ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമി ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ വിദ്യാസാഗർ കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമ തകർത്തതിനെതിരെ എഐഡിഎസ് ഒ, എ ഐ ഡി വൈ ഒ, എ ഐ എം എസ്സ് എസ്സ് എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. എസ് യു സി ഐ ജില്ലാ കമ്മിറ്റിയംഗം കെ ജി അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശരിയായ മാനവവാദമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാനായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം ആകസ്മികമല്ല. […]
പത്തനംതിട്ട : ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി ആചരണം എസ് .യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പത്തനംതിട്ടയിൽ സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറും പത്തനംതിട്ട പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയുമായ സഖാവ് ബിനു ബേബി ഉത്ഘാടനം ചെയ്തു.. 1919ൽ പഞ്ചാബിലെ അമൃത്സറിനു സമീപം ജാലിയൻ വാലാബാഗ് മൈതാനിയിൽ ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങൾക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഇവിടെ ജീവൻ വെടിഞ്ഞത് തിരിച്ചറിയാൻ പോലും കഴിയാതെ പോയ നിരവധി സാധാരണക്കാരാണ്. […]
ജൂണ്‍ 26 ന് പത്തനംതിട്ടയിൽ നടന്ന ലഹരി വിരുദ്ധ റാലി മദ്യ വിരുദ്ധ ജനകീയ സമര സമിതിയും പാരലൽ സ്ടുടെന്റ്സ് മൂവ്മെന്റും എ ഐ ഡി എസ് ഒ യും സംയുക്തമായി സംഘടിപ്പിച്ചു. എ ഐ എം എസ് എസ് സംസ്ഥാന സെക്രട്ടറി ശ്രീമതി ഷൈല.കെ.ജോണ്ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു കൊടുമണ്‍ അദ്ധ്യക്ഷത വഹിച്ചു .പത്തനംതിട്ട പ്രതിഭ കോളേജ് പ്രിൻസിപ്പൽ ശ്രി .എസ്.പി.നായർ മുഖ്യ പ്രഭാഷണം നടത്തി .എസ് .രാധാമണി ,പി .രാമചന്ദ്രൻ നായർ ,ജെതിൻ .ആർ […]