കുതിച്ചുയരുന്ന വിലക്കയറ്റം തടയാന്‍സമ്പൂര്‍ണ സ്റ്റേറ്റ് ട്രേഡിംഗ് ഏര്‍പ്പെടുത്തുക

Share

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറല്‍
സെക്രട്ടറി സഖാവ് പ്രൊവാഷ്ഘോഷ് ജൂണ്‍ 15 ന് പുറപ്പെടുവിച്ച പ്രസ്താവന


ഭക്ഷ്യവസ്തുക്കള്‍ക്കടക്കം മുഴുവന്‍ അവശ്യസാധനങ്ങള്‍ക്കും അനിയന്ത്രിതമായി വില കുതിച്ചുയരുന്നത് ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. രണ്ടുനേരത്തെ ആഹാരത്തിന് വകയില്ലാത്ത സാധാരണക്കാര്‍ക്ക് മാത്രമല്ല, ഇടത്തരക്കാര്‍ക്കുപോലും താങ്ങാവുന്നതിനും അപ്പുറമാണ് വിലവര്‍ദ്ധന. ചില്ലറ വ്യാപാരവിലകള്‍ മാത്രമല്ല, മൊത്തവ്യാപാരവിലകളും വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കരിഞ്ചന്തക്കാര്‍, പൂഴ്‌ത്തിവയ്പുകാര്‍, ഭക്ഷ്യധാന്യങ്ങളുടെ മേഖലയില്‍ അടക്കം അവധിവ്യാപാരം നടത്തുന്നവര്‍, ഓഹരികമ്പോളത്തിലെ ഊഹക്കച്ചവടക്കാര്‍, പോലീസിലെയും ഉദ്യോഗസ്ഥ സംവിധാനത്തിലെയും അഴിമതിക്കാര്‍, സ്ഥാപിത താല്പര്യക്കാര്‍, ഭരണകക്ഷികളുടെ തണലില്‍ വിലസുന്ന ഇടനിലക്കാര്‍ തുടങ്ങിയവരൊക്കെ ചേര്‍ന്ന ഒരു അവിശുദ്ധ സംഘമാണ് ഈ ദുരവസ്ഥയ്ക്ക് കാരണക്കാര്‍. ചരക്ക് കടത്തുകൂലി വര്‍ദ്ധനയ്ക്ക് ഇടയാക്കുന്ന കുത്തനെയുള്ള പെട്രോളിയം വിലവര്‍ദ്ധനവും വിലക്കയറ്റത്തിന് ആക്കം വര്‍ദ്ധിപ്പിക്കുകയാണ്.
വിലക്കയറ്റം തടഞ്ഞു നിര്‍ത്താനും ഭക്ഷ്യവസ്തുക്കള്‍ അടക്കം ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും മൊത്തവ്യാപാരം മാത്രമല്ല, ചില്ലറ വ്യാപാരവും സ്വകാര്യനിയന്ത്രണത്തില്‍നിന്ന് മുക്തമാകേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി ഗവണ്‍മെന്റ് ഉല്‍പന്നങ്ങള്‍ സംഭരിക്കുകയും ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് അവ ലഭ്യമാക്കുകയും വേണം. ഇതിനായി ന്യായവില ഷോപ്പുകള്‍ വ്യാപകമാക്കണം. നമ്മുടെ പാര്‍ട്ടി 1950 മുതല്‍ ആവശ്യപ്പെടുന്ന സമ്പൂര്‍ണ സ്റ്റേറ്റ് ട്രേഡിംഗ് ഇതാണ്. ഈ ഡിമാന്റ് ഉയര്‍ത്തിക്കൊണ്ട് വിലക്കയറ്റത്തിന് ഇരയാകുന്ന മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരികയും സംഘടിതവും ശക്തവുമായ ഒരു പ്രക്ഷോഭം രാജ്യത്ത് വളര്‍ത്തിയെടുക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top