അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുള്ള ക്ഷണം പിന്‍വലിക്കുക

Spread our news by sharing in social media

സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ

റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് നല്‍കിയ ക്ഷണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ഐക്യമുന്നണി യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടന്നു.

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ. ലൂക്കോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനതയുടെ ഉജ്ജ്വലമായ സാമ്രാജ്യത്വ വിരുദ്ധ സമരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നതാണ് ലോക സാമ്രാജ്യത്വ ശക്തികളുടെ മേധാവിയായ അമേരിക്കയുടെ മുഖ്യ കാര്യസ്ഥന്‍ ബറാക് ഒബാമയെ റിപബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചുവരുത്തുന്ന മോദി ഗവണ്‍മെന്റിന്റെ നടപടിയെന്ന് സി.കെ. ലൂക്കോസ് പറഞ്ഞു.

എം.സി.പി.ഐ (യൂ) നേതാവ് സി. ശ്രീനിവാസദാസ്,എല്‍.യൂ.എഫ് സംസ്ഥാന കണ്‍വീനര്‍ ഡോ. വി.വേണുഗോപാല്‍, ആര്‍.എം.പി. നേതാവ് പേരൂര്‍ക്കട മോഹനന്‍,എസ്.യു.സി.ഐ (സി) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി.എസ്. പത്മകുമാര്‍,ജയിസണ്‍ ജോസഫ് , എസ്. രാജീവന്‍, രാജേന്ദ്രന്‍(എം.സി.പി.ഐ (യൂ) ), അഡ്വ. വി. പ്രതാപ്‌സിംഗ്,മുകുന്ദേഷ് , എന്നിവര്‍ പ്രസംഗിച്ചു. ഇടതുപക്ഷ ഐക്യമുന്നണി ജില്ലാ ചെയര്‍മാന്‍ വി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

Share this