ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ ഉടന്‍ വിട്ടയയ്ക്കുക : എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Share

മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത് റിമാന്റിൽ വച്ച ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്റെ അത്യന്തം ജനാധിപത്യവിരുദ്ധമായ നടപടിയെ എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. അവരെ നിരുപാധികം ഉടനടി വിട്ടയക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു.

ഏതൊരു വിശ്വാസപ്രമാണത്തിലും മതസംഹിതയിലും വിശ്വസിക്കാനും പ്രവർത്തിക്കാ നുമുള്ള അവകാശം ഭരണഘടനാദത്തമാണെന്നിരിക്കെ ഏതാനും ബജ്രംഗ്‌ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തെത്തുടർന്ന് പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ന്യൂനപക്ഷങ്ങളുടെ നില ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ എത്ര ഭയാനകമാണെന്നാണു കാണിക്കുന്നത്. തങ്ങൾക്ക് ഹിതകരമല്ലാത്ത വിശ്വാസങ്ങൾ ദേശദ്രോഹപരവും വെറുക്കപ്പെടേണ്ടതുമാണെന്നു മുദ്രകുത്തി നിരോധിക്കണമെന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും ഹിന്ദുത്വ പ്രമാണങ്ങളാണ് ആർഎസ്സ്എസ്സിന്റെ ആശീർവാദത്തോടെ ബിജെപി നടപ്പിലാക്കുന്നത്. ചിലനേരങ്ങളിലും ചിലയിടങ്ങളിലും പ്രീണനവും മറ്റിടങ്ങളിലും മറ്റു വേളകളിലും മർദ്ദനവും എന്ന ദ്വിമുഖ ഫാസിസ്റ്റ്തന്ത്രം വഴി ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാറിന്റെ കുത്സിത നീക്കങ്ങളെ ജാതി, മത, വിശ്വാസങ്ങൾക്കതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പാർട്ടി ആഹ്വാനം ചെയ്യുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച ബജ്രംഗ്‌ദൾ പ്രവർത്തകരെ അറസ്റ്റു ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെടു

Share this post

scroll to top