ദേശീയ ആരോഗ്യനയം ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നു- ഡോ. തരുണ്‍ മണ്ഡല്‍

Dr PV Gangadharan at MSC Seminar
Spread our news by sharing in social media

ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍, സ്വകാര്യമേഖലയില്‍ നിന്നും വിലയക്ക് വാങ്ങി ജനങ്ങള്‍ക്ക് വില്‍ക്കുന്ന ഒരു ഇടനിലക്കാരന്റെ പങ്കിലേക്ക് സര്‍ക്കാരിനെ മാറ്റുക എന്നതാണ് ദേശീയ ആരോഗ്യ നയം ലക്ഷ്യമിടുന്നതെന്ന് ഡോ. തരുണ്‍ മണ്ഡല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ധനസഹായം നല്‍കി സ്വകാര്യ ചികില്‍സാ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും സാര്‍വ്വത്രിക ഇന്‍ഷ്വറന്‍സ് നടപ്പാക്കണമെന്നും നയം പ്രഖ്യാപിക്കുന്നതില്‍ നിന്നും അതാണ് വ്യക്തമാകുന്നത്. ദേശീയ ആരോഗ്യനയം 2015 നെ സംബന്ധിച്ച് മെഡിക്കല്‍ സര്‍വ്വീസ് സെന്ററും കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയനും സംയുക്തമായി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുന്‍ എംപിയും ആരോഗ്യകാര്യങ്ങളുടെ പാര്‍മെന്ററിസമിതിയുടെ മുന്‍ അംഗവുമായിരുന്ന അദ്ദേഹം.

DSCN1496

The Audience

രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏറ്റവും കുറഞ്ഞത് 5 ശതമാനമെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ നമ്മുടെ ആരോഗ്യമേഖലയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയൂ എന്നിരിക്കേ നയം 2.5 ശതമാനം മാത്രം ചെലവഴിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ദന്‍ ഡോ. വി.പി. ഗംഗാധരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലേയ്ക്ക് കടന്നുവന്നത് സാമ്പത്തിക ശേഷിയുള്ളവര്‍ മാത്രമാണെന്ന് പ്രസ്തുത പ്രവണതയെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചികില്‍സാ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും നയം മുന്നോട്ടുവയ്ക്കുന്നില്ല.

തുടര്‍ന്നു നടന്ന തുറന്ന ചര്‍ച്ചയില്‍ ഡോ. എ.വി. ജയകൃഷ്ണന്‍, ഡോ. പ്രമീളാ ദേവി, ഡോ. വര്‍ഗ്ഗീസ് പുന്നൂസ്, ഡോ. സജിത്കുമാര്‍, ഡോ. ടോമിച്ചന്‍, ഡോ. ബിനു അരീക്കല്‍, ഡോ. ജജി.ജി, ഡോ. ജിനേഷ്. പി.എസ്, ഡോ. ഡി.സുരേന്ദ്രനാഥ്, ഡോ. വി.വേണുഗോപാല്‍, ഡോ. കെ. ഹരിപ്രസാദ്, മുഹമ്മദ് ജാസിം, പി. അനന്തകൃഷ്ണന്‍, ഡോ. കെ.പി.ഗോദകുമാര്‍, അഡ്വ. ഇ.എന്‍.ശാന്തിരാജ്, ജയ്‌സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Share this