സർവകലാശാലകളുടെമേലുള്ള സംഘപരിവാർ കൈകടത്തലുകൾ അവസാനിപ്പിക്കുക, സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുക, ഫീസ് വർദ്ധനവ് പിൻവലിക്കുക, യുജിസി ഗൈഡ്‌ലൈൻ പിൻവലിക്കുക, പാരലൽ കോളേജുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി എഐഡിഎസ്ഒ യുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജെൻഡർ പാർക്കിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ നടന്നു.
എഐഡിഎസ്ഒ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശിബാശിഷ് പ്രഹരാജ് ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ ആൾ ഇന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ഇ.എൻ.ശാന്തിരാജ്, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് വി.പി.വിദ്യ, സെക്രട്ടറി അലൻ റോയ്, വൈസ് പ്രസിഡന്റ് എസ്.പ്രത്യുഷ്, ജോയിന്റ് സെക്രട്ടറി എ.തിങ്കൾ എന്നിവർ പ്രസംഗിച്ചു.
