പത്രപ്രവർത്തകർക്കുംമാധ്യമങ്ങൾക്കും നേരെയുള്ള പോലീസ് റെയ്ഡിനെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു

Share

എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രവാഷ് ഘോഷ് പുറപ്പെടുവിക്കുന്ന പ്രസ്താവന

അറിയപ്പെടുന്ന പത്രപ്രവർത്തകർ, സ്റ്റാർട്ട്അപ്പ് കൊമേഡിയൻമാർ, ആക്ഷേപഹാസ്യതാരങ്ങൾ, കമന്റേറ്റർമാർ എന്നിവരുടെ ഡൽഹിയിലെ വസതികളിൽ അതിരാവിലെ റെയ്ഡ് നടത്തുകയും കരിനിയമമായ യുഎപിഎ ചുമത്തിയിട്ടുള്ള കേസിൽ ഭീകരവാദബന്ധം ആരോപിച്ച് അവരെ ചോദ്യം ചെയ്യുകയുമുണ്ടായ നടപടിയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് പത്രപ്രവർത്തകർക്കുനേരെ നടന്ന അതിക്രമങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ നടപടി. പോലീസിന്റെ നടപടിയിൽ എന്തെങ്കിലും വിശദീകരണം നൽകാൻ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. ബിജെപിയുടെ ഫാസിസ്റ്റ് ഏകാധിപത്യ വാഴ്ചയിൽ ആവിഷ്ക്കാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും കനത്ത വെല്ലവിളി നേരിടുകയാണെന്ന് ഈ കടന്നാക്രമണം ഒരിക്കൽക്കൂടെ സ്ഥിരീകരിക്കുന്നു. ജനാധിപത്യവിശ്വാസികളും മാധ്യമപ്രവര്‍ത്തകരും ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധത്തോടൊപ്പം എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയും ചേരുന്നു.

Share this post

scroll to top