ആലപ്പുഴ ജില്ലയില്‍ അരൂര്‍ മേഖലയിലെ പീലിംഗ് തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിച്ചിരുന്ന കടുത്ത ചൂഷണത്തിനെതിരെ സംഘടിതമായ മുന്നേറ്റത്തിലൂടെ ചരിത്രത്തിലാദ്യമായി സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്ന ഒരു കരാര്‍
നേടിയെടുത്തിരിക്കുന്നു. എഴുപുന്ന ശ്രീനാരായണപുരത്ത് കൂലിക്കുറവിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തെരുവിലിറങ്ങിയ സ്ത്രീ തൊഴിലാളികളാണ് സമരം ആരംഭിച്ചത്. ഈ തൊഴിലാളികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിക്കൊണ്ട് കേരള മത്സ്യ സംസ്കരണത്തൊഴിലാളി യൂണിയന് (ഗങടഠഡ) രംഗത്തുവന്നു. സമരത്തെ അരൂരിന്റെ തെക്കന്മേഖലയിലേക്കും വടക്കന്‍ മേഖലയിലേക്കും വ്യാപിപ്പിച്ചു. സമരം ശക്തിപ്പെടുന്നുവെന്നു കണ്ടപ്പോള്‍ മറ്റു ചില യൂണിയനുകളും സമരത്തിന് പിന്തുണയുമായി എത്തി. 2011 ലും 2012 ലും അമ്പലപ്പുഴ മേഖലയില്‍ നടത്തിയ പണിമുടക്ക് സമരത്തിന്റെ വിജയാനുഭവമുള്ള കെഎംഎസ്ടിയു ചിട്ടയായി പടുത്തുയര്‍ത്തിയ സമരമാണ് ആഗസ്റ്റ് 18-ാം തീയതി ആലപ്പുഴ കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ എം.പി.യും എം.എല്‍.എ.മാരും അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും എത്തിച്ചേരേണ്ടുന്ന സാഹചര്യമൊരുക്കിയത്.
തൊഴിലാളി സമര ചരിത്രത്തില്‍ ഇത്തരമൊരു ഉന്നത തല ഒത്തുതീര്‍പ്പുചര്‍ച്ച ആലപ്പുഴ ജില്ലയില്‍ ആദ്യത്തേതാണ്. കൂലി 10 രൂപ എന്നുള്ളത് 14 രൂപയായും ഒരു കിലോ യൂണിറ്റ് എന്നത് ഒരു വ്യവസ്ഥയായും നിലവില്‍വന്നു. മിനിമം കൂലിയും, ഇഎസ്ഐ, പ്രോവിഡന്റ്ഫണ്ട്, ബോണസ്, വര്‍ക്കര്‍മാരുടെ വേതനവര്‍ദ്ധനവ് എന്നീ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കളക്ടര്‍ അദ്ധ്യക്ഷനായ ജില്ലാതല മോണിറ്ററിംഗ് സമിതിയും നിലവില്‍വന്നു. ഡി.എല്‍.ഒ, ഡി.എം.ഒ, യൂണിയന് പ്രതിനിധികള്‍, ഉടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഈ സമിതിയില്‍ കെഎംഎസ്ടിയുവിനെ പ്രതിനിധീകരിച്ച് യൂണിയന്റെ ജനറല്‍ സെക്രട്ടറി സഖാവ് എസ്.സീതിലാല്‍, വനിതാ പ്രതിനിധി കെ.പി.സുബൈദ എന്നിവര്‍ അംഗങ്ങളാണ്.
ആഗസ്റ്റ് 4 മുതല്‍ പണിമുടക്കിയ തൊഴിലാളികള്‍ 15 ദിവസവും മുതലാളിമാരുടെ സംഘടനയുടെ ഓഫീസിനുമുന്നിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും ഉശിരാര്‍ന്ന സമരത്തിലായിരുന്നു. അവസാനദിവസം കളക്ട്രേറ്റിനുമുന്നില്‍ കെഎംഎസ്ടിയുവിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ 100 കണക്കിന് തൊഴിലാളികള്‍ ആരംഭിച്ച ധര്‍ണ്ണ ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുന്നതുവരെ തുടരുകയും സമരം ഒത്തുതീര്‍പ്പാക്കാതെ ഉടമകള്‍ക്ക് പുറത്തുകടക്കാനാകാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇവ്വിധം കടുത്ത സമര്ദ്ദത്തിലായതാണ് കിലോയ്ക്ക് 14 രൂപയ്ക്കെങ്കിലും ഒത്തുതീര്‍പ്പാക്കുവാന്‍ ഉടമകളെ നിര്‍ബന്ധിതമാക്കിയത്.
സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആള് ഇന്ത്യാ യുടിയുസി നേതാക്കളായ സഖാക്കള്‍ പി.ആര്.സതീശന്, അഡ്വ.എം.എ.ബിന്ദു, ആര്.അര്ജ്ജുനന്, പി.പി.വിജയകുമാര്‍, കെ.പി.സുബൈദ, കെ.പി.മനോഹരന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. കെഎംഎസ്ടിയു അരൂര്‍ മേഖലാ ഭാരവാഹികളായ കെ.പ്രതാപന്, എം.പി.കാര്ത്തികേയന്, കെ.കെ.വിക്രമന്, ജീനാ ജോസഫ്, റോക്കി സന്ധ്യാവ്, എം.ബൈജു, കെ.എസ്.ശശിധരന്, പി.കൃഷ്ണകുമാര്‍, കെ.കെ.രാജേഷ്, ഗീതാ ഷിബു, സിന്ധു വിശ്വംഭരന്, സിന്ധു മധു, ഹേമ സുരേഷ്, ഷീബ, രാജേശ്വരി കുഞ്ഞുമോന്, വിജയലക്ഷ്മി, ഷൈമ, ഷേര്‍ളി, സുമ, പ്രിയ കാര്ത്തികേയന്, രേണുക, സാവിത്രി കാര്ത്തികേയന്, ശോഭ പ്രസാദ്, പുഷ്പ എന്നിവര്‍ പ്രക്ഷോഭത്തിലുടനീളം തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ടു.
നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ അവകാശങ്ങള്‍ നേടാനും തൊഴിലാളികളൊടൊപ്പം നിലനില്‍ക്കുമെന്നും തൊഴിലാളികളെ വഞ്ചിക്കുകയില്ലെന്നും ഉറപ്പാക്കാവുന്ന ഒരേയൊരു യൂണിയന് കേന്ദ്ര ട്രേഡ്യൂണിയനായ ആള് ഇന്ത്യാ യുടിയുസിയില് അഫിലിയേറ്റ് ചെയ്തിട്ടുള്ള കെഎംഎസ്ടിയു ആണെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ മനസ്സിലാക്കിവരുകയാണ്. അതിനനുസരിച്ച് യൂണിയനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സമരാനന്തരം നേതൃത്വം മുഴുകിയിരിക്കുന്നു.