2018 ഡിസംബറിൽ ജാർഖണ്ഡിൽ നടക്കുന്ന എസ്യുസിഐ(സി)യുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചു. ആദ്യ ജില്ലാ സമ്മേളനം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നു. ജില്ലാ സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന ദേശീയ-സാർവ്വദേശീയ തീസിസുകളെ അധികരിച്ചുള്ള ചർച്ചയ്ക്കും ജില്ലാ സെക്രട്ടറിയുടെ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കും ശേഷം പുതിയ ആറംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഡോ.പി.എസ്.ബാബു(സെക്രട്ടറി), ബെന്നി ബോണിഫസ്, എം.ശ്രീകുമാർ, അഡ്വ.സുജ ആന്റണി, എം.പ്രദീപൻ, എ.എം.സുരേഷ് എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പതിനഞ്ചംഗ പ്രതിനിധി സംഘത്തെയും സമ്മേളനം തെരഞ്ഞെടുത്തു.
എറണാകുളം, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങൾ ആഗസ്റ്റ് 11, 12 തീയതികളിലും പാലക്കാട് ജില്ലാ സമ്മേളനം സെപ്റ്റംബർ 2നും കൊല്ലം ജില്ലാ സമ്മേളനം സെപ്റ്റംബർ 1, 2 തീയതികളിൽ കൊട്ടാരക്കരയിലും ഇടുക്കി ജില്ലാ സമ്മേളനം സെപ്റ്റംബർ 8ന് തൊടുപുഴയിലും കണ്ണൂർ, മലപ്പുറം ജില്ലാ സമ്മേളനങ്ങൾ സെപ്റ്റംബർ 9 നും കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 13നും വയനാട്, ആലപ്പുഴ ജില്ലാ സമ്മേളനങ്ങൾ സെപ്റ്റംബർ 16നും കോട്ടയം ജില്ലാ സമ്മേളനം സെപ്റ്റംബർ 22, 23 തീയതികളിൽ മുണ്ടക്കയത്തും പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്റ്റംബർ 30നും നടക്കും. സംസ്ഥാന സമ്മേളനം ഒക്ടോബർ 12, 13, 14 തീയതികളിൽ തൃശൂരിൽ നടക്കും.