തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവിരുദ്ധ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ 263-ാം ദിവസം ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടന്നു. ജില്ലാ പ്രസിഡന്റ് കെ.ബിമൽജി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് തകഴി, എം.സി.സുനിൽ, ആർ.രാജീവ്, പി.സന്തോഷ് കുമാർ, രേഖ സതീശൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് തോട്ടപ്പള്ളി തെക്കേക്കര ബീച്ചിൽ നടന്ന സമരോത്സുക സാംസ്ക്കാരിക സംഗമം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ. വി.പ്രകാശ് ഉദ്ഘാടനം […]
തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 150-ാം ദിവസം പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. വി.എം.സുധീരന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തീരത്തെ കരിമണൽ ഖനനത്തിനെതിരെ രണ്ടായിരത്തിമൂന്നിൽ തന്നോടൊപ്പം മനുഷ്യച്ചങ്ങല പിടിച്ച ഇടതുപക്ഷത്തെ പ്രമുഖർ ഇപ്പോൾ കരിമണല്‍ ലോബിക്കൊപ്പം നിൽക്കുകയാണെന്ന് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. കുട്ടനാടൻ ജനതയെയും ആലപ്പുഴയിലെ തീരദേശവാസികളെയും ഒരുപോലെ വഞ്ചിച്ച് തോട്ടപ്പള്ളിയിൽ നടത്തുന്ന കരിമണൽ ഖനനം സംബന്ധിച്ച് സിബിഐ അന്വേഷണം […]
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ കേവലം ഒരു ശതമാനംമാത്രം വരുന്ന കേരളം പ്രകൃതി വിഭവങ്ങൾകൊണ്ടും മനുഷ്യവിഭവശേഷികൊണ്ടും മുന്‍പന്തിയിലുള്ള സംസ്ഥാനമാണ്. ജൈവവൈവിധ്യംകൊണ്ട് ശ്രദ്ധേയമായ 570 കിലോമീറ്റർ കടൽ തീരംകൊണ്ടുകൂടി സമ്പന്നമാണ് കേരളം. ഇതിൽതന്നെ കൊല്ലവും ആലപ്പുഴയും ഉൾപ്പെടുന്ന 150 കിലോമീറ്റർ തീരം ഇൽമനൈറ്റ്, മോണസൈറ്റ്, റൂട്ടയിൽ, സിർകോൺ തുടങ്ങിയ വിലപിടിപ്പുള്ള ധാതുക്കൾ വൻതോതിൽ അടങ്ങിയതാണ്. കൊല്ലം തീരത്ത് 1922 മുതൽ ഈ ധാതുക്കൾ ഖനനം ചെയ്തുവരുന്നു. നിയമ വിധേനയും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന മണൽ ഖനനം ഒരു നൂറ്റാണ്ട് എത്തുമ്പോൾ […]
കരിമണല്‍ ഖനനവിരുദ്ധ സമരം അതിശക്തമായി ജനങ്ങളുടെ പിന്തുണയോടെ മുന്നേറുകയാണ്. ഖനനംമൂലം വലിയഴീക്കല്‍ മുതല്‍ ആലപ്പുഴ ബീച്ച് വരെയുള്ള ഭാഗത്ത് കടലാക്രമണം രൂക്ഷമാകുകയും തീരവും റോഡും വീടുകളും കടലടുത്തുപോകുകുയും ചെയ്യുന്നു. തീരദേശം വാസയോഗ്യമല്ലാതാക്കിത്തീര്‍ക്കുകയാണ് സര്‍ക്കാര്‍. തീരസരക്ഷണ നിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍ ധാരണാപത്രം ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് തീരത്തെ തകര്‍ക്കുന്ന കരിമണല്‍ ഖനനം നടക്കുന്നത്. അതിന്റെ മറവില്‍ ആളുകളെ കുടിയിറക്കാന്‍ ശ്രമിക്കുകയുംതീരം ഖനനകുത്തകകള്‍ക്ക് തീറെഴുതുകയും ചെയ്യുന്നു.സമരത്തിന്റെ ഭാഗമായി തിരുവോണദിവസം പരിസ്ഥിതി സ്നേഹികളുടെ മുന്‍കൈയില്‍ പട്ടിണി സമരം നടന്നു. കവി സത്യന്‍ കോമല്ലൂര്‍ […]
പിണറായി സർക്കാരിന്റെ ഭീകരമായ പോലീസ് അടിച്ചമർത്തലിനെ നേരിട്ടും കോവിഡ് മഹാമാരിയെ അതിജീവിച്ചും ആലപ്പുഴയുടെ തീരത്ത് കരിമണൽ ഖനനവിരുദ്ധ സമരം മുന്നേറുകയാണ്. തീരവും തീരവാസികളുടെ ജീവിതവും തകർക്കുന്ന, തികച്ചും അശാസ്ത്രീയമായ ഖനനവും സാമൂഹ്യ വിരുദ്ധമായ മണൽകടത്തും തടഞ്ഞ സമരസമിതി പ്രവർത്തകരെ ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ക്രൂരമർദ്ദനത്തിനിരയായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നേതാവും കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാനുമായ ബി.ഭദ്രനെയും സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജു വേലായിലിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ട്രോമാകെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. വിപിൻ വിശ്വംഭരൻ, […]
കേരളത്തിന്റെ ആകെ നീളം 580 കിലോമീറ്ററാണ്. ഏറ്റവും കുറഞ്ഞവീതി 10 കിലോമീറ്റർ. കൂടിയ വീതി 120 കിലോമീറ്ററും. നേർത്തവരമ്പിന്റെ രൂപത്തിലുള്ള കേരളത്തിന് കിഴക്ക് പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. കടൽനിരപ്പിലും താഴ്ന്നുനിൽക്കുന്ന കുട്ടനാട് എന്ന അത്ഭുതം വേറെ. പറഞ്ഞാൽ കേരളം ആകെപ്പാടെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. എന്നാൽ മാറി മാറി ഭരിച്ച സർക്കാരുകൾ തങ്ങളുടെ ദുരയും കുത്തകദാസ്യ മനോഭാവവും നിമിത്തം സ്വീകരിച്ച നടപടികളിലൂടെ കേരളത്തിന്റെ സമ്പൂർണനാശം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പശ്ചിമഘട്ട മലനിരകളും സ്വാഭാവിക വനവും, അനധികൃതക്വാറികളും […]
ആദർശ ധീരതയും ആത്മ ബലവും കർമശേഷിയും കൊണ്ട് സംസ്ഥാനത്തെ ഇടതു പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മയെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി. വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. പൊതുരംഗം തന്നെ വനിതകൾക്ക് അപ്രാപ്യമായിരുന്ന ഒരു കാലത്ത്, അതിലും വെല്ലുവിളി നിറഞ്ഞ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പ്രവർത്തനരംഗത്ത് പോലീസ് നിഷ്ഠുരതകളെയും അടിച്ചമർത്തലുകളയും നേരിട്ടുകൊണ്ട് അവർ നടത്തിയ ജീവിത സമരം അനേകർക്ക്, പ്രതേകിച്ചും സ്ത്രീകൾക്ക് ആവേശകരമായ പ്രചോദനമായിരുന്നു. പ്രസ്താവന തുടർന്നു പറഞ്ഞു. […]
ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് 2018ൽ സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം കൂലി ഉടൻ നടപ്പിലാക്കുക, ഒരു ടോക്കണ് ഒരു കിലോ എന്ന മാനദണ്ഡം കർശനമാക്കുക എല്ലാ തൊഴിലാളികൾക്കും ഇഎസ്‌ഐയും ബോ നണസും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയൻ ചേർത്തല താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.കെ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണ എഐയുടിയുസി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സുബൈദ ഉദ്ഘാടനം ചെയ്തു. സി.വി.അനിൽകുമാർ, എൻ.കെ.ശശികുമാർ, ജീന ജോസഫ്, സരസി രാജൻ, […]
ഉത്തർപ്രദേശിലെ ഹത്രാസില് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കര്ശനമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എഐഡിഎസ്ഒ സെപ്റ്റംബർ 30ന് ദേശവ്യാപകമായി കരിദിനം ആചരിച്ചു. പാടത്ത് പണിയെടുക്കുമ്പോൾ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. അമ്മയുൾപ്പടെയുളള ബന്ധുക്കളെ മൃതദേഹം കാണുവാൻ പോലീസ് അനുവദിച്ചില്ല. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ ദയനീയമായ അവസ്ഥയാണ് കാണിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും യു പി സംസ്ഥാന സർക്കാരും സ്ത്രീകളുടെയും കുട്ടികളുടെയും മാന്യത സംരക്ഷിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. യോഗി […]
കോഴിക്കോട് വിദ്യാർത്ഥികളുടെ പ്രതിഷേധ തെരുവ് പൗരത്വനിയമഭേദഗതിക്കും എൻആർസിക്കും എൻപിആറിനുമെതിരെ ജനുവരി 30ന് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾ ‘പ്രതിഷേധ തെരുവ്’ സംഘടിപ്പിച്ചു. സംഘചിത്രരചന, സംഗീത-നൃത്ത സദസ്, തെരുവ്നാടകം, മതേതര റാലി എന്നീ പരിപാടികളോടെയാണ് പ്രതിഷേധ തെരുവ് നടന്നത്. സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് സിഎഎ, എൻആർസി, എൻപിആർ എന്ന വേദിയാണ് പ്രതിഷേധ തെരുവ് നടത്തിയത്. പ്രശസ്ത ചിത്രകാരൻ പോൾ കല്ലനോട് സംഘചിത്രരചന ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര, സുജിത്കുമാർ, സി.ഹണി, അഭിരാമി സ്വാമിനാഥൻ, എസ്.ആമി, നിലീന മോഹൻകുമാർ […]