കേന്ദ്ര ട്രേഡ് യൂണിയനായ എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്ത ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (എഐപിഎഫ്) സംസ്ഥാന സമ്മേളനം 2022 നവംബർ 6ന് എറണാകുളം അദ്ധ്യാപക ഭവനിൽ നടന്നു. കെഎസ്ഇബിയിലെ സ്ഥിരം തൊഴിലാളികളുടെ യൂണിയനായ കെഎസ്ഇ വർക്കേഴ്സ് യൂണിയന്റെയും, കരാർ തൊഴിലാളികളുടെ സംഘടനയായ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയന്റെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. എഐപിഎഫ് സംസ്ഥാന പ്രസിഡണ്ട് എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോണിഫസ് ബെന്നി സ്വാഗതം പറഞ്ഞു. എഐപിഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സമർ കുമാർ […]
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇന്ന് പ്രധാനമായും മുന്നോട്ടു പോകുന്നത് ഗസ്റ്റ് അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം രാജ്യമെമ്പാടും ലക്ഷക്കണക്കിന് അധ്യാപക തസ്തികകൾ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഒഴിഞ്ഞു കിടക്കുന്നുണ്ട്. അംഗീകാരം കാത്തുനിൽക്കുന്ന നിരവധി തസ്തികകളുമുണ്ട്. എന്നാൽ ഈ തസ്തികകളിലൊന്നും നിയമനം നടത്തുവാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. സ്ഥിരനിയമനത്തെ ഇല്ലാതാക്കുന്ന നയങ്ങളുടെ വക്താക്കളാണ് കക്ഷി ഭേദമന്യേ എല്ലാ സർക്കാരുകളും. തൊണ്ണൂറുകളിൽ ലോകബാങ്കിന്റെ ഡിപിഇപി രംഗപ്രവേശം ചെയ്തതു തന്നെ അധ്യാപനത്തെയും അധ്യാപകന്റെ ആധികാരികതയെയും നിരാകരിക്കുന്ന വികലസിദ്ധാന്തങ്ങളുടെ അകമ്പടിയോടെയാണ്. […]
പ്രതിപക്ഷഎംഎൽഎയായിരുന്ന പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേയ്ക്ക് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളും പദ്ധതികളും പൂർവ്വാധികം വീറോടെ തുടരാൻ അവയ്ക്ക് വലിയ ജനസമ്മിതി ഉണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അതിനായി എന്തുമാർഗ്ഗമവലംബിച്ചും വിജയം നേടുക എന്നത് അവരുടെ ഒരു രാഷ്ട്രീയ ആവശ്യകതയായിരുന്നു. ഇടതുമുന്നണി അവരുടെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ശക്തമായ പ്രക്ഷോഭത്തെ മറികടക്കാനുള്ള ഒരു മാർഗ്ഗമായും തൃക്കാക്കര വിജയത്തെ ലക്ഷ്യം […]
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരുടെ ഭൂമിയിലും വീടുകളിലും അതിക്രമിച്ചു കയറി നിയമവിരുദ്ധമായി കെ റെയിൽ കുറ്റികൾ സ്ഥാപിക്കുകയും ചോദ്യം ചെയ്യുന്നവരെ മർദ്ദിക്കുകയും കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ സർക്കാർ അനുകൂലികളുടെ നീചമായ സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സാംസ്കാരിക പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി 2022 ഏപ്രിൽ 18ന് എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച […]
പണിയെടുത്തുജീവിക്കുന്ന കോടിക്കണക്കിനു സാധാരണജനങ്ങൾക്ക് മനുഷ്യോചിതമായ ജീവിതം അസാദ്ധ്യമാക്കുന്ന, അതിധനികരുടെ വളർച്ചയ്ക്കായി മാത്രം ആവിഷ്‌കരിക്കപ്പെടുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തെവിടെയുള്ള ജനങ്ങളുടെ അടിയന്തര രാഷ്ട്രീയ കടമ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ കർത്തവ്യം പ്രതിബദ്ധതയോടെ നിറവേറ്റാനും അതിനു സഹായകരമായ വിധിയെഴുത്ത് നടത്താനും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മണ്ഡലത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രമാണ് രാപകൽ പണിയെടുക്കുന്നത്. രാഷ്ട്രത്തിന്റെ ആസ്തികൾ മുതലാളിമാർക്ക് തുഛവിലയ്ക്ക് വിറ്റുമുടിച്ചും ജിഎസ്‌ടിയിലൂടെ കൊള്ളപ്പിരിവ് […]
കേരളത്തിന്റെ ആകെ നീളം 580 കിലോമീറ്ററാണ്. ഏറ്റവും കുറഞ്ഞവീതി 10 കിലോമീറ്റർ. കൂടിയ വീതി 120 കിലോമീറ്ററും. നേർത്തവരമ്പിന്റെ രൂപത്തിലുള്ള കേരളത്തിന് കിഴക്ക് പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. കടൽനിരപ്പിലും താഴ്ന്നുനിൽക്കുന്ന കുട്ടനാട് എന്ന അത്ഭുതം വേറെ. പറഞ്ഞാൽ കേരളം ആകെപ്പാടെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. എന്നാൽ മാറി മാറി ഭരിച്ച സർക്കാരുകൾ തങ്ങളുടെ ദുരയും കുത്തകദാസ്യ മനോഭാവവും നിമിത്തം സ്വീകരിച്ച നടപടികളിലൂടെ കേരളത്തിന്റെ സമ്പൂർണനാശം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പശ്ചിമഘട്ട മലനിരകളും സ്വാഭാവിക വനവും, അനധികൃതക്വാറികളും […]
പൗരത്വനിയമഭേദഗതിക്കെതിരെ സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് ഷഹീൻബാഗ്. രണ്ടുമാസമായി കൊടുംമഞ്ഞിനെ വകവയ്ക്കാതെ സ്ത്രീപുരുഷ-ജാതിമതഭേദമെന്യേ ജനങ്ങൾ ഒത്തുകൂടുന്നിടമായി ഷഹീൻബാഗ് മാറിയിരിക്കുന്നു. ഷഹീൻബാഗിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ന് ഇന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ത്രീകൾ അനിശ്ചിതകാല സമരത്തിലാണ്. കൽക്കത്തയിലെ പാർക് സർക്കസ്, ലക്‌നൗ, മുംബൈ, ബീഹാർ ഇവ ചില ഉദാഹരണങ്ങൾ മാത്രം. അടുക്കളകളിൽനിന്ന് സ്ത്രീകൾ ആയിരങ്ങളായി ലക്ഷങ്ങളായി തെരുവിലേയ്ക്കിറങ്ങിക്കൊണ്ടിരിക്കുന്ന ആവേശകരമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയെമ്പാടും. ഈ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഷഹീൻബാഗിന്റെ അമ്പതാംദിവസം, ഫെബ്രുവരി […]
തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ് ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്‌കാരിക […]
ബിപിസിഎൽ വിൽക്കരുതെന്നും പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്നുവരുന്ന സമരപരിപാടികൾക്ക് പുത്തനുണർവ് നൽകികൊണ്ട്, എസ്‌യുസിഐ(സി)യുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽനിന്നും അമ്പലമുകളിലെ കൊച്ചി റിഫൈനറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം വിവിധങ്ങളായ പ്രചരണ പരിപാടികൾ സ്വീകരിച്ചിരുന്നു. എറണാകുളം ജില്ലയിൽ വ്യാപകമായ പോസ്റ്ററിങ്ങും പ്രചരണ വാഹനജാഥയും ചുവരെഴുത്തും നടത്തി. ആയിരക്കണക്കിന് ലഘുലേഖകൾ വീടുകളിലും കടകളിലും വിതരണം നടത്തുകയും ചെയ്തിരുന്നു. ഡിസംബർ 12ന് വൈകിട്ട് 3 മണിക്ക് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽനിന്നും പ്രതിഷേധ മാർച്ച് തുടങ്ങി. അതിനുമുന്നോടിയായി നടന്ന യോഗത്തിൽ […]
റിഫൈനറിക്ക് മുന്നിൽ ഐക്യദാർഢ്യ സംഗമം ബിപിസിഎൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, കൊച്ചി റിഫൈനറിക്ക് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സംഗമം സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നാനാതുറകളിലുള്ള ജനകീയ സമര നേതാക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളേയും ഒരു വേദിയിൽ അണിനിരത്തിയ സംഗമം ഏറെ വ്യത്യസ്തത പുലർത്തി. സേവ് ബിപിസിഎൽ […]