ഇടതുപക്ഷ ഐക്യമുന്നണി എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍

Spread our news by sharing in social media

-ഇടതുപക്ഷ ഐക്യമുന്നണി
എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍
ആലുവ, 2014 നവംബര്‍ 2,
ഇടതുപക്ഷ ഐക്യമുന്നണി എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍ നവംബര്‍ രണ്ടിന് ആലുവ എഫ്ബിഒഎ ഹാളില്‍ ചേര്‍ന്നു. എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗവും എല്‍യുഎഫ് സംസ്ഥാന വൈസ്‌ചെയര്‍മാനുമായ സഖാവ് കെ.ആര്‍.സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷന്‍ ആര്‍എംപി സംസ്ഥാന ചെയര്‍മാന്‍ സഖാവ് ടി.എല്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയേറ്റംഗം സഖാവ് വി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗം സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ എല്‍യുഎഫ് ജില്ലാ കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിച്ചു. എല്‍യുഎഫ് സംസ്ഥാന ചെയര്‍മാന്‍ സഖാവ് കെ.എസ്.ഹരിഹരന്‍, സഖാക്കള്‍ ടി.കെ.സുധീര്‍കുമാര്‍, ഇ.കെ.മുരളി തുടങ്ങിയവരും പ്രസംഗിച്ചു.
ജനദ്രോഹനയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ്സിനെക്കാളും ശുഷ്‌കാന്തികാണിക്കുകയാണ് മോദിയുടെ ബിജെപി സര്‍ക്കാര്‍. ആസന്നമായ ജനമുന്നേറ്റത്തിന് തടയിടാന്‍ വര്‍ഗ്ഗീയമായ ചേരിതിരിവുകളെ പ്രോത്സാഹിപ്പിക്കാനും ഫാസിസ്റ്റ് മനോഭാവം അടിച്ചേല്‍പ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളെ ഗൗരവത്തോടെ കാണണമെന്ന് കണ്‍വന്‍ഷന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇടതുജനാധിപത്യമുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യവസ്ഥാപിത ഇടതുപക്ഷം തങ്ങളുടെ ദീര്‍ഘകാലത്തെ അവസരവാദ പാര്‍ലമെന്ററി രാഷ്ട്രീയം വഴി ഉള്ളടക്കവും പ്രതിച്ഛായയും നഷ്ടപ്പെട്ട് പരിതാപകരമായ അവസ്ഥയിലാണ്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഇടതുപക്ഷ സമരരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇടതുപക്ഷ ഐക്യമുന്നണിയുടെ പ്രസക്തിവര്‍ദ്ധിക്കുന്നതെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
സഖാക്കള്‍ ടി.കെ.സുധീര്‍കുമാര്‍ (ചെയര്‍മാന്‍), ഇ.കെ.മുരളി (കണ്‍വീനര്‍), കെ. ബിനോജ്, പി.എ.അബ്ദുള്‍ സമദ്, എന്‍.ആര്‍.മോഹന്‍കുമാര്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍, പി.എം.ദിനേശന്‍, എം.കെ.വിജയന്‍, പി.പി.സാജു, വി.പി.നാരായണപിള്ള, കെ.പി.സാല്‍വിന്‍, അനൂപ് എന്നിവര്‍ അംഗങ്ങളായി എല്‍യുഎഫ് ജില്ലാ കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.

Share this