Home / News / Archive by category Pathanamthitta Archive by category Pathanamthitta
ചെങ്ങറ സമരം മുന്നോട്ട് വച്ച അവകാശ പോരാട്ടം ശക്തമായി മുന്നോട്ട് പോകും എന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. രണ്ടോ മൂന്നോ സെന്റിന്റെ കോളനികളല്ല കൃഷി ഭൂമിയാണ് ഭൂരഹിതരായ ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വർഗ ജനതയുടെ ആവശ്യം എന്ന് വിളിച്ചു പറഞ്ഞാണ് ളാഹ ഗോപാലൻ എന്ന പോരാളി ചെങ്ങറ ഭൂസമരം പടുത്തുയർത്തിയത് എന്ന് സമ്മേളനം അനുസ്മരിച്ചു. ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം […]
Read More
ചെങ്ങറ ഭൂസമര നായകനും കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ജീവിതാന്ത്യംവരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച പോരാളിയും സാധുജന വിമോചന സംയുക്ത വേദിയുടെ സ്ഥാപകനേതാവും പ്രസിഡന്റും ആയിരുന്ന ളാഹ ഗോപാലന്‍ സെപ്തംബര്‍ 22ന് കോവിഡ് ബാധയെതുടര്‍ന്ന് അന്തരിച്ചു.മുഖ്യധാരാ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനാ നേതാക്കളും ഔപചാരികതയുടെപേരിലുള്ള അനുശോചന വാക്കുകള്‍പോലും കുറിക്കാന്‍ തയ്യാറാകാതെ ആ വേര്‍പാടിനെ അവഗണിച്ചു. അദ്ദേഹത്തിന്റെ സ്മരണകള്‍പോലും എത്രയുംവേഗം കുഴിച്ചുമൂടാന്‍ പലരും ആഗ്രഹിച്ചു. മരണാനന്തരവും ഒരു നല്ല വിശേഷണത്തിന് അര്‍ഹതയില്ലാത്തവിധം അപ്രധാനമായ സ്ഥാനമാണോ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ളത് ? അങ്ങനെ […]
Read More
പരിസ്ഥിതിയെ തകർക്കുന്ന പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന കെറയിൽ പദ്ധതിക്കെതിരെ കേരളത്തിൽ ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സാംസ്ക്കാരികപൈതൃക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഇരവിപേരൂരിൽ അനിശ്ചിത കാല സത്യാഗ്രഹസമരം ആരംഭിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പ്രമുഖപരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ആദ്യദിന സത്യാഗ്രഹികളായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കേരള കോൺഗ്രസ് സംസ്ഥാന നേതാവ് റോയി ചാണ്ടപ്പിള്ള, ബിജെപി ഇരവിപേരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ശങ്കരപ്പിള്ള, സാംസ്കാരിക […]
Read More
പൗരത്വനിയമഭേദഗതിക്കെതിരെ സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് ഷഹീൻബാഗ്. രണ്ടുമാസമായി കൊടുംമഞ്ഞിനെ വകവയ്ക്കാതെ സ്ത്രീപുരുഷ-ജാതിമതഭേദമെന്യേ ജനങ്ങൾ ഒത്തുകൂടുന്നിടമായി ഷഹീൻബാഗ് മാറിയിരിക്കുന്നു. ഷഹീൻബാഗിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ന് ഇന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ത്രീകൾ അനിശ്ചിതകാല സമരത്തിലാണ്. കൽക്കത്തയിലെ പാർക് സർക്കസ്, ലക്‌നൗ, മുംബൈ, ബീഹാർ ഇവ ചില ഉദാഹരണങ്ങൾ മാത്രം. അടുക്കളകളിൽനിന്ന് സ്ത്രീകൾ ആയിരങ്ങളായി ലക്ഷങ്ങളായി തെരുവിലേയ്ക്കിറങ്ങിക്കൊണ്ടിരിക്കുന്ന ആവേശകരമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയെമ്പാടും. ഈ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഷഹീൻബാഗിന്റെ അമ്പതാംദിവസം, ഫെബ്രുവരി […]
Read More
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
Read More
ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും […]
Read More
സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ മഹാനായ ആയ്യൻകാളിയുടെ 78-ാം ചരമവാർഷിക ദിനാചരണം നടത്തി. പത്തനംതിട്ട അംബേദ്കർ ഭവനിൽ നടന്ന അനുസ്മരണ യോഗം പ്രശസ്ത ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ ആർ.പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുവാൻ അയ്യൻകാളി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണെന്നും അദ്ദേഹം തുടങ്ങിവച്ച സാമൂഹ്യ മുന്നേറ്റ പോരാട്ടങ്ങളുടെ തുടർച്ചയാണ് ചെങ്ങറ സമരമെന്നും പാർത്ഥസാരഥി വർമ്മ പറഞ്ഞു. സമരങ്ങളിലൂടെ മാത്രമേ ഇന്ന് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാനാകൂ എന്നും പോരാട്ടങ്ങളുടെ […]
Read More
ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമി ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ വിദ്യാസാഗർ കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമ തകർത്തതിനെതിരെ എഐഡിഎസ് ഒ, എ ഐ ഡി വൈ ഒ, എ ഐ എം എസ്സ് എസ്സ് എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. എസ് യു സി ഐ ജില്ലാ കമ്മിറ്റിയംഗം കെ ജി അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശരിയായ മാനവവാദമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാനായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം ആകസ്മികമല്ല. […]
Read More
പത്തനംതിട്ട : ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി ആചരണം എസ് .യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പത്തനംതിട്ടയിൽ സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറും പത്തനംതിട്ട പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയുമായ സഖാവ് ബിനു ബേബി ഉത്ഘാടനം ചെയ്തു.. 1919ൽ പഞ്ചാബിലെ അമൃത്സറിനു സമീപം ജാലിയൻ വാലാബാഗ് മൈതാനിയിൽ ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങൾക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഇവിടെ ജീവൻ വെടിഞ്ഞത് തിരിച്ചറിയാൻ പോലും കഴിയാതെ പോയ നിരവധി സാധാരണക്കാരാണ്. […]
Read More
ജൂണ്‍ 26 ന് പത്തനംതിട്ടയിൽ നടന്ന ലഹരി വിരുദ്ധ റാലി മദ്യ വിരുദ്ധ ജനകീയ സമര സമിതിയും പാരലൽ സ്ടുടെന്റ്സ് മൂവ്മെന്റും എ ഐ ഡി എസ് ഒ യും സംയുക്തമായി സംഘടിപ്പിച്ചു. എ ഐ എം എസ് എസ് സംസ്ഥാന സെക്രട്ടറി ശ്രീമതി ഷൈല.കെ.ജോണ്ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു കൊടുമണ്‍ അദ്ധ്യക്ഷത വഹിച്ചു .പത്തനംതിട്ട പ്രതിഭ കോളേജ് പ്രിൻസിപ്പൽ ശ്രി .എസ്.പി.നായർ മുഖ്യ പ്രഭാഷണം നടത്തി .എസ് .രാധാമണി ,പി .രാമചന്ദ്രൻ നായർ ,ജെതിൻ .ആർ […]
Read More