ഇന്ത്യയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) രൂപീകരിച്ചിട്ട് 2022 ഏപ്രിൽ 24ന് 74വർഷം പിന്നിട്ടു.75-ാം സ്ഥാപനവാര്ഷിക ദിനം ആചരിച്ചുകൊണ്ട് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ ആചരണ പരിപാടി സംഘടിപ്പിച്ചു.1970കളുടെ ആദ്യനാളുകളിൽ കൊല്ലത്ത് ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തനം ആരംഭിച്ച എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി കലാലയത്തിനുപുറത്ത് പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശം കുണ്ടറയായിരുന്നു. ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരള മണ്ണിൽ സൃഷ്ടിച്ചെടുക്കാൻ അന്ന് ഒരു പറ്റം യുവാക്കൾ ഏറ്റെടുത്ത […]
യാതൊരുവിധ ജനാധിപത്യ കീഴ് വഴക്കങ്ങളും പാലിക്കാതെ, നിയമസഭയിൽ ചർച്ച ചെയ്യാതെ, ഒരു ഘട്ടം വരെ ഡിപിആർപോലും പരസ്യപ്പെടുത്താൻ തയ്യാറാകാതെ, തികച്ചും ജനാധിപത്യ വിരുദ്ധമായി അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ അതിശക്തമായ ജനരോഷം ഉയർന്നുവരികയും ഈ വിഷയത്തിൽ വിദഗ്ധരുടെ വിമർശനങ്ങളെ മറികടക്കാനാവില്ല എന്ന സ്ഥിതി വരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസർക്കാർ പദ്ധതിയെ സംബന്ധിച്ച തുറന്ന സംവാദത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്. വിശേഷിച്ചും, പദ്ധതിയുടെ സാങ്കേതികമായ കുഴപ്പങ്ങളെ സംബന്ധിച്ച് അതിരൂക്ഷമായ വിമർശനങ്ങൾ ഉയർത്തി, പദ്ധതിയുടെ സാംഗത്യത്തെത്തന്നെ നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമെന്ന ആവശ്യം […]
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരുടെ ഭൂമിയിലും വീടുകളിലും അതിക്രമിച്ചു കയറി നിയമവിരുദ്ധമായി കെ റെയിൽ കുറ്റികൾ സ്ഥാപിക്കുകയും ചോദ്യം ചെയ്യുന്നവരെ മർദ്ദിക്കുകയും കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ സർക്കാർ അനുകൂലികളുടെ നീചമായ സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സാംസ്കാരിക പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി 2022 ഏപ്രിൽ 18ന് എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച […]
രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനങ്ങൾ ഇക്കാലമത്രയും പണിതുണ്ടാക്കിയ പൊതുസ്വത്ത് അത്രയും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ, രണ്ട് ദിവസം തുടർച്ചയായി പണിമുടക്കിക്കൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗം അതിന്റെ കരുത്ത് കാട്ടിയിരിക്കുന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, രാജ്യദ്രോഹ നയങ്ങൾക്കെതിരെ നടന്ന പൊതുപണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ആസാം, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ബന്ദിന് സമാനമായ സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ഛത്തീസ്ഘഢ്, പഞ്ചാബ്, ബീഹാർ, […]
ഒക്ടോബർ 16 ന് അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴയും ഉരുൾപൊട്ടലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലും കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. കൂട്ടിക്കല്‍ ഇളംകാട്, ഏന്തയാര്‍ പ്രദേശങ്ങളില്‍ അന്നേദിവസംരാവിലെ കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ നൂറിലേറെ ഉരുളുകള്പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. 20 ലേറെ ജീവനുകളാണ് പ്രദേശത്ത് നഷ്ടപ്പെട്ടത്. പുല്ലകയാറിന്റെയും മണിമലയാറിന്റെയും തീരത്തുണ്ടായിരുന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും ഒട്ടൊക്കെയും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ് പലയിടങ്ങളിലും. കൈത്തോടുകൾപോലു൦ പ്രളയജല൦ നിറഞ്ഞ് അപകടങ്ങൾ ഉണ്ടാക്കി. ചിറ്റാർപുഴ കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി നഗരത്തെ വെള്ളത്തിലാഴ്ത്തി. എരുമേലി ടൌൺ, ചിറക്കടവിന്റെയും പാറത്തോടിന്റെയു൦ […]
ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷന്റെ (എഐഡിവൈഒ) മൂന്നാമത് അഖിലേന്ത്യാ സമ്മേളനം 2021 ഡിസംബർ 11, 12 തീയതികളിൽ ജാർഖണ്ഡിലെ ഘട്സിലയിൽ നടക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, രാജ്യത്തുടനീളം യുവജനങ്ങളുടെ അവകാശങ്ങളെ മുൻനിർത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുവാൻ എഐഡിവൈഒയ്ക്ക് സാധിച്ചിട്ടുണ്ട്. അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യവ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പതിനായിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുകയുണ്ടായി. ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ യുവജന പ്രക്ഷോഭമാണ് എഐഡിവൈഒയുടെ മുൻകൈയിൽ നടക്കുന്നത്. മധ്യപ്രദേശിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ […]
തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 150-ാം ദിവസം പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. വി.എം.സുധീരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തീരത്തെ കരിമണൽ ഖനനത്തിനെതിരെ രണ്ടായിരത്തിമൂന്നിൽ തന്നോടൊപ്പം മനുഷ്യച്ചങ്ങല പിടിച്ച ഇടതുപക്ഷത്തെ പ്രമുഖർ ഇപ്പോൾ കരിമണല്‍ ലോബിക്കൊപ്പം നിൽക്കുകയാണെന്ന് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. കുട്ടനാടൻ ജനതയെയും ആലപ്പുഴയിലെ തീരദേശവാസികളെയും ഒരുപോലെ വഞ്ചിച്ച് തോട്ടപ്പള്ളിയിൽ നടത്തുന്ന കരിമണൽ ഖനനം സംബന്ധിച്ച് സിബിഐ അന്വേഷണം […]
എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികൾ അട്ടിമറിക്കാൻ സാമൂഹിക നീതി വകുപ്പിന് മുൻ കാസർഗോഡ് ജില്ലാ കളക്ടർ സജിത് ബാബു നൽകിയ റിപ്പോർട്ട് തള്ളിക്കളയുക, സുപ്രീം കോടതി വിധിപ്രകാരം നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കുക, കാസർഗോഡ് ന്യൂറോളിജിസ്റ്റുകളെ നിയമിക്കുക, എൻഡോ സൾഫാൻ പുനരധിവാസ റെമഡിയേഷൻ സെൽ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായി എൻഡോ സൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ ഒക്ടോബര്‍ 6ന് കുത്തിയിരുപ്പ് സമരം നടത്തി.അമ്മമാരും കുട്ടികളുമടക്കം 150 ഓളം പേർ പങ്കെടുത്തു. കവി വി. മധുസൂദനൻ […]
ഒരു ജനാധിപത്യ പ്രക്ഷോഭണത്തെ സംബന്ധിച്ചിടത്തോളം പത്തുമാസമെന്നത് തീരെച്ചെറിയ കാലയളവല്ല. ഒരു പ്രക്ഷോഭത്തിൽ ഏറ്റവും അനിവാര്യമായ ജനാധിപത്യ സമര മാർഗമവലംബിച്ചുകൊണ്ടാണ് ഈ കാലമത്രയും കർഷക സമരം മുന്നോട്ടുപോയത്. കർഷകർക്കുനേരെ ഭരണകൂടം അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നതല്ലാതെ കർഷകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഇതേവരെ ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് യുപിയിലെ ലഖിംപൂരിൽ കർഷകരുടെ റാലിയിലേയ്ക്ക് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉന്മത്തനായി വാഹനമോടിച്ചുകയറ്റി കർഷകരെ അരുംകൊല ചെയ്തിരിക്കുന്നത്. ഏറ്റവും ഹീനവും അങ്ങേയറ്റം അപലപനീയവുമാണ് പ്രസ്തുത സംഭവം. ഏറ്റവും ന്യായമായ […]
ചെങ്ങറ സമരം മുന്നോട്ട് വച്ച അവകാശ പോരാട്ടം ശക്തമായി മുന്നോട്ട് പോകും എന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. രണ്ടോ മൂന്നോ സെന്റിന്റെ കോളനികളല്ല കൃഷി ഭൂമിയാണ് ഭൂരഹിതരായ ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വർഗ ജനതയുടെ ആവശ്യം എന്ന് വിളിച്ചു പറഞ്ഞാണ് ളാഹ ഗോപാലൻ എന്ന പോരാളി ചെങ്ങറ ഭൂസമരം പടുത്തുയർത്തിയത് എന്ന് സമ്മേളനം അനുസ്മരിച്ചു. ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം […]