എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.എസ്.പത്മകുമാറിന്റെ ആകസ്മിക വിയോഗവാർത്ത കനത്ത ആഘാതമാണ് എന്നിലുണ്ടാക്കിയിരിക്കുന്നത്. ഹൃദയവ്യഥ പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.
വിപ്ലവത്തിനുവേണ്ടിയുള്ള ദൃഢസമർപ്പണം, മാർക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളിലുള്ള ആഴമാർന്ന ധാരണ, പാർട്ടിയോടുള്ള അചഞ്ചലമായ കൂറ്, ഉജ്വലമായ നേതൃപാടവം, സഖാക്കളോടുള്ള നിസ്സീമമായ സ്‌നേഹവാത്സല്യങ്ങൾ, ഹൃദ്യമായ പെരുമാറ്റം ഇവയെല്ലാം കേരളത്തിലെ പാർട്ടി സംഘടനയിൽ സഖാവ് പത്മകുമാറിന് സവിശേഷമായൊരു സ്ഥാനം നൽകി.
മികച്ച സംഘാടകനും ഉയർന്നുവരുന്നൊരു നേതാവും എന്ന നിലയിൽ അദ്ദേഹം എന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സഖാവ് ജി.എസ്.പത്മകുമാറിന്റെ അകാല വിയോഗം കേരള ഘടകത്തിന് മാത്രമല്ല പാർട്ടിക്ക് ദേശീയ തലത്തിൽത്തന്നെ കനത്ത നഷ്ടമാണ്. ഈ വിടവ് നികത്താൻ സഖാക്കൾ കഠിന പരിശ്രമം നടത്തേണ്ടിയിരിക്കുന്നു. കടുത്ത ഹൃദയ വ്യഥയെ സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയുടെ കരുത്തിൽ ഉറച്ച നിശ്ചയദാർഢ്യമാക്കി സഖാക്കൾ മാറ്റിത്തീർക്കും എന്നെനിക്കുറപ്പുണ്ട്.
സഖാവ് ജി.എസ്. പത്മകുമാറിന്റെ വിയോഗത്തിൽ പാർട്ടി കേന്ദ്രകമ്മിറ്റിക്കുവേണ്ടി അഗാധമായ ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു. സഖാവ് ജി.എസ്.പത്മകുമാറിന് ലാൽസലാം.
വിപ്ലവാഭിവാദനങ്ങളോടെ

പ്രൊവാഷ് ഘോഷ്
ജനറൽ സെക്രട്ടറി,
എസ്‌യുസിഐ(കമ്മ്യണിസ്റ്റ്)

Share this