നവോത്ഥാന സന്ദേശം പകര്‍ന്നു നല്‍കിയ നവോത്ഥാന ശക്തി ചരിത്രപ്രദര്‍ശനം കണ്ണൂരിന് നവ്യാനുഭവമായി മാറി.

Spread our news by sharing in social media

മഹാനായ അയ്യന്‍കാളി നയിച്ച കര്‍ഷകതൊഴിലാളി പണിമുടക്ക് സമരത്തിന്റെ നൂറാം വാര്‍ഷികാചരണം:
നവോത്ഥാന സന്ദേശം പകര്‍ന്നു നല്‍കിയ നവോത്ഥാന ശക്തി ചരിത്രപ്രദര്‍ശനം കണ്ണൂരിന് നവ്യാനുഭവമായി മാറി.

മഹാനായ അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളി പണിമുടക്ക് സമരത്തിന്റെ ജില്ലാതല ശതാബ്ദിയാചരണത്തിന്റെ ഭാഗമായി ജനുവരി 17 മുതല്‍ 19 വരെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി അങ്കണത്തില്‍ വെച്ച് നവോത്ഥാന ശക്തി ചരിത്ര പ്രദര്‍ശനവും സെമിനാറുകളും നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിനാളുകള്‍ പ്രദര്‍ശനം കാണുവാനും സെമിനാറുകളില്‍ പങ്കെടുക്കുവാനും എത്തിച്ചേര്‍ന്നു. ചരിത്രം തമസ്‌കരിച്ച പ്രക്ഷോഭങ്ങളെപ്പറ്റിയും മഹാരഥന്‍മാരുടെ ജീവിതത്തെപ്പറ്റിയും അറിവു പകര്‍ന്നു കൊണ്ടും ജനങ്ങള്‍ക്ക് നവോത്ഥാന സന്ദേശം പകര്‍ന്നു കൊണ്ടും നഗരത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിനാകെ അക്ഷരാര്‍ത്ഥത്തില്‍ ആവേശവും ഉണര്‍വ്വുമേകിയ പ്രദര്‍ശനമായി മാറി കണ്ണൂരിലേത്. പ്രൊഫ. കെ.പി. സജി ചെയര്‍മാനായും കെ.കെ. സുരേന്ദ്രന്‍ കണ്‍വീനറായുമുളള അമ്പതംഗ ആചരണകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

16.01.2015 ന് വൈകീട്ട് ആചരണകമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത വിളംബര ജാഥ നഗരത്തെ പ്രദക്ഷിണം ചെയ്ത് സ്റ്റേഡിയം കോര്‍ണറില്‍ അവസാനിച്ചു. താളാത്മകമായ ബാന്റ് മേളത്തിന്റേയും അനൗണ്‍സ്‌മെന്റിന്റേയും അകമ്പടിയോടുകൂടി നഗരത്തെ പ്രകമ്പനം കൊള്ളിച്ച വിളംബര ജാഥയെ ജനങ്ങള്‍ കൗതുകത്തോടെയും ആവേശത്തോടെയും ഏറ്റുവാങ്ങി. 3 ദിവസങ്ങളിലായി നടന്ന ആചരണ പരിപാടികളുടെ പ്രൗഡഗംഭീരമായ വിളംബരമായി മാറി, നഗരത്തെ അറിയിച്ചുകൊണ്ടുള്ള ജാഥ.

17.01.2015 ന് രാവിലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള പ്രദര്‍ശനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡോ: ഡി. സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ ടി.ഒ. മോഹനന്‍, പ്രൊഫ.കെ.പി.സജി, സത്യന്‍ ആരമ്പന്‍, കെ. ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു.
Kannur
അഡ്വ: ഇ. സനൂപ് സ്വാഗതവും, ഓമന മോഹന്‍ദാസ് നന്ദിയും പറഞ്ഞു. വൈകീട്ട് ”അയ്യന്‍കാളിയും കേരള നവോത്ഥാനവും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ പ്രമുഖ എഴുത്തുകാരനും കവിയുമായ പി.എന്‍. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ”നവോത്ഥാനം മനുഷ്യഭാവനയെ കെട്ടഴിച്ചുവിടുകയാണ് ചെയ്തത്. സഹസ്രാബ്ദങ്ങളോളം സാധാരണ ജനങ്ങള്‍ മാറ്റമില്ലാത്തത് എന്ന് കരുതിയിരുന്ന മാമൂലുകള്‍, നവോത്ഥാന ചിന്ത അവരില്‍ ആവേശിച്ചതോടെ ഇളക്കിമറിക്കപ്പെട്ടു.” സമൂഹത്തിന്റെ സാമ്പത്തീക ഘടനയുടെ അടിസ്ഥാനത്തില്‍, ഉണ്ടായിവന്ന ചിന്തകളെ ശരിയായി വിശകലനം ചെയ്തുകൊണ്ട് ചരിത്രത്തെ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരികവും സാമൂഹികവുമായ തിരിച്ചുപോക്കിനെ തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചരണകമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. ”കേരളത്തില്‍ ജാതി-മതങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിമാനബോധം ശക്തിപ്പെടുകയാണ്. കേന്ദ്രം ഭരിക്കുന്ന ഗവണ്‍മ്മെന്റ് അന്ധവിശ്വാസങ്ങളും അസത്യജഡിലായ കാര്യങ്ങളും ഇന്ന് പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വെച്ച് അസംബന്ധങ്ങള്‍ എഴുന്നള്ളിക്കപ്പെടുന്നു. നവോത്ഥാനം ഒരു നൂറ്റാണ്ട് മുമ്പ് മമ്പോട്ടു കൊണ്ടുവന്ന സാംസ്‌കാരിക മൂല്യങ്ങള്‍ പിന്നോട്ടടിക്കപ്പടുകയാണ്. നവോത്ഥാന മൂല്യങ്ങളാല്‍ ബലപ്പെട്ട അടിത്തറയില്‍ നിന്നുകൊണ്ട് മാത്രമേ നമ്മുടെ സമൂഹത്തിന് മുമ്പോട്ട് പോകാന്‍ കഴിയുകയുള്ളൂ; ” അദ്ദേഹം പറഞ്ഞു. പ്രൊഫ. കെ.പി.സജി അധ്യക്ഷത വഹിച്ചു. അഡ്വ: സി.വി. നാരായണന്‍, സുഭാഷ് അയ്യോത്ത്, ഉത്തമന്‍ ശ്രീകണ്ഠാപുരം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ: പി.സി. വിവേക് സ്വാഗതവും കെ. ജയശ്രീ നന്ദിയും പറഞ്ഞു.
18.01.2015ന് രാവിലെ ”കേരള നവോത്ഥാനവും സ്ത്രീവിമോചനവും” എന്ന വിഷയത്തിലുള്ള സെമിനാര്‍ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. പി. മുരളീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മേരി എബ്രഹാം സ്വാഗതം പറഞ്ഞു. പ്രൊഫ. എം.ജി. മേരി, ടി.കെ. വിമലടീച്ചര്‍, അഡ്വ: സി.പി. സുനില്‍കുമാര്‍, എം.എ. പുഷ്പ എന്നിവര്‍ സംസാരിച്ചു. പി.സി. സുധ നന്ദിരേഖപ്പെടുത്തി.

”നവോത്ഥാനം മലബാറില്‍” എന്ന വിഷയത്തെ അധികരിച്ച് വൈകീട്ട് നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.സി. ഉമേഷ്ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂരിലും മലബാറിന്റെ മറ്റ് പ്രദേശങ്ങളിലും നടന്ന നവോത്ഥാന മുന്നേറ്റങ്ങളെപ്പറ്റിയും അതിന് നേതൃത്വം നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെക്കുറിച്ചുമുള്ള ചര്‍ച്ച ഏവര്‍ക്കും ആവേശകരമായ അനുഭവമായി മാറി. ജില്ലാ ആചരണക്കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ പി.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആചരണക

Share this