ദലിത് ജനവിഭാഗങ്ങൾക്കുള്ള നിയമ പരിരക്ഷ തകർക്കുന്ന സുപ്രീം കോടതി ഉത്തരവ് പിൻവലിക്കുക

Spread our news by sharing in social media

പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമം തടയൽ) നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ ദലിത് ജനവിഭാഗങ്ങൾ നടത്തുന്ന പോരാട്ടത്തിന് എസ്‌യുസിഐ(സി) ജനറൽസെക്രട്ടറി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്ത ദലിതർക്കുനേരെ വെടിയുതിർത്ത് 9 പേരെ കൊലപ്പെടുത്തുകയും നൂറുകണക്കിന് ആളുകളെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത നടപടിയെ ഏപ്രിൽ 3 ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ സഖാവ് പ്രൊവാഷ് ഘോഷ് ശക്തമായി അപലപിച്ചു.
പൈശാചികമായ ഈ നരനായാട്ടിനെക്കുറിച്ച് ഉടനടി ഒരു ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മരിച്ചവരുടെയും പരുക്കുപറ്റിയവരുടെയും കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമം ദുർബലപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കാതിരുന്ന ബിജെപി ഗവൺമെന്റിന്റെ നടപടിയെ നിശിതമായി വിമർശിച്ച അദ്ദേഹം തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

 

Share this