എസ്‌യുസിഐ(സി) മൂന്നാം പാർട്ടിപാർട്ടികോൺഗ്രസ്സിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനങ്ങൾ

Spread our news by sharing in social media

ഗുജറാത്ത്

ഗുജറാത്ത് സംസ്ഥാന കൺവൻഷൻ 2018 ഒക്‌ടോബർ 15ന് അഹമ്മദാബാദിൽ കേന്ദ്രകമ്മിറ്റിയംഗം സഖാവ് ശങ്കർ സാഹയുടെ സാന്നിദ്ധ്യത്തിൽ നടന്നു. സഖാവ് മീനാക്ഷിജോഷി സെക്രട്ടറിയായി പതിനെട്ടംഗ ഗുജറാത്ത് സംസ്ഥാന സംഘാടക കമ്മിറ്റിക്ക് രൂപംനൽകി.

ജാർഖണ്ഡ്

രണ്ടാം ജാർഖണ്ഡ് സംസ്ഥാന കൺവൻഷൻ 2018 ഒക്‌ടോബർ 23ന് റാഞ്ചിയിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് സൗമൻബസു, ഒറീസ സംസ്ഥാന സെക്രട്ടറി സഖാവ് ദുർജതി ദാസ്, ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് അരുൺകുമാർ സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൺവൻഷൻ ചേർന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് കെ.ഡി.സിംഗ് അദ്ധ്യക്ഷനായി. സഖാവ് റബിൻ സമാജ്പതി സെക്രട്ടറിയായി പതിമൂന്നംഗ സംസ്ഥാന സംഘാടക കമ്മിറ്റി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

ഒഡിഷ

മൂന്നാം ഒഡിഷ സംസ്ഥാന സമ്മേളനം ഒക്‌ടോബർ 27,28 തീയതികളിൽ ഭുവനേശ്വറിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് സൗമൻ ബസു, പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ സ്വപൻഘോഷ്, ചാന്ദിദാസ് ഭട്ടാചാര്യ, ആസാം സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് കാന്തിമയ് ദേവ് എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. ഒറീസ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ വിഷ്ണു ദാസ്, വീണാപാണി ദാസ്, രഘുനാഥ് ദാസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. സഖാവ് ദുർജതി ദാസ് സെക്രട്ടറിയായി മുപ്പതംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

ഉത്തർപ്രദേശ്

ഉത്തർപ്രദേശ് സംസ്ഥാന കൺവൻഷൻ 2018 ഒക്‌ടോബർ 28,29 തീയതികളിൽ മൊറാദാബാദിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാൻ, ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് അരുൺകുമാർ സിംഗ്, ജാർഖണ്ഡ് സംസ്ഥാന സെക്രട്ടറി സഖാവ് റബിൻ സമാജ്പതി എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. സഖാവ് പുഷ്‌പേന്ദ്ര വിശ്വകർമ്മ സെക്രട്ടറിയായി ഇരുപത്തിയാറംഗ സംസ്ഥാന സംഘാടക കമ്മിറ്റിക്ക് കൺവൻഷൻ രൂപംനൽകി.

ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശ് സംസ്ഥാന കൺവൻഷൻ ഒക്‌ടോബർ 27,28 തീയതികളിൽ അനന്തപൂരിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണ, സ്റ്റാഫ് മെമ്പർ സഖാവ് കെ.ശ്രീധർ, കർണാടക സംസ്ഥാന സെക്രട്ടറി സഖാവ് കെ.ഉമ, പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് അമിതാവ ചാറ്റർജി എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. സഖാവ് ബി.എസ്.അമർനാഥ് സെക്രട്ടറിയായി ഏഴംഗ സംസ്ഥാന സംഘാടക സമിതിക്ക് കൺവൻഷൻ രൂപംനൽകി.

തമിഴ്‌നാട്

ചെന്നൈയിലെ ചെപ്പോക്കിലുള്ള മദ്രാസ് റിപ്പോർട്ടേഴ്‌സ് ഗിൽഡ് ഹാളിൽ 2018 ഒക്‌ടോബർ 21,22 തീയതികളിൽ തമിഴ്‌നാട് സംസ്ഥാന കൺവൻഷൻ നടന്നു. കേന്ദ്ര കമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണ, പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ശങ്കർഘോഷ്, സ്റ്റാഫ് മെമ്പർ സഖാവ് കെ.ശ്രീധർ എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസ്വാമി അദ്ധ്യക്ഷത വഹിച്ചു. സഖാവ് രംഗസ്വാമി സെക്രട്ടറിയായി പന്ത്രണ്ടംഗ സംസ്ഥാന സംഘാടക കമ്മിറ്റിക്ക് കൺവൻഷൻ രൂപംനൽകി.

ആസാം

ആസാം സംസ്ഥാന സമ്മേളനം സെപ്തംബർ 18,19 തീയതികളിൽ ഗുവാഹത്തിയിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് സൗമൻ ബസു, ജാർഖണ്ഡ് സംസ്ഥാന സെക്രട്ടറി സഖാവ് റബിൻ സമാജ്പതി എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. സഖാവ് ചന്ദ്രലേഖ ദാസ് സെക്രട്ടറിയായി ഇരുപത്തഞ്ചംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം പാർട്ടി കോൺഗ്രസിലേയ്ക്കുള്ള പ്രതിനിധികളുടെ പേരുകൾ സമ്മേളനത്തിൽ വായിച്ചു.

മദ്ധ്യപ്രദേശ്

മദ്ധ്യപ്രദേശ് സംസ്ഥാന സമ്മേളനം സെപ്തംബർ 22,23 തീയതികളിൽ ഭോപ്പാലിൽ നടന്നു. പത്ത് ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് ശങ്കർസാഹ, ഒറീസ സംസ്ഥാന സെക്രട്ടറി സഖാവ് ദുർജതിദാസ്, ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റിയംഗം സഖാവ് സ്വപൻ ചാറ്റർജി എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. സഖാവ് പ്രതാപ് ശമൽ സെക്രട്ടറിയായി പന്ത്രണ്ടംഗ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

കർണാടക

സെപ്തംബർ 21 മുതൽ 24 വരെ ഗുൽബർഗയിൽവച്ച് കർണാടക സംസ്ഥാന സമ്മേളനം നടന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.രാധാകൃഷ്ണ, സൗമൻ ബസു, കേരള സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് വി.വേണുഗോപാൽ, പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് സുഭാഷ്ദാസ് ഗുപ്ത എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സമ്മേളനം. സഖാവ് കെ.ഉമ സെക്രട്ടറിയായി പന്ത്രണ്ടംഗ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

ബീഹാർ

ഒക്‌ടോബർ 7,8 തീയതികളിൽ ജമാൽപൂരിൽ വച്ച് ബീഹാർ സംസ്ഥാന സമ്മേളനം നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാൻ, ജാർഖണ്ഡ് സംസ്ഥാന സെക്രട്ടറി സഖാവ് റബിൻ സമാജ്പതി, ഒറീസ സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ശങ്കർദാസ് ഗുപ്ത, യു.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് സ്വപൻ ചാറ്റർജി എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. സഖാവ് അരുൺകുമാർ സിംഗ് സെക്രട്ടറിയായി പതിനഞ്ചംഗ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

ഡൽഹി

സെപ്തംബർ 30ന് ഡൽഹി സംസ്ഥാന കൺവൻഷൻ നടന്നു. കേന്ദ്രകമ്മിറ്റിംയംഗം സഖാവ് ശങ്കർസാഹ, എം.പി. സംസ്ഥാന സെക്രട്ടറി സഖാവ് പ്രതാപ് ശമൽ എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. തീസിസുകളിൽ സജീവമായ ചർച്ചനടന്നു. സംഘടനാറിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു. സഖാവ് പ്രാൺ ശർമ്മ സെക്രട്ടറിയായി ഏഴംഗ സംസ്ഥാന സംഘാടക കമ്മിറ്റിക്ക് കൺവൻഷൻ രൂപംനൽകി.

ആൻഡമാൻ-നിക്കോബാർ

ആൻഡമാൻ-നിക്കോബാർ ദ്വീപിലെ ഒന്നാമത് സംസ്ഥാന കൺവൻഷൻ 2018 സെപ്തംബർ 29ന് പോർട്ട്ബ്ലയറിലെ ബാട്ടുബസ്തിയിൽവെച്ച് നടന്നു. പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ മാനബ് ബേറ, അശോക് സാമന്ത എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. സഖാവ് ബലറാം മന്ന കൺവൻഷനിൽ അദ്ധ്യക്ഷത വഹിച്ചു. സഖാവ് ബലറാം മന്ന സെക്രട്ടറിയായി 12 അംഗ സംസ്ഥാന സംഘാടക കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

പുതുച്ചേരി

പുതുച്ചേരി പ്രഥമ സംസ്ഥാന കൺവൻഷൻ 2018 ഒക്ടോബർ 24ന് പുതുച്ചേരിയിൽവെച്ച് നടന്നു. കേന്ദ്ര സ്റ്റാഫ് അംഗമായ സഖാവ് കെ.ശ്രീധർ, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് എ.രംഗസാമി എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. സഖാവ് എസ്.ലെനിൻദുരൈ സെക്രട്ടറിയായി പുതിയ സംസ്ഥാന സംഘാടക സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.

ഹരിയാന

മൂന്നാമത് ഹരിയാന സംസ്ഥാന സമ്മേളനം 2018 ഒക്ടോബർ 24,25 തീയതികളിൽ ഗുഡ്ഗാവിലെ പ്രജാപതി ചൗപലിൽ നടന്നു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗമായ സഖാവ് ശങ്കർ സാഹ, കേന്ദ്ര സ്റ്റാഫ് അംഗവും ബീഹാർ സംസ്ഥാനകമ്മിറ്റി അംഗവുമായ സഖാവ് അരുൺകുമാർ സിംഗ് എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയംഗവും ഹരിയാന സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സത്യവാൻ സമ്മേളനത്തിൽ പതാകയുയർത്തി. സഖാവ് സത്യവാൻ സെക്രട്ടറിയായി 22 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

രാജസ്ഥാൻ

ഒന്നാമത് രാജസ്ഥാൻ സംസ്ഥാന കൺവൻഷൻ 2018 നവംബർ 11ന് ജയ്പൂരിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗമായ സഖാവ് സത്യവാൻ, കേന്ദ്രസ്റ്റാഫ് അംഗമായ സഖാവ് സ്വപൻ ചാറ്റർജി, പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയംഗമായ സഖാവ് പതിഭ നായക് എന്നിവർ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തു. 6 അംഗ സംസ്ഥാന സംഘാടക സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.

പശ്ചിമബംഗാൾ

പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം നവംബർ 2,3 തീയതികളിൽ കൽക്കട്ടയിലെ മഹാജതി സദനിൽവെച്ച് നടന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.രാധാകൃഷ്ണ, സത്യവാൻ, ആസാം സംസ്ഥാന സെക്രട്ടറി സഖാവ് ചന്ദ്രലേഖ ദാസ്, ആസാം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുരത് സമൻ മണ്ഡൽ എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. തൊള്ളായിരത്തോളം പ്രതിനിധികളും നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുത്തു. സഖാവ് ചണ്ഡിദാസ് ഭട്ടാചാര്യ സെക്രട്ടറിയായി 63 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് സംസ്ഥാന കൺവൻഷൻ ഒക്ടോബർ 27ന് ഡെറാഡൂണിൽ നടന്നു. ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് അരുൺകുമാർ സിംഗ്, മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി സഖാവ് പ്രതാപ് സമൽ എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. സഖാവ് മുകേഷ് സെംവാൾ സെക്രട്ടറിയായി 6 അംഗ സംസ്ഥാന സംഘാടക കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

ത്രിപുര

രണ്ടാമത് ത്രിപുര സംസ്ഥാന കൺവൻഷൻ ഒക്ടോബർ 28ന് അഗർത്തലയിൽവച്ച് നടന്നു. പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ സ്വപൻ ഘോഷാൽ, മാനബ് ബേറ എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. പശ്ചിമ ത്രിപുര, ഉത്തര ത്രിപുര, ഗോമതി ജില്ലകളിൽനിന്ന് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സഖാവ് അരുൺ ഭൗമിക് സെക്രട്ടറിയായി 5 അംഗ സംസ്ഥാന സംഘാടക കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

തെലുങ്കാന

ഒക്ടോബർ 17,18 തീയതികളിൽ തെലുങ്കാന സംസ്ഥാന കൺവൻഷൻ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണ, കേന്ദ്രസ്റ്റാഫും ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളുടെ ഇൻചാർജ്ജുമായ സഖാവ് കെ.ശ്രീധർ, കർണാടക സംസ്ഥാന സെക്രട്ടറി സഖാവ് കെ.ഉമ എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. സഖാവ് സി.എച്ച്.മുരഹരി സെക്രട്ടറിയായി 6 അംഗ സംസ്ഥാന സംഘാടക കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

സിക്കിം

സിക്കം സംസ്ഥാന കൺവൻഷൻ ഒക്ടോബർ 2ന് സൗത്ത് സിക്കിമിലെ നംചിയിൽ വച്ചുനടന്നു. പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ശങ്കർ ഘോഷ് കേന്ദ്രനിരീക്ഷകനായി പങ്കെടുത്തു. പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് സൗരവ് മുഖർജിയും സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. സഖാവ് ഹേമന്ത് ദവാർഹി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സഖാവ് ഭാനുഭക്ത് ശർമ്മ സെക്രട്ടറിയായി 14 അംഗ സംസ്ഥാന സംഘാടക സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

നാഗ്പൂർ, മഹാരാഷ്ട്ര

നാഗ്പൂർ ജില്ലാ കൺവൻഷൻ ഒക്ടോബർ 21ന് നാഗ്പൂർ പാർട്ടി ഓഫീസിൽവച്ച് നടന്നു. പാർട്ടി കേന്ദ്രസ്റ്റാഫ് സഖാവ് ശങ്കർ ദാസ്ഗുപ്ത കൺവൻഷനിൽ അദ്ധ്യക്ഷത വഹിച്ചു. സഖാവ് വിജേന്ദ്രരാജ്പുത് സെക്രട്ടറിയായി 5 അംഗ ജില്ലാ സംഘാടക കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

മുംബൈ-മഹാരാഷ്ട്ര

2018 ഒക്‌ടോബർ 7ന് മുംബൈ ജില്ലാകൺവൻഷൻ നടന്നു. സ്റ്റാഫ് മെമ്പർ സഖാവ് ദ്വാരികനാഥ ്‌റാത്ത് കേന്ദ്ര നിരീക്ഷകനായി പങ്കെടുത്തു. പ്രതിനിധികൾ ദേശീയ, അന്തർദ്ദേശീയ തീസിസുകളുടെയും സംഘടനാ റിപ്പോർട്ടിന്റെയും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. സഖാവ് അനിൽകുമാർ ത്യാഗി സെക്രട്ടറിയായി നാലംഗ ജില്ലാ സംഘാടക കമ്മിറ്റി രൂപീകരിച്ചു.

ആസാം

സെപ്റ്റംബർ 18,19 തീയതികളിൽ ആസാം സംസ്ഥാന സമ്മേളനം ഗുവഹാത്തിയിൽ നടന്നു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് സുമൻ ബസു, ഝാർഖണ്ഡ സംസ്ഥാന സെക്രട്ടറി സഖാവ് റബിൻ സമാജ്പതി എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. സഖാവ് ചന്ദ്രലേഖ ദാസ് സെക്രട്ടറിയായി 25 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

മധ്യപ്രദേശ്

സെപ്റ്റംബർ 22,23 തീയതികളിൽ ഭോപ്പാലിൽവച്ച് മധ്യപ്രദേശ സംസ്ഥാന സമ്മേളനം നടന്നു. 10 ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയംഗം സഖാവ് ശങ്കർ സാഹ, ഒഡീഷ സംസ്ഥാന സെക്രട്ടറി സഖാവ് ദുർജതി ദാസ്, ഉത്തർപ്രദേശ സംസ്ഥാന സെക്രട്ടറി സഖാവ് സ്വപൻ ചാറ്റർജി എന്നിവർ കേന്ദ്രനിരീക്ഷകരായി പങ്കെടുത്തു. സഖാവ് പ്രതാപ് സമൽ സെക്രട്ടറിയായി 12 അംഗ സംസ്ഥാനകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Share this