ഒക്ടോബർ 16 ന് അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴയും ഉരുൾപൊട്ടലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലും കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. കൂട്ടിക്കല്‍ ഇളംകാട്, ഏന്തയാര്‍ പ്രദേശങ്ങളില്‍ അന്നേദിവസംരാവിലെ കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ നൂറിലേറെ ഉരുളുകള്‍പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. 20 ലേറെ ജീവനുകളാണ് പ്രദേശത്ത് നഷ്ടപ്പെട്ടത്. പുല്ലകയാറിന്റെയും മണിമലയാറിന്റെയും തീരത്തുണ്ടായിരുന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും ഒട്ടൊക്കെയും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ് പലയിടങ്ങളിലും. കൈത്തോടുകൾപോലു൦ പ്രളയജല൦ നിറഞ്ഞ് അപകടങ്ങൾ ഉണ്ടാക്കി. ചിറ്റാർപുഴ കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി നഗരത്തെ വെള്ളത്തിലാഴ്ത്തി. എരുമേലി ടൌൺ, ചിറക്കടവിന്റെയും പാറത്തോടിന്റെയു൦ […]
സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ നിത്യേന വന്നുപോകുന്ന കെസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ ഔട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നീക്കം തികഞ്ഞ ജനദ്രോഹമാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറും. വിദ്യാര്‍ത്ഥികളും യാത്രക്കാരും ജീവനക്കാരുമടക്കം മദ്യപാനശീലത്തിലേയ്ക്ക് നയിക്കപ്പെടും. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ യാത്രക്കാരുടെ സുരക്ഷിതത്വം ഇല്ലാതെയാക്കപ്പെടും. ഫലത്തില്‍ കെഎസ്ആര്‍സിയുടെ തകര്‍ച്ചയ്ക്ക് ഈ നീക്കം ഇടവരുത്തും. മദ്യപാനശീലം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുവാന്‍ ഇടയാക്കുന്ന സാഹചര്യത്തി ല്‍ എല്ലാമദ്യശാലകളും ഉടന്‍ അടച്ചുപൂട്ടി ജനങ്ങളെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കണം.മദ്യനിരോധന സമിതിയും മദ്യവിരുദ്ധ ജനകീയ സമരസമിതിയും […]
മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) കോട്ടയം ജില്ലാക്കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ധർണ്ണയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ പി.എൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം സ്വാഭാവികമായി സംഭവിച്ചതല്ല. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് ചികിത്സ പോലും നിഷേധിച്ചതു കൊണ്ടുണ്ടായ മരണമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അദ്ദേഹം പറഞ്ഞു. […]
പൗരത്വനിയമഭേദഗതിക്കെതിരെ സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് ഷഹീൻബാഗ്. രണ്ടുമാസമായി കൊടുംമഞ്ഞിനെ വകവയ്ക്കാതെ സ്ത്രീപുരുഷ-ജാതിമതഭേദമെന്യേ ജനങ്ങൾ ഒത്തുകൂടുന്നിടമായി ഷഹീൻബാഗ് മാറിയിരിക്കുന്നു. ഷഹീൻബാഗിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ന് ഇന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ത്രീകൾ അനിശ്ചിതകാല സമരത്തിലാണ്. കൽക്കത്തയിലെ പാർക് സർക്കസ്, ലക്‌നൗ, മുംബൈ, ബീഹാർ ഇവ ചില ഉദാഹരണങ്ങൾ മാത്രം. അടുക്കളകളിൽനിന്ന് സ്ത്രീകൾ ആയിരങ്ങളായി ലക്ഷങ്ങളായി തെരുവിലേയ്ക്കിറങ്ങിക്കൊണ്ടിരിക്കുന്ന ആവേശകരമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയെമ്പാടും. ഈ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഷഹീൻബാഗിന്റെ അമ്പതാംദിവസം, ഫെബ്രുവരി […]
തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ് ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്കാരിക […]
ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ എബിവിപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് എഐഡിഎസ്ഒ ജനുവരി 6ന് അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല മാതൃകയായ ജെഎൻയുവിന് നേരെ സംഘപരിവാർ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ജെഎൻയുവിൽ ജനുവരി 5ന് എബിവിപി നടത്തിയത്. സെന്റർ ഫോർ സോഷ്യൽ സയൻസിലെ പ്രമുഖ അധ്യാപികയായ പ്രൊഫ.സുചിത്ര സെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷുമുൾപ്പടെയുളളവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. മുഖംമൂടിയണിഞ്ഞ […]
അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, തൊഴിലില്ലായ്മാ വേതനം പ്രതിമാസം 120-ൽ നിന്നും 3000 ആയി വർദ്ധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുത് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ആൾ ഇൻന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ (എഐഡിവൈഒ) ജില്ലാതല സമരപരിപാടികൾ സംഘടിപ്പിച്ചു. കോട്ടയത്ത് നടന്ന കളക്ട്രേറ്റ് മാർച്ച് എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. രണ്ട് കോടി പുതിയ തൊഴിലുകൾ എല്ലാ വർഷവും സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള തൊഴിലുപോലും […]
എഐയുടിയുസി കോട്ടയം ജില്ലാ സമ്മേളനം നവംബർ 2,3 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്നു. പൊതുസമ്മേളനം നവംബർ 2ന് പെരുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ആർ.മോഹൻകുമാർ, സ്വാഗതസംഘം ചെയർമാൻ പി.എം.ചാക്കോ, എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ്, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി വി.പി.കൊച്ചുമോൻ, കെ.എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 3ന് പ്രതിനിധി സമ്മേളനം മുനിസിപ്പൽ മിനി […]
പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനകീയ മുന്നണി സ്ഥാനാർത്ഥി മജു പുത്തൻകണ്ടത്തെ പിന്തുണയ്ക്കുവാൻ എസ്.യു.സി.ഐ.(സി) ജില്ലാകമ്മിറ്റി തീരുമാനിച്ചു. കപട വികസനത്തിന്റെ മുദ്രാവാക്യങ്ങളുമായി നിലകൊള്ളുന്ന LDF, UDF, NDA മുന്നണികൾക്കെതിരെ സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി ജനതാൽപര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിലകൊള്ളുന്ന മജു പുത്തൻകണ്ടത്തെ വിജയിപ്പിക്കുവാൻ ജനങ്ങൾ തയ്യാറാവണമെന്ന് എസ്.യു.സി.ഐ.(സി) അഭ്യർത്ഥിക്കുന്നു. മീനച്ചിൽ താലൂക്കിലെമ്പാടും നിർബാധം പാറഖനനം നടത്തുന്ന ക്വറികൾക്കും അതിന് നേതൃത്വം നൽകുന്ന സാമ്പത്തിക-രാഷ്ട്രീയ ശക്തികൾക്കും എതിരെ നിർഭയം പോരാടുന്ന മജു പുത്തൻകണ്ടം പ്രതിനിധാനം ചെയ്യുന്നത് കേരളമെമ്പാടും വളർന്നുവരുന്ന പ്രകൃതി ചൂഷണത്തിനെതിരെ […]
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]