ഈശ്വരചന്ദ്രവിദ്യാസാഗര്‍ അനുസ്‌മരണദിനം

Spread our news by sharing in social media

ഈശ്വരചന്ദ്രവിദ്യാസാഗര്‍ അനുസ്‌മരണദിനം 
വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിച്ചു

ഇന്ത്യന്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ അഗ്രിമാചാര്യന്മാരിലൊരാളായ ഈശ്വരചന്ദ്രവിദ്യാസാഗറിന്റെ 194 ജന്മദിനം വിദ്യാഭ്യാസ സംരക്ഷണദിനമായി  ആചരിച്ചു. ആലുവ യു.സി. കോളേജിനുമുമ്പില്‍ ജില്ലാതല ആചരണപരിപാടി എഐഡിവൈഒ സംസ്ഥാന സെക്രട്ടറി എന്‍.കെ.ബിജു ഉദ്‌ഘാടനം ചെയ്‌തു.
നവോത്ഥാന പ്രസ്ഥാനം ആധുനിക ശാസ്‌ത്രത്തെയും യുക്തിഭദ്രമായ ചിന്തയെയും പ്രോത്സാഹിപ്പിക്കുകയും പഴഞ്ചന്‍ ആചാരങ്ങളെയും അശാസ്‌ത്രീയമായ കാഴ്‌ചപ്പാടുകളെയും ജീവിതരീതിയെയും മാറ്റി മറിക്കുകയും ചെയ്‌തുവെങ്കില്‍ ഇന്ന്‌ പഴഞ്ചന്‍ ആചാരനുഷ്‌ഠാനങ്ങളെ പുനഃസ്ഥാപിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ശ്രമമാണ്‌ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയിലെ പൊളിച്ചെഴുത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ആധുനിക ഭാരതത്തെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ഈശ്വരചന്ദ്രവിദ്യാസാഗറിനെ അനുസ്‌മരിക്കുന്ന ഈ വേള ശക്തമായ വിദ്യാഭ്യാസ സംരക്ഷണപ്രസ്ഥാനത്തെ സ്ഥാപിച്ചെടുക്കാനുള്ള കര്‍ത്തവ്യബോധമായി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എഐഡിഎസ്‌ഒ ജില്ലാ പ്രസിഡന്റ്‌ കെ.പി.സാല്‍വിന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ അകില്‍ മുരളി, നികില്‍ സജി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാസെക്രട്ടറി രശ്‌മി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഞ്‌ജലി സുരേന്ദ്രന്‍ സ്വാഗതവും മീര കെ.ജയന്‍ നന്ദിയും പറഞ്ഞു.

Share this