മഹാത്മാ ഗാന്ധി സർവകലാശാലയിൽ അനുഭവിക്കേണ്ടി വരുന്ന ജാതീയവും ലിംഗപരവുമായ വിവേചനങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്റർനാഷണൽ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകയായ ദീപ പി.മോഹൻ നടത്തിയ നിരാഹാര സമരത്തിന് എഐഡിഎസ്ഒ പിന്തുണ പ്രഖ്യാപിച്ചു.ജാതീയമായ വിവേചനങ്ങൾ ഉൾപ്പെടെ ദീപ ഉന്നയിച്ച ആരോപണങ്ങൾ, ഒരു സർവകലാശാലയെ സംബന്ധിച്ചും പരിഷ്കൃതവും ജനാധിപത്യ മൂല്യബോധം പേറുന്നു എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളവും അങ്ങേയറ്റം ഗൗരവമുള്ളതാണ്. സർവകലാശാലപോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സത്തയ്ക്കും വിദ്യാഭ്യാസ പ്രക്രിയയുടെ തന്നെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും […]
ഗാ ഡ്ജറ്റുകളുടെയും നെറ്റ് വർക്കിന്റെയും അഭാവം മൂലം വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വേണ്ട വിധത്തിൽ ലഭ്യമായിട്ടില്ല. ലഭിച്ച ക്ലാസുകൾ കൃത്യമായി മനസ്സിലാകുന്നില്ലായെന്ന പ്രശ്‌നവും വിദ്യാർത്ഥികൾ വ്യാപകമായി നേരിടുന്നുണ്ട്. കോവിഡിനൊപ്പം സർവകലാശാലകളുടെ പിടിപ്പുകേട് കൂടിയായപ്പോൾ കോഴ്‌സുകൾ അനിശ്ചിതമായി നീണ്ടുപോകുകയും ഓവർലാപ്പ് ചെയ്യുകയും ചെയ്തു. നടത്തിയ പരീക്ഷകളുടെപോലും മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, കോവിഡ് സൃഷ്ടിച്ചിരി ക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങളും അസാധാരണമായ ജീവിതസാഹചര്യവും വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് തളളിവിട്ടിട്ടുണ്ട്. ഒന്നര വർഷമായി തുടരുന്ന കോവിഡ് മഹാമാരി […]
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിതത്തെക്കുറിച്ച് ശരിയായ അറിവ് ആർജിച് സാമൂഹ്യ വീക്ഷണത്തിൽ അതിനെ നോക്കി കാണാൻ കഴിയുക എന്നുള്ളതാണെന്ന് നമുക്കറിയാം. അതുപോലെതന്നെ കായികവിനോദങ്ങൾ സാമൂഹ്യ ഉദ്ഗ്രഥനവും സാഹോദര്യവും വളർത്തുന്നതിൽ വിജയം വരിച്ച മാധ്യമമാണ്. അതുകൊണ്ടാണ് സ്പോർട്സിനെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കുന്നത്. സ്പോർട്സിന്റെ യഥാർത്ഥ സ്പിരിറ്റ് കൊണ്ടിട്ടുള്ളവർ ശരിയായരീതിയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ നില പാടുകൾ കൈക്കൊള്ളുന്നതിന്റെ ചരിത്രം നാം ദർശിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ മരണാസന്ന മായ മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തിൽ ആകർഷകമായ പാക്കേജുകളി ലൂടെയും പരസ്യങ്ങളിലൂടെയും വിവിധ ഉപഭോഗവസ്തുക്കൾ കച്ചവടം […]
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ചു കൊണ്ട് എഐഡിഎസ്ഒയുടെ (ഓൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ) നേതൃത്വത്തിൽ ജനുവരി ഒന്നിന് ചങ്ങനാശ്ശേരിയിൽ നിന്നും രാമങ്കരിയിലേക്ക് വിദ്യാർത്ഥികളുടെ കാൽനട ജാഥ സംഘടിപ്പിച്ചു. രാമങ്കരിയിലെ “ദില്ലി ചലോ” കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിലേക്കായിരുന്നു കാൽനട ജാഥ നടന്നത്. രാവിലെ ചങ്ങനാശ്ശേരി കെ എസ് ആർ ടി സി സ്റ്റാൻ്റിനു സമീപത്തു നിന്നാരംഭിച്ച ജാഥ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(സി) കോട്ടയം ജില്ലാ സെക്രട്ടറി മിനി.കെ.ഫിലിപ്പ് […]
ഉത്തർപ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കര്‍ശനമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എഐഡിഎസ്ഒ സെപ്റ്റംബർ 30ന് ദേശവ്യാപകമായി കരിദിനം ആചരിച്ചു. പാടത്ത് പണിയെടുക്കുമ്പോൾ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. അമ്മയുൾപ്പടെയുളള ബന്ധുക്കളെ മൃതദേഹം കാണുവാൻ പോലീസ് അനുവദിച്ചില്ല. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ ദയനീയമായ അവസ്ഥയാണ് കാണിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും യു പി സംസ്ഥാന സർക്കാരും സ്ത്രീകളുടെയും കുട്ടികളുടെയും മാന്യത സംരക്ഷിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. യോഗി […]
തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ് ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്കാരിക […]
ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ എബിവിപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് എഐഡിഎസ്ഒ ജനുവരി 6ന് അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല മാതൃകയായ ജെഎൻയുവിന് നേരെ സംഘപരിവാർ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ജെഎൻയുവിൽ ജനുവരി 5ന് എബിവിപി നടത്തിയത്. സെന്റർ ഫോർ സോഷ്യൽ സയൻസിലെ പ്രമുഖ അധ്യാപികയായ പ്രൊഫ.സുചിത്ര സെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷുമുൾപ്പടെയുളളവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. മുഖംമൂടിയണിഞ്ഞ […]
ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ(എഐഡിഎസ്ഒ) സംഘടിപ്പിച്ച ഒൻപതാം അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം നവംബർ 26മുതൽ 29വരെ ഹൈദരാബാദിൽ വെച്ചു നടന്നു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗീയവത്ക്കരണത്തിനും ഇടയാക്കിക്കൊണ്ടും ജനാധിപത്യ വിദ്യാഭ്യാസ സങ്കൽപ്പത്തെ ഇല്ലാതാക്കിക്കൊണ്ടും ഫെഡറലിസത്തെ തകർത്തുകൊണ്ടും വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ‘കരട് ദേശീയ വിദ്യാഭ്യാസ നയം 2019’ പിൻവലിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യരംഗത്തെയും കച്ചവടവത്ക്കരിക്കുന്ന ‘നാഷണൽ മെഡിക്കൽ കമ്മീഷൻ’ തളളിക്കളയുക, ഫീസ് വർദ്ധനവുകൾ പിൻവലിക്കുക, ഓൾ പ്രമോഷൻ സമ്പ്രദായം പിൻവലിക്കുക, സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും എല്ലാ തസ്തികകളിലും […]
കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് അനുകൂല നോട്ടീസ് കൈവശം വെച്ചുവെന്ന പേരിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പരിഷ്കൃത സമൂഹത്തിന് നിരക്കുന്നതല്ലെന്നും ഉടൻ പിൻവലിക്കണ മെന്നും എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷസർക്കാരിന്റെ ഭരണകാലത്ത് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു നടപടിയുണ്ടായത് നിർഭാഗ്യകരമാണ്. യുഎപിഎ പോലെയുള്ള കരിനിയമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പോലീസ് നയം അവസാനിപ്പിച്ചുകൊണ്ട് രണ്ട് വിദ്യാർത്ഥികളെയും മോചിപ്പിക്കുവാൻ ഫലപ്രദമായ നടപടിയെടുക്കുവാൻ സർക്കാർ തയ്യാറാകണം സമീപകാലത്തായുണ്ടാകുന്ന പോലീസ് നടപടികൾ ആശങ്കാജനകമാണ്. ഒരു വശത്ത് വാളയാർ […]
എഐഡിഎസ്ഒ നവംബർ 26 മുതൽ 29 വരെ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിനോട് അനുബന്ധിച്ച്, കരട് ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ(2019) ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി, എറണാകുളം മേനക ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐഡിഎസ്ഒ സംസ്ഥാന ട്രഷറർ അഡ്വ.ആർ.അപർണ്ണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.പി.സാൽവിൻ, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അകിൽ മുരളി, ജില്ലാ വൈസ് […]