ലക്ഷക്കണക്കിന് സാധാരണക്കാരുടെ ഒരേയൊരു യാത്രാസംവിധാനമായ കെഎസ്ആര്ടിസി അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധി തൊഴിലാളികളെ മാത്രമല്ല, മുഴുവന് ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് പതിറ്റാണ്ടുകളായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനം എന്ന നിലയില് കെഎസ്ആര്ടിസി നിലനില്ക്കണമെന്നും, സ്ഥാപനത്തിനുവേണ്ടി അഹോരാത്രം പ്രവര്ത്തിക്കുന്ന ജീവനക്കാരുടെയും പെന്ഷന്കാരുടെയും പ്രശ്നങ്ങള് പരിഹരിക്കപ്പെടണമെന്നും ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്. ലാഭം മാനദണ്ഡമാക്കാതെ, ജനങ്ങളുടെ യാത്രാദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന ഉയർന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി പ്രവർത്തിച്ചുവരുന്നത്. രാത്രികാലങ്ങളിൽ വിദൂരഗ്രാമങ്ങളിലേക്കും രാപകലില്ലാതെ പ്രമുഖപാതകളിലും സുരക്ഷിതയാത്ര പ്രദാനം ചെയ്തിരുന്ന ഈ സ്ഥാപനം നിർവ്വഹിച്ചിരുന്ന […]
ഏപ്രിൽ 24 എസ്യുസിഐ (കമ്മ്യൂണിസ്റ്റ്)ന്റെ 75-ാം സ്ഥാപന വാർഷിക ദിനത്തോടനുബന്ധിച്ച് ഈ യുഗത്തിലെ പ്രമുഖ മാർക്സിസ്റ്റ് ചിന്തകരിലൊരാളും പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ്ഘോഷ് നവംബർ വിപ്ലവത്തിന്റെ 54-ാം വാർഷികാചരണവേളയിൽ 1971 നവംബർ 16ന് നടത്തിയ ഒരു പ്രഭാഷണത്തിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. ഇന്ന് നമ്മുടെ രാജ്യം സകല മേഖലകളിലും നേരിടുന്ന പ്രശ്നങ്ങൾ അത്യന്തം ഗൗരവതരമായ മാനങ്ങൾ കൈവരിച്ചിരിക്കുന്നു. നിങ്ങളിൽ, നിരവധി വർഷങ്ങൾ ഇനിയും ജീവിക്കാനുള്ള പലരും അനവധി പ്രക്ഷോഭണങ്ങൾക്കു സാക്ഷ്യം വഹിക്കും; നിങ്ങളതാഗ്രഹിച്ചാലും […]
ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമാണ്. ഭീമമായ വിലക്കയറ്റവും പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും തൊഴിലില്ലായ്മയും ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഭരണകർത്താക്കളോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വലിയപ്രക്ഷോഭങ്ങളായി മാറിക്കഴിഞ്ഞു. ശ്രീലങ്കൻ ജനത ജീവിക്കാൻ നിവൃത്തിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യുന്ന വാർത്തയും വന്നുകൊണ്ടിരിക്കുന്നു. 2.2 കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് ശ്രീലങ്ക. ഇന്നത്തെ പ്രധാനമന്ത്രി മഹീന്ദ്രരാജപക്സയും പ്രസിഡന്റ് ഗോതബയ രാജപക്സയും അവരുടെ മുൻഗാമികളും ശ്രീലങ്കയിലെ മുതലാളിമാരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെ തിരിച്ചടിയാണ് ഇന്ന് ശ്രീലങ്കൻജനത […]
ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുന്നു. കാരണം, അവരുടെ ഉപഭോക്താക്കളായ സാധാരണക്കാരന്റെ കൈയിൽ പണമില്ലാതെയായിരിക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ജനകോടികളെ പിഴിഞ്ഞ് ഏപ്രിൽ മാസത്തിൽ സൃഷ്ടിച്ച റെക്കോർഡ് ജിഎസ്ടി പിരിവിവെന്ന പകൽക്കൊള്ളയെ വൻനേട്ടമായി അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാരാകട്ടെ, സമസ്ത മേഖലകളിലും ചാർജ്ജുകൾ വർദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നു. ന്യൂനപക്ഷം വരുന്ന അതിസമ്പന്നർക്ക് ആർഭാടത്തിൽ മുങ്ങുന്നതിനായി ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ഭരണകക്ഷികളും ജനങ്ങളുടെ പ്രതിഷേധത്തിന് സംഘടിതരൂപം നൽകാൻ ശ്രമിക്കാത്ത പ്രതിപക്ഷ പാർലമെന്ററി പ്രസ്ഥാനങ്ങളും ചേർന്ന് സംരക്ഷിക്കുന്ന […]
കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നും ദേശീയപാതകൾ അതിന്റെ ഉദാഹരണമാണെന്നും സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില് സംസ്ഥാനസർക്കാര് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. സ്തംഭനാവസ്ഥയിലായിരുന്ന ദേശീയപാതയുടെ വികസനപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അതിവിശിഷ്ട നഷ്ടപരിഹാരം നൽകിക്കൊണ്ട് സ്ഥലം ഏറ്റെടുപ്പിനുള്ള എതിർപ്പിനെ മറികടക്കുകയും ചെയ്ത സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചും വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചും സർക്കാർ അനുകൂലികൾ വാചാടോപം നടത്തുന്നു. ഈ അവകാശവാദങ്ങളിലെന്തെങ്കിലും കഴമ്പുണ്ടോ? ദേശീയപാതയിൽ എന്താണ് സംഭവിക്കുന്നത്? ദേശീയപാതയോരങ്ങളിലെ ജനങ്ങൾ നേരിടുന്ന വികസനദുരന്തത്തിന് ഏകദേശം അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. സ്വന്തംവസ്തുവിനുമേൽ യാതൊരു അവകാശവുമില്ലാതെ അന്യനാക്കപ്പെട്ടവന്റെ […]
നിരവധി വാചാടോപങ്ങൾക്കും നാടകങ്ങൾക്കുമൊടുവിൽ ബസ് ചാർജ് വർദ്ധനവ് എന്ന പ്രഹരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെയ്ക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടെ ഓട്ടോ, ടാക്സി നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്(2.5) കിലോമീറ്ററിന് നിലവിലെ 8 രൂപയിൽ നിന്നും 10 രൂപയായും തുടരുന്നുളള കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്നും ഒരു രൂപയായും വർദ്ധിപ്പിച്ചു. കോവിഡ് കാലത്തെ യാത്ര നിയന്ത്രണങ്ങളുടെ പേരിൽ കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്നും 90പൈസയാക്കിയിരുന്നു. പൂർവസ്ഥിതിയിലായതിന് ശേഷം അത് പിൻവലിച്ചിരുന്നില്ല. മാത്രമല്ല, […]
രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനങ്ങൾ ഇക്കാലമത്രയും പണിതുണ്ടാക്കിയ പൊതുസ്വത്ത് അത്രയും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ, രണ്ട് ദിവസം തുടർച്ചയായി പണിമുടക്കിക്കൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗം അതിന്റെ കരുത്ത് കാട്ടിയിരിക്കുന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, രാജ്യദ്രോഹ നയങ്ങൾക്കെതിരെ നടന്ന പൊതുപണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ആസാം, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ബന്ദിന് സമാനമായ സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ഛത്തീസ്ഘഢ്, പഞ്ചാബ്, ബീഹാർ, […]
യുക്രൈന് പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടെന്ത്? ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ സ്വഭാവം കൈവരിച്ചുകഴിഞ്ഞു. വിദേശത്തേക്ക് മൂലധനം കയറ്റുമതി ചെയ്യുകയും മറ്റ് രാജ്യങ്ങളുടെ അസംസ്കൃത വസ്തുക്കളും കുറഞ്ഞ വേതനത്തിന് ലഭ്യമാകുന്ന മാനവശേഷിയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ എല്ലാ സവിശേഷതകളും ഇന്ത്യ പ്രകടിപ്പിക്കുന്നു. ഏഷ്യയിൽ മാത്രമല്ല, ലോകത്തിലെതന്നെ ഒരു മഹാശക്തിയായി ഉയർന്നുവരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ആ അഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളർ ആയി മാറുമെന്ന പ്രധാനമന്ത്രിയുടെ വീമ്പിളക്കല്. ആ സ്വപ്നം സാക്ഷാത്കരിക്കാന്വേണ്ടി […]
അടുത്ത കാലത്ത് ഹിജാബുമായി ബന്ധപ്പെട്ട വിവാദം കർണ്ണാടക സംസ്ഥാനത്ത് പടർന്നുപിടിക്കുകയുണ്ടായി. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ ഈ വിഷയത്തിന് ഇന്ത്യ മുഴുവൻ പ്രചാരണം കൊടുക്കുകയായിരുന്നു. കർണ്ണാടക സംസ്ഥാനത്തെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ ഒരു പ്രിയൂണിവേഴ്സിറ്റി കോളേജിലാണ് ഈ വിവാദത്തിന്റെ തുടക്കം. ക്യാമ്പസിനുള്ളിൽ യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് കോളേജ് അധികൃതർ നിഷ്കർഷിച്ചപ്പോൾ, തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാതിനാൽ ഹിജാബ് മാറ്റാൻ 6 പെൺകുട്ടികൾ വിസമ്മതിച്ചു. ഇതിനെതിരായി, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഒരു കൂട്ടം ആൺകുട്ടികൾ കാവി […]
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില് യുപിയിലടക്കം നാല് സംസ്ഥാനങ്ങളില് ബിജെപിയും പഞ്ചാബില് ആം ആദ്മി പാര്ട്ടിയും ജയിച്ചു. 95 ശതമാനം ജനങ്ങളുടെയും ജീവിതം വലിയ തകര്ച്ചയെനേരിടുന്ന സന്ദര്ഭത്തിലാണ് തെരഞ്ഞെുപ്പ് നടന്നത്. കുതിച്ചുയരുന്ന വിലകളും തൊഴിലില്ലായ്മയും,കുത്തനെ ഇടിയുന്ന വരുമാനം, ഭീമമായ ചാര്ജ് വര്ദ്ധനവുകള്, ജീവിതത്തെയാകെ ഗ്രസിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് ഇന്നത്തെ യാഥാര്ത്ഥ്യങ്ങള്. ഇതോടൊപ്പം സർവവ്യാപിയായ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ഒരു പിടി സമ്പന്നരും കോടിക്കണക്കിന് ചൂഷിതരും തമ്മിലുള്ള അകലം അമ്പരപ്പിക്കുംവിധം വർധിച്ചുവരികയാണ്. ജനങ്ങൾ കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല […]