ലക്ഷക്കണക്കിന് സാധാരണക്കാരുടെ ഒരേയൊരു യാത്രാസംവിധാനമായ കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധി തൊഴിലാളികളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് പതിറ്റാണ്ടുകളായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ കെഎസ്ആര്‍ടിസി നിലനില്ക്കണമെന്നും, സ്ഥാപനത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ലാഭം മാനദണ്ഡമാക്കാതെ, ജനങ്ങളുടെ യാത്രാദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന ഉയർന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി പ്രവർത്തിച്ചുവരുന്നത്. രാത്രികാലങ്ങളിൽ വിദൂരഗ്രാമങ്ങളിലേക്കും രാപകലില്ലാതെ പ്രമുഖപാതകളിലും സുരക്ഷിതയാത്ര പ്രദാനം ചെയ്തിരുന്ന ഈ സ്ഥാപനം നിർവ്വഹിച്ചിരുന്ന […]
ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമാണ്. ഭീമമായ വിലക്കയറ്റവും പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും തൊഴിലില്ലായ്മയും ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഭരണകർത്താക്കളോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വലിയപ്രക്ഷോഭങ്ങളായി മാറിക്കഴിഞ്ഞു. ശ്രീലങ്കൻ ജനത ജീവിക്കാൻ നിവൃത്തിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യുന്ന വാർത്തയും വന്നുകൊണ്ടിരിക്കുന്നു. 2.2 കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് ശ്രീലങ്ക. ഇന്നത്തെ പ്രധാനമന്ത്രി മഹീന്ദ്രരാജപക്സയും പ്രസിഡന്റ് ഗോതബയ രാജപക്സയും അവരുടെ മുൻഗാമികളും ശ്രീലങ്കയിലെ മുതലാളിമാരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെ തിരിച്ചടിയാണ് ഇന്ന് ശ്രീലങ്കൻജനത […]
പണിയെടുത്തുജീവിക്കുന്ന കോടിക്കണക്കിനു സാധാരണജനങ്ങൾക്ക് മനുഷ്യോചിതമായ ജീവിതം അസാദ്ധ്യമാക്കുന്ന, അതിധനികരുടെ വളർച്ചയ്ക്കായി മാത്രം ആവിഷ്കരിക്കപ്പെടുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തെവിടെയുള്ള ജനങ്ങളുടെ അടിയന്തര രാഷ്ട്രീയ കടമ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ കർത്തവ്യം പ്രതിബദ്ധതയോടെ നിറവേറ്റാനും അതിനു സഹായകരമായ വിധിയെഴുത്ത് നടത്താനും എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) മണ്ഡലത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രമാണ് രാപകൽ പണിയെടുക്കുന്നത്. രാഷ്ട്രത്തിന്റെ ആസ്തികൾ മുതലാളിമാർക്ക് തുഛവിലയ്ക്ക് വിറ്റുമുടിച്ചും ജിഎസ്ടിയിലൂടെ കൊള്ളപ്പിരിവ് […]
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ യുപിയിലടക്കം നാല് സംസ്ഥാനങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 95 ശതമാനം ജനങ്ങളുടെയും ജീവിതം വലിയ തകര്ച്ചയെനേരിടുന്ന സന്ദര്‍ഭത്തിലാണ് തെരഞ്ഞെുപ്പ് നടന്നത്. കുതിച്ചുയരുന്ന വിലകളും തൊഴിലില്ലായ്മയും,കുത്തനെ ഇടിയുന്ന വരുമാനം, ഭീമമായ ചാര്‍ജ് വര്‍ദ്ധനവുകള്‍, ജീവിതത്തെയാകെ ഗ്രസിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍. ഇതോടൊപ്പം സർവവ്യാപിയായ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ഒരു പിടി സമ്പന്നരും കോടിക്കണക്കിന് ചൂഷിതരും തമ്മിലുള്ള അകലം അമ്പരപ്പിക്കുംവിധം വർധിച്ചുവരികയാണ്. ജനങ്ങൾ കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല […]
ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ അന്ത്യദശകത്തിൽ ഇന്ത്യൻ രാഷ്ട്രീയ രംഗം അത്യന്ത്യം ചലനാത്മകവും സങ്കീർണവും സംഭവബഹുലവുമായി പുരോഗമിച്ചുകൊണ്ടിരുന്ന നാളുകളിൽ, ആ കാലഘട്ടത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടും ഒരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ടും ബംഗാളിൽ ഒരു സംഘം യുവവിപ്ലവകാരികൾ ഒരു ചരിത്രദൗത്യം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുവന്നു. ബംഗാളിലെ അനുശീലൻ സമിതി എന്ന വിപ്ലവപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നവരും പിൽക്കാലത്ത് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇൻഡ്യ (എസ്യുസിഐ) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ ശിബ്ദാസ് ഘോഷും സഹപ്രവർത്തകരുമായിരുന്നു അവർ. ദശാബ്ദങ്ങൾ നീണ്ടുനിന്ന സമരങ്ങളുടെയും […]
കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത വേദിയുടെ മുൻകയ്യിൽ 2021 നവംബർ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ തൊഴിലാളികളുടെ ഒരു ദേശീയ കൺവെൻഷൻ ചേർന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സമ്പദ്വ്യവസ്ഥയെയും തകർത്ത് സർവ്വനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതരത്തിൽ കേന്ദ്ര ഗവണ്മെന്റ് പിന്തുടരുന്ന, കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും രാജ്യദ്രോഹപരവുമായ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവാൻ കൺവൻഷൻ തൊഴിലാളിളോട് ആഹ്വാനം ചെയ്തു. അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികൾ സ്വദേശ-വിദേശ […]
ഫെബ്രുവരി 24ന് രാവിലെ റഷ്യൻ സേന അയൽരാജ്യമായ യുക്രൈനുമേൽ സൈനിക ആക്രമണം നടത്തി. വൻനഗരങ്ങളിലും ചുറ്റുപാടുമുള്ള സൈനിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം നടത്തിയത്. ലോകമെമ്പാടുമുള്ള സമാധാന പ്രേമികൾ യുക്രൈനിലെ റഷ്യൻ സൈന്യത്തിന്റെ ഇടപെടലിനെയും ആക്രമണത്തെയും ശക്തമായി അപലപിച്ചു. യുക്രൈൻ കിഴക്കുഭാഗത്തുള്ള ഡോൺബാസ് മേഖലയിലെ ഡോൺടസ്ക് ജനകീയ റിപ്പബ്ലിക്കിനും ലൂഗാൻസ്ക് ജനകീയ റിപ്പബ്ലിക്കിനും റഷ്യ അംഗീകാരം നൽകിയത് രണ്ട് ദിവസം മുമ്പാണ്. 2014ൽ നിലവിൽ വന്നതാണ് ഈ റിപ്പബ്ലിക്കുകൾ. ക്രിമിയയിലെ റഷ്യൻ അനുകൂലിയായ പ്രസിഡന്റ് യാനുക്കോവിച്ചിനെ അമേരിക്കൻ പിന്തുണയോടെ […]
കെ റെയിൽ സിൽവർലൈൻ പദ്ധതിക്കുവേണ്ടി സ്വകാര്യഭൂമിയിൽ കല്ലിടുന്നതിനെതിരെ ചില വ്യക്തികൾ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് അവരുടെ ഭൂമിയിൽ കല്ലിടുന്നത് വിലക്കിക്കൊണ്ട് സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചു. അതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് വിധി റദ്ദാക്കിക്കൊണ്ട്, ഡിവിഷൻ ബെഞ്ച് കല്ലിടൽ നടപടിക്കു അനുവാദം നൽകി. നിലവിലുള്ള സർവ്വേ ആന്റ് ബൗണ്ടറീസ് ആക്റ്റിന്റെ പിൻബലത്തിലാണ് കല്ലിടുന്നതെന്ന സർക്കാരിന്റെ വാദത്തെ കോടതി അംഗീകരിച്ചു. ഈ വിധി വന്നതോടെ കേരളത്തെ വിനാശത്തിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ […]
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും വിമർശനവിധേയമായത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പാണ്. പൊലീസിനെ കയറൂരിവിട്ടുകൊണ്ടുള്ളതായിരുന്നു പൊലീസ് നയം. ഏറ്റുമുട്ടൽ, കസ്റ്റഡി കൊലപാതകങ്ങൾ തുടങ്ങി, ഒരു ജനാധിപത്യസമൂഹത്തിന് നിരക്കാത്ത പ്രവൃത്തികൾ നിരന്തരം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴെല്ലാം കുറ്റക്കാരായ ഉദ്യോഗസ്ഥരെ പരസ്യമായി ന്യായീകരിച്ച് രക്ഷപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ടാം തവണ എൽഡിഎഫ് അധികാരത്തിലേറിയപ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ കുറ്റകൃത്യങ്ങളോട് ചേർത്ത് ഉയർന്നുവരുന്നു. പലവട്ടം പറഞ്ഞിട്ടും പൊലീസിനൊരു മാറ്റവുമില്ലെന്ന് കേരള ഹൈക്കോടതിപോലും പരിതപിക്കുന്നു. പൊലീസ് സംവിധാനം, വേലി […]