ജമ്മു കാശ്മീർ: 370-ാം വകുപ്പിന്റെ റദ്ദാക്കൽ ഭരണഘടനാ വിരുദ്ധം – സ: കെ.രാധാകൃഷ്ണ.

Spread our news by sharing in social media

രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ ജമ്മുകാശ്മീരിന്റ സ്വയംഭരണാധികാരം റദ്ദാക്കിയ നടപടി ആ ജനതയോടുള്ള വിശ്വാസവഞ്ചനയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പോളിറ്റ് ബ്യൂറോ അംഗം കെ.രാധാകൃഷ്ണ ആവശ്യപ്പെട്ടു.

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാപക ജനറൽ സെക്രട്ടറിയും പ്രമുഖ മാർക്സിസ്റ്റ് ചിന്തകനുമായ ശിബ്ദാസ് ഘോഷിന്റെ 43-ാം ചരമവാർഷികമാചരിച്ച് പാലക്കാട് തൃപ്തി ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വതന്ത്രമാകുമ്പോൾ അതിന്റെ ഭാഗമായിരുന്നില്ല ജമ്മുകാശ്മീർ. ആ ജനതയുടെ മതേതര നിലപാടാണ് ഉപാധികളോടെ ഇന്ത്യൻ യൂണിയനിൽ ചേരാൻ കാരണമായത്. അന്ന് കാശ്മീർ ദേശീയതയെ മാനിച്ചുകൊണ്ട് രാഷ്ട്ര നേതാക്കൾ അംഗീകരിച്ച ഭരണഘടനാപരമായ അവകാശങ്ങൾ ഏകപക്ഷീയമായി ഇല്ലാതാക്കുന്നത് ആ ജനതയോടുള്ള വഞ്ചനയായെ കാണാനാകൂ.

സംസ്ഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ ജയ്സൺ ജോസഫ്, ടി.കെ.സുധീർകുമാർ, ആർ.കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ്. ബാബു, ജില്ലാ സെക്രട്ടറി അബ്ദുൾ അസീസ് എന്നിവരും പ്രസംഗിച്ചു.

സമ്മേളനത്തിനു മുമ്പ് കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും നടന്നു..

Share this