ഉന്നതവിദ്യാഭ്യാസ സംരക്ഷണ കണ്‍വന്‍ഷന്‍

Spread our news by sharing in social media

ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക്‌ സ്റ്റുഡന്റ്‌സ്‌ ഓര്‍ഗനൈസേഷ(എഐഡിഎസ്‌ഒ)നും ആള്‍ ഇന്ത്യാ സേവ്‌ എജ്യൂക്കേഷന്‍ കമ്മിറ്റി(എഐഎസ്‌ഇസി)യും ചേര്‍ന്ന്‌ ജൂലൈ 24 ന്‌ കോഴിക്കോട്‌ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സംരക്ഷണ കണ്‍വന്‍ഷന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്‌ഘാടനം ചെയ്യുന്നു,

സര്‍വ്വകലാശാലകളെ തകര്‍ക്കുന്ന, സര്‍ക്കാര്‍-എയ്‌ഡഡ്‌ കോളേജുകളെ സ്വാശ്രയ സ്ഥാപനങ്ങളാക്കുന്ന സ്വയംഭരണ കോളേജുകള്‍ വേണ്ട എന്ന ഡിമാന്റുയര്‍ത്തിയാണ്‌ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്‌. കണ്‍വന്‍ഷനില്‍ എഐഡിഎസ്‌ഒ സംസ്ഥാന പ്രസിഡന്റ്‌ ഇ.എന്‍.ശാന്തിരാജ്‌ അദ്ധ്യക്ഷതവഹിച്ചു. എഐഎസ്‌ഇസി സംസ്ഥാന കണ്‍വീനര്‍ എം.ഷാജര്‍ഖാന്‍ വിഷയാവതരണം നടത്തി. ഡോ. എം.ജ്യോതിരാജ്‌, ഡോ.കെ.എന്‍.അജോയ്‌കുമാര്‍, അഡ്വ.ബി.കെ.രാജഗോപാല്‍, പി. അന്‍സാര്‍, സി. ഷഫീര്‍, ബിനുബേബി, എ.ശേഖര്‍, പി.കെ.പ്രഭാഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷനുമുമ്പ്‌ നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനവും നടന്നു.