കോവിഡിന്റെ മരണപ്പാച്ചിലിൽ ഐപിഎൽ നടത്തുന്നത് പൊറുക്കാനാവാത്ത കുറ്റകൃത്യം

 വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിതത്തെക്കുറിച്ച് ശരിയായ അറിവ് ആർജിച് സാമൂഹ്യ വീക്ഷണത്തിൽ അതിനെ  നോക്കി കാണാൻ കഴിയുക എന്നുള്ളതാണെന്ന് നമുക്കറിയാം. അതുപോലെതന്നെ കായികവിനോദങ്ങൾ  സാമൂഹ്യ ഉദ്ഗ്രഥനവും സാഹോദര്യവും വളർത്തുന്നതിൽ വിജയം വരിച്ച മാധ്യമമാണ്. അതുകൊണ്ടാണ് സ്പോർട്സിനെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കുന്നത്. സ്പോർട്സിന്റെ യഥാർത്ഥ സ്പിരിറ്റ് കൊണ്ടിട്ടുള്ളവർ  ശരിയായരീതിയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ നില പാടുകൾ കൈക്കൊള്ളുന്നതിന്റെ ചരിത്രം നാം ദർശിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ മരണാസന്ന മായ മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തിൽ ആകർഷകമായ പാക്കേജുകളി ലൂടെയും പരസ്യങ്ങളിലൂടെയും വിവിധ ഉപഭോഗവസ്തുക്കൾ കച്ചവടം ചെയ്യപ്പെടുന്നത് പോലെ സ്പോർട്സിനെയും അതിന്റെ അന്തസത്ത ചോർത്തികളഞ്ഞു കൊണ്ട്  കച്ചവടത്തിന്  വച്ചിരിക്കുകയാണ് .

  സ്പോർട്സ് ഇപ്പോൾ  സംഘടകാർക്ക്‌   പരമാവധി ലാഭംനേടിക്കൊടുക്കുന്ന  ഒരു ഉൽപ്പന്നമായി മാറിയിരിക്കുകയാണ്. മനുഷ്യനെ ഉയർത്തുന്ന മനോഹരമായ കായികവിനോദങ്ങളെ പടിപടിയായി ഉള്ളടക്കം ചോർത്തി വികലമാക്കി വിൽപ്പനയ്ക്ക് വയ്ക്കുന്നു. കളിക്കാരെ ലേലം വിളിക്കുന്നു. ലോകമെമ്പാടുമുള്ള  വലി യൊരുവിഭാഗംകായികപ്രേമികളുടെ ദൗർബല്യത്തെ തിരിച്ചറിഞ്ഞ ആസ്ട്രേലിയൻ മാധ്യമ ഭീമൻ കെറി പാക്കർ ആണ് ക്രിക്കറ്റിനെ ഒരു കായിക വിനോദം എന്നതിലുപരി ആധുനിക പ്രദർശന വ്യവസായത്തിലെ ഒന്നാംകിട ചരക്കാക്കി മാറ്റിയത്. കൃത്രിമമായ ഉത്തേജനത്തിലൂടെ ആവേശം വർധിപ്പിച്ചു ആക്രമണോത്സുകമായ ആഘോഷം ആക്കി മാറ്റി. അങ്ങനെ കെറി  പാക്കർ സർക്കസ് ലോക സീരീസ് ക്രിക്കറ്റ്1977-79ൽ പാക്കറിന്റെ  ടിവി ചാനൽ സ്പോൺസർ ചെയ്തു ഔദ്യോഗിക ക്രിക്കറ്റിന് സമാന്തരമായി അരങ്ങേറി. ഇതിനെ പിന്തുടർന്നു ബിസിസിഐ- (വ്യക്തിപരമായ നേട്ടങ്ങളിലല്ലാതെ കളിയോട് പ്രത്യേകിച്ച് ആഭിമുഖ്യമൊന്നുമില്ലാത്ത ആളുകളെകുത്തിനിറച്ചിരിക്കുന്ന സംവിധാനം)-യുടെ ആഭിമുഖ്യത്തിൽ 2008 ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചു. വമ്പൻ കുത്തകകളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ഒക്കെ അവരുടെ പണമോ കോർപ്പറേറ്റുകളുടെ യോ രഹസ്യ സംരംഭകരുടെയോ പങ്കാളിത്തമോ  ഉപയോഗിച്ച് ക്രിക്കറ്റ് ക്ലബ്ബുകൾ ആരംഭിക്കുകയും വൻ വിലക്ക്ലോകമെമ്പാടുമുള്ള കളിക്കാരെ  വിലയ്ക്ക് എടുക്കുകയും ചെയ്തു. അങ്ങനെ ക്രിക്കറ്റിന്റെ പേരിൽ തരംതാണ കലാപരിപാടികളും അൽപ വസ്ത്രധാരികളായ ചിയർ ഗേൾസിന്റെയുമൊക്കെ പ്രകടനം ആയി മാറി.  അങ്ങനെ ഇക്കാലമത്രയുംമാന്യന്മാരുടെ കളി എന്ന പേരിൽ അറിയപ്പെട്ട ക്രിക്കറ്റ് അടക്കമുള്ള കായികവിനോദങ്ങൾ ടീം ഉടമകൾക്കും സ്പോൺസർമാർക്കും പരസ്യ ക്കാർക്കും ബി സി സി ഐ ക്കും പരമാവധി ലാഭം കൊയ്യാനുള്ള ഉപാധിമാത്രമായി. അതോടൊപ്പം മുതലാളി  വർഗ താൽപര്യം പൂർത്തീകരിക്കും വിധംനാടിന്റെ  സാംസ്കാരിക നട്ടെല്ലു തകർക്കും വിധം അശ്ലീലതയും ആഭാസത്തരങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു.

 ആധുനിക കായിക വിനോദ രംഗം എത്രമാത്രം മുതലാളിത്തത്തിന്റെ ചെളിക്കുണ്ടിൽ മുങ്ങി താണിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് 2010 ഐ പി എൽ അഴിമതി. ലളിത് മോദി രാജ്യം വിട്ടു പോവുകയും വിദേശത്ത് അഭയാർത്ഥിയായി കഴിയുകയും ചെയ്യുന്നു. രാജ്യം കോവിഡിന്റെ ആക്രമണത്തിൽ മുമ്പില്ലാത്തവിധം ആരോഗ്യ മേഖല പ്രതിസന്ധി നേരിടുമ്പോൾ അടിസ്ഥാന ആരോഗ്യസംരക്ഷണം പോലുമില്ലാതെ ലക്ഷക്കണക്കിനാളുകൾ മരണത്തിലേക്ക് പോവുകയും ചെയ്യുമ്പോൾപോലും ഐപിഎൽ റദ്ദാക്കാൻ ബി സിസിഐ തയ്യാറാകാത്തത് കുത്തകകളുടെയും അവരെസേവിക്കുന്ന ബിസിസിഐ അംഗങ്ങളുടെയും ലാഭാർത്തി എത്ര വലുതാണ് എന്നാണ് കാണിക്കുന്നത്   ഇത്തരമൊരു അപകടകരമായ ഘട്ടത്തിൽ ഐപിഎൽ ഉപേക്ഷിക്കണമെന്ന യഥാർത്ഥ ക്രിക്കറ്റ് പ്രേമികളുടെയും മനുഷ്യ സ്നേഹികളുടെയും അഭ്യർത്ഥനയോട് മുഖം തിരിക്കുകയാണ് ബിസിസിഐ പ്രസിഡണ്ട് മുൻഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായും  ചെയ്തത്. 2021 ഏപ്രിൽ 9 മുതൽ ടൂർണമെന്റ് മായി മുന്നോട്ടു പോകുവാനും ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തുവാനും തീരുമാനിച്ചു. ജനങ്ങൾ കോവിഡ്  പരിശോധനയ്ക്കും മരുന്നിനും ഓക്സിജനും വാക്സിനും വേണ്ടി നെട്ടോട്ടംഓടുമ്പോൾ കളിക്കാരെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയ്യാറാക്കി. ഡൽഹിയിൽ അരുൺ ജെയ്റ്റിലിയുടെ പേരിലുള്ള സ്റ്റേഡിയത്തൽ ഐപിഎൽ കാരവനൊപ്പം   ഐസിയുസംവിധാനമുള്ള ആംബുലൻസും തയ്യാറാക്കി. ആദ്യ കളി കോവിഡിന്റെ  രണ്ടാം തരംഗത്തിന്റെ  കേന്ദ്രമായ മുംബൈയിലും ചെന്നൈയിലും ആണ് നടത്തിയത്. പിന്നീട് അഹമ്മദാബാദ് ഡൽഹി  എന്നിങ്ങനെ കോവിഡ് ബാധ യുടെയും മരണത്തിന്റെയും മൂർദ്ധന്യത്തിലെത്തിയ ഇടങ്ങളിൽ ആയിരുന്നു.  കോർപ്പറേറ്റ് സേവകരായ ബിജെപി സർക്കാർ വെറുംകാഴ്ചക്കാരായി നിന്നപ്പോൾ ടൂർണമെന്റ് നെതിരെ ശക്തമായ പ്രതിഷേധമുയർന്നു. മഹാമാരി അപകടകരമായി പടരുമ്പോൾ ടൂർണമെന്റ് നടത്തുന്നത് തീക്കളിയാണെന്ന് സുബോധമുള്ളവർ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പ്രതിഷേധത്തോടെ ഒപ്പം ചേർന്ന് എ ഐ ഡി എസ് ഒ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രോട്ടോക്കോൾ പാലിച്ച് ക്രിക്കറ്റ് അസോസിയേഷൻ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധത്തിന്റെ  സമ്മർദ്ദവും കളിക്കാർക്ക് തയ്യാറാക്കിയ പ്രതിരോധ മാർഗ്ഗങ്ങൾ തകർന്ന് ക്രിക്കറ്റ് താരങ്ങൾ രോഗബാധിതരായ തും തന്മൂലം കളിക്കാരിൽ ഉണ്ടായ അതൃപ്തിയും മൂലം കളി മാറ്റി വയ്ക്കുവാൻ ബിസിസിഐ നിർബന്ധിതരായി. പക്ഷേ റദ്ദാക്കിയില്ല.  പണം ഉണ്ടാക്കാൻ മാത്രമുള്ള ഒരു സംവിധാനമായി മാറിയ ബിസിസിഐക്ക് സുബോധം ഇല്ലാത്ത സ്ഥിതിയാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധി അംഗീകരിക്കാൻ പോലും തയ്യാറല്ല. ഇപ്പോൾ വളരെ ഉത്തരവാദിത്വമുള്ള സംഘടനയാണെന്നും കളിക്കാരുടെയും സംഘാടകരുടെ യും ഗ്രൗണ്ട് സ്റ്റാഫിനെയും ഒക്കെ ആരോഗ്യം പരിഗണിച്ച്തങ്ങൾ  കളി മാറ്റിവച്ചു എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്.  അതേസമയം തന്നെT 20 ലോക ടൂർണമെന്റ് മായി പോകാൻ തീരുമാനിക്കുകയും അതിനെ ന്യായീകരിക്കുകയും ആണ് പ്രസിഡണ്ട് സൗരവ് ഗാംഗുലി. പക്ഷേ പ്രതിരോധമാർഗങ്ങൾക് പാളി ച്ച ഉണ്ടെന്ന് പരോക്ഷമായി അംഗീകരിക്കുകയും ചെയ്യുന്നു. ഐപിഎൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏകദേശം 2500 കോടിയുടെ നഷ്ടം വരും എന്നാണ് ഗാംഗുലി പറഞ്ഞത്.  സ്ഥാപിത താൽപര്യക്കാരുടെ ഭാഗമായ മാറിയിരിക്കുന്ന ബിസിസിഐയു ടെ ലക്ഷ്യം പരമാവധി ലാഭമുണ്ടാക്കാൻ കഴിയുന്നഐപിഎൽ പോലെയുള്ള മഹാ മേളകളിൽ ആണ് എന്ന് വ്യക്തമാണ്. ഇതാണ് മുതലാളിത്തത്തെയും പിണിയാളുകളുടെയും മനുഷ്യത്വ രാഹിത്യത്തിന്റെമുഖം. ജനങ്ങൾ വാക്സിനോ വൈദ്യസഹായമോ കിട്ടാതെ വലയുമ്പോൾ ശ്മശാനങ്ങൾ പോലും ശവശരീരങ്ങൾ കൊണ്ട് കുന്നു കൂടുമ്പോൾ യാതൊരു മനുഷ്യത്വവും ഉത്തരവാദിത്വമില്ലാത്ത ബിജെപിയുടെ കേന്ദ്രസർക്കാർ നിഷ്ക്രിയമായി ഇരിക്കുന്നു ബിസിസിഐ അതിന്റെ സാമ്പത്തിക നഷ്ടമാണ് കണക്കുകൂട്ടുന്നത്..മുതലാളിത്ത ഗവൺമെന്റോ ബിസിസിഐയോ മറ്റ് സ്ഥാപിത താൽപര്യക്കാരോ  ഇത്രയും ലാഭമുണ്ടാക്കുന്ന പരിപാടി ഉപേക്ഷിക്കില്ല.

കളിയെ ഗ്രസിച്ചിരിക്കുന്ന,അഴിമതി, പന്തയം, മാച്ച്ഫിക്സിങ്,  കുംഭ കോണങ്ങൾ തുടങ്ങി മുതലാളിത്തത്തിന്റെ ജീർണതകൾ ഒന്നും ഇല്ലാതാവുകയുമില്ല. യഥാർത്ഥ കായികപ്രേമികൾ ആയ ജനങ്ങൾ ഈ രംഗത്തെ ജീർണതകൾക്കെതിരെ യും പണം ഉണ്ടാക്കാൻ മാത്രമായുള്ള ഇത്തരം സംവിധാനങ്ങൾ ക്കെതിരെ യും മുന്നോട്ടു വരേണ്ടതുണ്ട്

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp