കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത വേദിയുടെ മുൻകയ്യിൽ 2021 നവംബർ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ തൊഴിലാളികളുടെ ഒരു ദേശീയ കൺവെൻഷൻ ചേർന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സമ്പദ്വ്യവസ്ഥയെയും തകർത്ത് സർവ്വനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതരത്തിൽ കേന്ദ്ര ഗവണ്മെന്റ് പിന്തുടരുന്ന, കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും രാജ്യദ്രോഹപരവുമായ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവാൻ കൺവൻഷൻ തൊഴിലാളിളോട് ആഹ്വാനം ചെയ്തു. അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികൾ സ്വദേശ-വിദേശ […]
ഫെബ്രുവരി 24ന് രാവിലെ റഷ്യൻ സേന അയൽരാജ്യമായ യുക്രൈനുമേൽ സൈനിക ആക്രമണം നടത്തി. വൻനഗരങ്ങളിലും ചുറ്റുപാടുമുള്ള സൈനിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം നടത്തിയത്. ലോകമെമ്പാടുമുള്ള സമാധാന പ്രേമികൾ യുക്രൈനിലെ റഷ്യൻ സൈന്യത്തിന്റെ ഇടപെടലിനെയും ആക്രമണത്തെയും ശക്തമായി അപലപിച്ചു. യുക്രൈൻ കിഴക്കുഭാഗത്തുള്ള ഡോൺബാസ് മേഖലയിലെ ഡോൺടസ്ക് ജനകീയ റിപ്പബ്ലിക്കിനും ലൂഗാൻസ്ക് ജനകീയ റിപ്പബ്ലിക്കിനും റഷ്യ അംഗീകാരം നൽകിയത് രണ്ട് ദിവസം മുമ്പാണ്. 2014ൽ നിലവിൽ വന്നതാണ് ഈ റിപ്പബ്ലിക്കുകൾ. ക്രിമിയയിലെ റഷ്യൻ അനുകൂലിയായ പ്രസിഡന്റ് യാനുക്കോവിച്ചിനെ അമേരിക്കൻ പിന്തുണയോടെ […]
കെ റെയിൽ സിൽവർലൈൻ പദ്ധതിക്കുവേണ്ടി സ്വകാര്യഭൂമിയിൽ കല്ലിടുന്നതിനെതിരെ ചില വ്യക്തികൾ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് അവരുടെ ഭൂമിയിൽ കല്ലിടുന്നത് വിലക്കിക്കൊണ്ട് സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചു. അതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് വിധി റദ്ദാക്കിക്കൊണ്ട്, ഡിവിഷൻ ബെഞ്ച് കല്ലിടൽ നടപടിക്കു അനുവാദം നൽകി. നിലവിലുള്ള സർവ്വേ ആന്റ് ബൗണ്ടറീസ് ആക്റ്റിന്റെ പിൻബലത്തിലാണ് കല്ലിടുന്നതെന്ന സർക്കാരിന്റെ വാദത്തെ കോടതി അംഗീകരിച്ചു. ഈ വിധി വന്നതോടെ കേരളത്തെ വിനാശത്തിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ […]
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും വിമർശനവിധേയമായത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പാണ്. പൊലീസിനെ കയറൂരിവിട്ടുകൊണ്ടുള്ളതായിരുന്നു പൊലീസ് നയം. ഏറ്റുമുട്ടൽ, കസ്റ്റഡി കൊലപാതകങ്ങൾ തുടങ്ങി, ഒരു ജനാധിപത്യസമൂഹത്തിന് നിരക്കാത്ത പ്രവൃത്തികൾ നിരന്തരം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴെല്ലാം കുറ്റക്കാരായ ഉദ്യോഗസ്ഥരെ പരസ്യമായി ന്യായീകരിച്ച് രക്ഷപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ടാം തവണ എൽഡിഎഫ് അധികാരത്തിലേറിയപ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ കുറ്റകൃത്യങ്ങളോട് ചേർത്ത് ഉയർന്നുവരുന്നു. പലവട്ടം പറഞ്ഞിട്ടും പൊലീസിനൊരു മാറ്റവുമില്ലെന്ന് കേരള ഹൈക്കോടതിപോലും പരിതപിക്കുന്നു. പൊലീസ് സംവിധാനം, വേലി […]
കെ റെയിൽ സിൽവർ ലൈൻ പാതയ്ക്കെതിരെ കേരളമെമ്പാടും ഉയരുന്ന ജനരോഷത്തെ നേരിടാനാവാതെ, യുക്തിസഹമായി വാദങ്ങൾ അവതരിപ്പിക്കാനാകാതെ, കുഴയുകയാണ് സംസ്ഥാന സർക്കാരും കെ റെയിൽ വക്താക്കളും. കുടിയിറക്കപ്പെടുന്ന ജനങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ചോദ്യങ്ങൾ കുന്തമുന പോലെ അധികാരകേന്ദ്രങ്ങളിൽ തറയ്ക്കുന്നതാണ് കാഴ്ച. ന്യായീകരണത്തിനായി പദ്ധതി വക്താക്കൾ തപ്പിനടക്കുന്നു. തികച്ചും പൊള്ളയായ വാദങ്ങൾ തിരിച്ചും മറിച്ചും അവതരിപ്പിക്കാനായി അവർ കഠിനാധ്വാനം ചെയ്യുന്നു. കേരളാ റെയിൽ ഡെലവപ്മെന്റ് കോർപ്പറേഷൻ എംഡിയും മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും സർക്കാരും കനത്ത മഴയിലും […]
ഒരു വർഷത്തിലേറെ ഉശിരാർന്ന പോരാട്ടം നടത്തി രാജ്യത്തെ കർഷകർ ഐതിഹാസിക വിജയം കരസ്ഥമാക്കിയിരിക്കുന്നു. ദില്ലിയുടെ അതിർത്തികളിൽ ഒരു പുതുചരിത്രം രേഖപ്പെടുത്തിയ കർഷകസമരത്തിന്റെ വിജയവാർത്ത രാജ്യമെമ്പാടുമുള്ള മർദ്ദിത ജനങ്ങളിൽ ആവേശത്തിന്റെ പുളകമണിയിച്ചു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളോടെ ഒരു പ്രക്ഷോഭം എങ്ങിനെ സംഘടിപ്പിക്കപ്പെടണമെന്ന് രാജ്യത്തിനാകെ മാതൃക കാട്ടിയ സമരമായിരുന്നു അത്. പ്രക്ഷോഭം ഉയർത്തിയ ഡിമാന്റുകളിൽ സന്ധിയില്ല എന്നതായിരുന്നു കർഷക പ്രക്ഷോഭത്തിന്റെ മുഖമുദ്ര. നിശ്ചയദാർഢ്യമായിരുന്നു അതിന്റെ കരുത്ത്. ത്യാഗമനോഭാവമായിരുന്നു അതിന്റെ പ്രഭ. ‘അനീതിയുടെ വെടിയുണ്ടകൾ ഒരൊറ്റ നിറയിലൂടെ അനേകരെ കൊല്ലുകയാണ്. അനീതി […]
“സ്വാഭാവിക പരിസ്ഥിതിയുടെ, തുടർച്ചയായും വേഗത്തിലുമുള്ള നിർമ്മാർജ്ജനംമൂലം വളരെ പ്രധാനപ്പെട്ട ഒരു ജീവജാതി ഉന്മൂലനത്തിന്റെ അപകടം നേരിടുന്നു; മനുഷ്യജാതിയാണത്.” ക്യൂബൻ വിപ്ലവത്തിന്റെ ശില്പിയായ ഫിഡൽ കാസ്ട്രോ, 1992 ജൂൺ 12ന് ബ്രസീലിലെ റയോ ഡി ജനിറോയിൽ നടന്ന യുഎൻ ഭൗമഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതാണിത്. “വനങ്ങൾ അപ്രത്യക്ഷമാകുന്നു. മരുഭൂമികൾ വിസ്തൃതമാകുന്നു. ബില്യൺ കണക്കിന് ടൺവരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് വർഷംതോറും കടലിലേക്ക് ഒഴുകിപ്പോകുന്നു. അസംഖ്യം ജീവജാതികൾ അന്യംനിന്നു പോകുന്നു. അവികസിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന എന്തും പരിസ്ഥിതിയുടെ സ്പഷ്ടമായ ലംഘനമാണ്”, അദ്ദേഹം […]
ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷന്റെ (എഐഡിവൈഒ) മൂന്നാമത് അഖിലേന്ത്യാ സമ്മേളനം 2021 ഡിസംബർ 11, 12 തീയതികളിൽ ജാർഖണ്ഡിലെ ഘട്സിലയിൽ നടക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, രാജ്യത്തുടനീളം യുവജനങ്ങളുടെ അവകാശങ്ങളെ മുൻനിർത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുവാൻ എഐഡിവൈഒയ്ക്ക് സാധിച്ചിട്ടുണ്ട്. അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യവ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പതിനായിരക്കണക്കിന് യുവാക്കള് അണിനിരക്കുകയുണ്ടായി. ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ യുവജന പ്രക്ഷോഭമാണ് എഐഡിവൈഒയുടെ മുൻകൈയിൽ നടക്കുന്നത്. മധ്യപ്രദേശിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ […]
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറിസഖാവ് പ്രൊവാഷ് ഘോഷിന്റെ അഭ്യർത്ഥന സഖാക്കളെ, സുഹൃത്തുക്കളെ, സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത, 2021 സെപ്റ്റംബർ 27-ന് നടന്ന ഭാരത് ബന്ദ് വമ്പിച്ചവിജയമാക്കുന്നതിനായി പരിശ്രമിച്ച, രാജ്യമെമ്പാടുമുള്ള കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചെറുപ്പക്കാരും ബുദ്ധിജീവികളും അടങ്ങുന്ന, എല്ലാ വിഭാഗം അധ്വാനിക്കുന്ന ജനങ്ങളേയും, മഹാനായ മാർക്സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷ് സ്ഥാപിച്ച ഇന്ത്യയിലെ വിപ്ലവ തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയായ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) ന്റെ പേരിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, വീരോചിതമായ ഈ […]
യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടർന്ന് മിന്നൽ വേഗത്തിൽ പിന്തിരിപ്പൻ ഇസ്ലാമിക മതമൗലിക സ്വേച്ഛാധിപത്യ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ ആധിപത്യം നേടിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. യുഎസ് സൈന്യം സൃഷ്ടിക്കുകയും ഏതാണ്ട് 83 ബില്യൺ ഡോളർ ചിലവഴിച്ച്, 20 വർഷത്തിനുമേൽകാലം പരിശീലിപ്പിക്കുകയും ചെയ്ത, മൂന്ന് ലക്ഷത്തോളം സൈനികരുള്ള അഫ്ഗാൻ സൈന്യം കേവലം 60,000 അംഗങ്ങളുള്ള താലിബാൻ സൈന്യത്തിന് മുൻപിൽ കീഴടങ്ങിയതെങ്ങനെ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. പുറത്തേക്ക് പോകുന്ന യുഎസ് വിമാനങ്ങളിൽ ഇടിച്ചു കയറിയും തൂങ്ങിക്കിടന്നും രക്ഷപ്പെടാൻ ഒരുങ്ങുന്ന […]