തൊഴിലാളി പ്രശ്‌നങ്ങളോടുള്ള സര്‍ക്കാരിന്റെ നിസംഗത അവസാനിപ്പിക്കണം. – സി.കെ.ലൂക്കോസ്‌.

Spread our news by sharing in social media

 

നിര്‍മ്മാണത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ നടത്തി.

 

സംസ്ഥാനത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക്‌ പണിയില്ലാതെ പട്ടിണിയിലായപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന്‌ ആള്‍ ഇന്ത്യ യു. ടി. യു.സി. അഖിലേന്ത്യ വൈസ്‌ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ സി.കെ.ലൂക്കോസ്‌ അഭിപ്രായപ്പെട്ടു. എ.ഐ.യു.ടി.യു.സി. യില്‍ അഫിലിയേറ്റ്‌ ചെയ്‌ത കേരളാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌്‌ യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മാണത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണല്‍ മെറ്റല്‍, തുടങ്ങിയ നിര്‍മ്മാണ വസ്‌തുക്കള്‍ക്ക്‌ മേല്‍ മാഫിയാ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്‌. അതിന്‌ കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്‌. ആനുകൂല്യങ്ങള്‍ മുഴുവന്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.SONY DSC

നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്‌തംഭനം ഉടന്‍ പരിഹരിക്കുക, തൊഴില്‍ പുനഃരാരംഭിക്കുംവരെ ക്ഷേമനിധിയില്‍നിന്നും എല്ലാ അംഗതൊഴിലാളി കള്‍ക്കും പ്രത്യേക ധനസഹായം നല്‍കുക, നിര്‍മ്മാണവസ്‌തുക്കളുടെ വിലക്കയററം തടയുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക. മിനിമം പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ പാളയത്തുനിന്ന്‌ മാര്‍ച്ച്‌ ആരംഭിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ ഡി.സുദ്ധരേശന്‍ അദ്ധ്യക്ഷത വഹിച്ചു. സോക്രട്ടറി സി.കെ. സദാന്ദന്‍ സ്വാഗതം പറഞ്ഞു. എസ്‌. സീതിലാല്‍, പി.എം. ദിനേശന്‍, എസ്‌.രാധാകൃഷ്‌ണന്‍, വി.പി. കൊച്ചുമോന്‍, അഡ്വക്കേറ്റ്‌ എം.എ ബിന്ദു, സി.കെ, ശിവദാസന്‍, കെ.പ്രദീപ്‌, പി.ആര്‍. സതീശന്‍, ഡി.ഹരികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.

Share this