിഷയത്തിലും സര്‍ക്കാരുകള്‍ നിലകൊള്ളുന്നത് കോപ്പറേറ്റുകള്ക്കുവേണ്ടിയാണെന്ന് പ്രമുഖ സാഹിത്യകാരന് പി. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. വായ്പ തിരിച്ചുപിടിക്കല്‍ റിലയന്‍സിനെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കുക, വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുക, നഴ്സുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസ്സോസിയോഷന്‍ ജില്ലാസമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന ഗവണ്മെന്റ് നമ്മുടെ കുട്ടികളുടെ താരതമ്യേന തുച്ഛമായ […]
കേന്ദ്രഗവൺമെന്റ് കൊണ്ടുവന്ന ദേശീയ ആരോഗ്യ നയം 2015 നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് AIDYO , AIMSS എന്നീ സംഘടനകൾ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ SUCI ജില്ലാ സെക്രട്ടറി; ഡോ. പി എസ് ബാബു ഉദ്ഘാടനം ചെയ്തു. ഈ കൂട്ടായ്മയിൽ AIDYO സംസ്ഥാന കമ്മിറ്റിയംഗം സ. M പ്രദീപൻ മുഖ്യ പ്രസംഗം നടത്തി; തുടർന്ന് സ.സി കെ ശിവദാസൻ, സുജ ആന്റണി, കൃഷ്ണകുമാർ, കെ വി രാജീവൻ, എന്നിവർ സംസാരിച്ചു.
തൃശൂര്‍, സെപ്തംബര്‍ 17 ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ നവോത്ഥാന സാഹിത്യകാരന് ശരത്ചന്ദ്രചാറ്റര്‍ജി അനുസ്മരണത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ പ്രഭാഷണവും ചര്‍ച്ചയും നടന്നു. ബാനര്‍ സാംസ്ക്കാരിക സമിതി സംസ്ഥാന കണ്‍വീനര്‍ ജി.എസ്. പത്മകുമാറാണ് മുഖ്യ പ്രഭാഷണം നടത്തിയത്. മതേതര ജീവിത വീക്ഷണം ഉയര്‍ത്തിപ്പിടിച്ച ശരത്ചന്ദ്രന് സ്ത്രീ സ്വാതന്ത്ര്യത്തെ ഉദ്ഘോഷിച്ച മഹാനനായ സാഹിത്യകാരനാരാണ.് സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ജനാധിപത്യധാരണകളാണ് അദ്ദേഹം അവതരിപ്പിച്ചത്. വിവാഹമെന്നത് സ്ത്രീയെസംബന്ധിച്ച ആത്യന്തിക ലക്ഷ്യമായി മാറിയതു മുതല്‍ അവളുടെ ദൗര്‍ഭാഗ്യവും ആരംഭിച്ചുവെന്ന് ശരത് ചന്ദ്രന് […]