ദേശീയപാത: കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള  ബിജെപി- സിപിഐ(എം) സമവായം ദുരന്തങ്ങള്‍ സൃഷ്ടിക്കും

Spread our news by sharing in social media
ജനാധിപത്യ പ്രക്ഷോഭങ്ങളുടെ തടഞ്ഞു നിര്‍ത്തിയ ദേശീയപാത സ്വകാര്യവല്‍ക്കരണ ബിഒടി പദ്ധതി നടപ്പിലാക്കാനുള്ള ബിജെപി-സിപിഐ(എം) സമവായം സാമൂഹ്യ രംഗത്ത് വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാകമ്മിറ്റി പ്രസ്താവിച്ചു. ജനവികാരത്തെ അവഗണിച്ചുകൊണ്ട് വീണ്ടും പദ്ധതിയുമായി വരുന്നത് ദേശസ്‌നേഹമോ ഇടതുപക്ഷ രാഷ്ട്രീയമോ അല്ല.
 അധികാരത്തിലേറിയ നാളുമുതല്‍ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും  കോര്‍പ്പറേറ്റുക്കള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ ശക്തമായ നിലപാടുണ്ടെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍  ബിജെപി യുടെ അതേ പാതതന്നെ  പിന്‍തുടരുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിനു തന്നെ അപമാനകരമാണ്. നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ വിശാലമായ ഇടതുപക്ഷ-ജനാധിപത്യ-മതേതര മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ സിപിഐ(എം) ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും ജനഹിതത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ട് പുറപ്പെടുവിച്ചിരിക്കുന്ന ഇടപ്പള്ളി-കുറ്റിപ്പുറം സെക്ഷനിലെ 3എ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ബിഒടി ചുങ്കപ്പാത നടപ്പിലാക്കാനുള്ള നടപടിക്കെതിരെ മുഴുവന്‍ ജനങ്ങളും സമരത്തിനിറങ്ങണമെന്നും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Share this