പച്ചാളം കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം.

Spread our news by sharing in social media

പച്ചാളത്ത് വികസനത്തിന്റെ പേരില്‍ ജനങ്ങളെ പുനരധിവാസമില്ലാതെ നിഷ്ഠൂരമായി കുടിയൊഴിപ്പിച്ചതിനെ അപലപിക്കുക,കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവാസം ഉറപ്പാക്കുക,നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കുടിയൊഴിപ്പിക്കലിന് നേതൃത്വംകൊടുത്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എറണാകുളം മേനക ജംഗ്ഷനില്‍ കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതിയുടെയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധകൂട്ടായ്മ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉല്‍ഘാടനം ചെയ്തു.
പ്രൊഫ. കെ.അരവിന്ദാക്ഷന്‍, ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളി, പി.ജെ.സെബാസ്റ്റ്യന്‍, ടി.കെ.സുധീര്‍കുമാര്‍, ഹാഷിംചേന്ദാമ്പിള്ളി, വി.പി.വില്‍സണ്‍, പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍, സി.ജി.തമ്പി, അഡ്വ.ഷെറി ജെ.തോമസ്, മുജ്ജീബ് റഹ്മാന്‍, റഫീക്ക് പെരുമ്പാവൂര്‍, ജോണി ജോസഫ്, സാബു ഇടപ്പള്ളി, മൈക്കിള്‍ കോതാട്, ജോസി, ഫെലിക്‌സ്, പോള്‍, പി.എം.ദിനേശന്‍, ഏലൂര്‍ ഗോപിനാഥ്, കുരുവിള മാത്യൂസ്, സിസ്റ്റര്‍ അര്‍പ്പിത, സ്റ്റാന്‍ലി മുളവുകാട്, വി.കെ.അബ്ദുള്‍ ഖാദര്‍, ജബ്ബാര്‍ മേത്തര്‍, കെ.കെ.ശോഭ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വികസനത്തിന്റെ പേരില്‍ ഭരണകൂടം ജനങ്ങള്‍ക്കെതിരെ നടത്തുന്ന നിഷ്ഠൂരമായ അക്രമത്തിന്റെ തെളിഞ്ഞ ഉദാഹരണമായി പച്ചാളം മേല്‍പ്പാലത്തിന്റെ പേരില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ മാറിയിരിക്കുന്നു. മേല്‍പ്പാലം ഈ നാട്ടിലെ മുഴുവന്‍ ആളുകളുടെയും ആവശ്യമാണ്. പക്ഷേ, പാലത്തിന്റെ ഘടനയെക്കുറിച്ചോ, വേണ്ടിവരുന്ന പുനരധിവാസത്തെക്കുറിച്ചോ മതിയായ ചര്‍ച്ചകള്‍ നടന്നില്ല. പാലത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കലിന് ഇരകളാക്കപ്പെടുന്നവരുടെ ആവലാതികള്‍ പരിഗണിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ക്ക് ചുമതലയുണ്ട്. നാടിന്റെ വികസനത്തിന് ഇരകളാക്കപ്പെടുന്നവരുടെ പൂര്‍ണ്ണമായ പുനരധിവാസം ഉറപ്പാക്കിയതിനുശേഷം മാത്രമേ അവരുടെ കിടപ്പാടത്തിനുമേല്‍ കൈവയ്ക്കാന്‍ ഭരണകൂടത്തിന് അവകാശമുള്ളുവെന്നതാണ് ജനാധിപത്യപരമായ കാഴ്ചപ്പാട്. ഇത്തരം മുന്നൊരുക്കങ്ങളൊന്നും ഇവിടെ സര്‍ക്കാര്‍ സ്വീകരിച്ചില്ല. സമരം ചെയ്യുന്നവരെ ശത്രുക്കളായിക്കണ്ടുള്ള നടപടികളാണ് പോലീസ്‌രാജിലൂടെ വെളിവാക്കപ്പെട്ടത്.

രണ്ട് പ്രവൃത്തിദിവസങ്ങളുടെ ഇടവേള നല്‍കാതെ, നിയമപരമായി തങ്ങള്‍ക്ക് അവശേഷിച്ചിരുന്ന സാധ്യതകള്‍ അനുവദിക്കാതെ, അവധിദിവസങ്ങള്‍ക്കുമുമ്പ് നല്‍കിയ നോട്ടീസും, സമരംചെയ്ത വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പടെയുള്ളവരെ അറസ്റ്റുചെയ്ത് തടങ്കലില്‍ വച്ചുകൊണ്ട് നേരംപുലരുംമുമ്പേ വന്‍പോലീസ് സന്നാഹവുമായി എത്തി നടത്തിയ ഇടിച്ചുതകര്‍ക്കല്‍വരെയുള്ള നടപടികളും നീതിരഹിതവും നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരോടുള്ള അവഹേളനവുമാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം പകല്‍ 10 മുതല്‍ 5 മണിവരെ മാത്രമുള്ള നമ്മുടെ സംസ്ഥാനത്ത് അതിരാവിലെ 5 മണിക്ക് നടത്തിയ ഇടിച്ചുതകര്‍ക്കലിനെ എങ്ങനെ ന്യായീകരിക്കാനാകൂം? ഉപജീവനമാര്‍ഗ്ഗവും നിലനില്‍പ്പും തകര്‍ക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പൊതുസമൂഹത്തിന് കഴിയുമോ? ഈ നടപടികള്‍ക്കുപിന്നില്‍ പ്രവൃത്തിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഭരണാധികാരികള്‍ തയ്യാറായേ പറ്റൂ. പ്രസംഗകര്‍ പറഞ്ഞു.

ആഗോളവല്‍ക്കരണ നടപടികളുടെ ഭാഗമായി രാജ്യത്തുനടന്നുവരുന്ന മനുഷ്യത്വഹീനമായ കുടിയൊഴിപ്പിക്കലുകള്‍ക്ക് ആക്കംപകരുന്ന ജനവിരുദ്ധ കുടിയൊഴിപ്പിക്കല്‍ നിയമനിര്‍മ്മാണവുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ മുന്നോട്ടുപോകുകയാണ്. അതോടൊപ്പം ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്ത് ഉജ്ജ്വലമായ ചെറുത്തുനില്‍പ്പുകളും വളര്‍ന്നുവരുന്നുണ്ട്. ആ പ്രക്ഷോഭങ്ങള്‍ ഭരണാധികാരികളെ പ്രതിസന്ധിയിലാക്കുന്നതിന്റെ ചിത്രങ്ങളും നമ്മള്‍ കണ്ടുകഴിഞ്ഞു. അത്തരം ജനകീയ മുന്നേറ്റങ്ങളില്‍നിന്നും നിന്നും ശരിയായ പാഠങ്ങള്‍ സ്വീകരിച്ചുകൊണ്ടുമുന്നോട്ടുപോകുകയെന്നതാണ് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം.

കക്ഷി-രാഷ്ട്രീയത്തിനും ജാതി-മത സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അതീതമായി ജനങ്ങളുടെ ഉറച്ച ഐക്യനിര വളര്‍ത്തിയെടുക്കണം. ശരിയായ ഡിമാന്റുകള്‍ ഉയര്‍ത്തിക്കൊണ്ട് ശരിയായി ചിന്തിക്കുന്ന മുഴുവന്‍ ആളുകളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് നടത്തുന്ന സമരത്തിലൂടെ ഭരണാധികാരികളുടെ ധിക്കാരത്തിന് മറുപടി നല്‍കാന്‍ കഴിയും. മൂലമ്പിള്ളിയില്‍ അത്തരമൊരു സമരത്തിലൂടെയാണ് ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത്. പച്ചാളത്തെ ഈ നിഷ്ഠൂരമായ കുടിയൊഴിപ്പിക്കലിനെ അപലപിക്കാന്‍ ഏവരും തയ്യാറാകണം. ഭരണകൂടഭീകരതയ്ക്ക് ഇരയായ മുഴുവന്‍ ആളുകള്‍ക്കും അവരുടെ ജീവിതം പൂര്‍ണ്ണമായി പുനരധിവസിക്കുന്നതുവരെ നിലനി

Share this