അന്തരിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സഖാവ് കെ.പി.കോസലരാമദാസിന്റെ ചരമ വാർഷിക ദിനമായ ജൂലൈ 3ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. സഖാവ് കോസലരാമദാസ് രൂപീകരിച്ച് നയിച്ചിരുന്ന ട്രേഡ് യൂണിയനുകൾ സംയുക്തമായി രൂപീകരിച്ച അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം എഐറ്റിയുസി സംസ്ഥാന പ്രസിഡന്റ്ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു.തൊഴിലാളി വർഗ്ഗം ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന പുതിയ ലേബർ കോഡുകൾ അടക്കമുള്ള തൊഴിലാളിദ്രോഹ നയങ്ങൾ നടപ്പിലാക്കപ്പെടുമ്പോൾ കോസലരാമദാസിനെപ്പോലെയുള്ള ദിശാബോധമുള്ള നേതാക്കളുടെ അഭാവം […]
പ്രളയ ബാധിത മേഖലയായ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി നടപടികൾ നിര്‍ത്തിവയ്ക്കുക, വായ്പകൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടന്നു. കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ ഉദ്ഘാടനം ചെയ്തു.അതിജീവന കൂട്ടായ്മ കൺവീനർ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗോപി മാടപ്പാട്ട്, രക്ഷാധികാരി വി.പി. കൊച്ചുമോൻ, കെ […]
കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയും കെഎസ്ആര്‍ടിസി വര്‍ക്കേഴ്സ് ഫെഡറേഷനും സംയുക്തമായി കോട്ടയത്ത് കണ്‍വന്‍ഷന്‍ നടത്തി. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു.കോട്ടയത്ത്, വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന കണ്‍വന്‍ഷനില്‍ കെഎസ് ആര്‍ടിസി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.സീതിലാല്‍ വിഷയാവതരണം നടത്തി. പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ.ബിജു, എഐയുറ്റിയുസി ജില്ലാസെക്രട്ടറി വി.പി.കൊച്ചുമോന്‍, വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കളായ എം.എന്‍.അനില്‍, കെ.ജി.സുരേഷ് […]
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക, കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് വിദഗ്ധ ചികിത്സാസംവിധാനം ജില്ലയിൽ ഉറപ്പാക്കുക, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 2മുതൽ സാമൂഹികപ്രവർത്തക ദയാബായി നിരാഹാര സമരം നടത്തിവരികയാണ്. നാലുപതിറ്റാണ്ടോളമായി നീളുന്ന ദുരിതമാണ് കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേത്. ജനിതകവൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളും അവരെ പരിചരിക്കാന്‍ ക്ലേശിക്കുന്ന മാതാപിതാക്കളും കേരളത്തിന്റെ മനസ്സുനീറ്റുന്ന കാഴ്ചയാണ്. ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. […]
ജനാധിപത്യക്രമത്തിൽ ഒരു ഭരണാധികാരിക്ക്, താന്‍ വിഭാവനം ചെയ്യുന്ന പദ്ധതികളും നയങ്ങളും, ജനാഭിപ്രായത്തിന്റെ ഉരകല്ലിൽ പരിശോധിക്കാനുള്ള സന്നദ്ധതയും വിവേകവും വിനയവും അനുപേക്ഷണീയമാണ്. സ്വന്തം ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കടുംപിടുത്തത്തിന്റെ സമീപനം സ്വീകരിക്കാൻ ജനാധിപത്യം ഒരു ഭരണാധികാരിയെയും അനുവദിക്കുന്നില്ല. ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയുടെയോ, ഭരണാധികാരിയുടെ വ്യക്തിഗതമോ ആയ ബോദ്ധ്യത്തേക്കാൾ വില കൽപ്പിക്കേണ്ടത് ജനങ്ങളുടെ വിധിയെഴുത്തിനു തന്നെയായിരിക്കണം. ‘എന്റെ സര്‍ക്കാരിന്റെ നയത്തിനെതിരായ നിങ്ങളുടെ നിലപാട് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടില്ലെങ്കിലും ജനങ്ങളുടെ അഭിപ്രായത്തിനു ഞാന്‍ മുന്‍തൂക്കം നല്‍കുന്നു. കാരണം ജനാധിപത്യത്തില്‍ അന്തിമവിധി ജനങ്ങളുടേതുതന്നെയാകണം’ ഇപ്രകാരം […]
വിനാശ പദ്ധതി കെ റെയില്‍ സില്‍വര്‍ലൈന്‍ പിന്‍വലിച്ച് ഉത്തരവിറക്കുക, സമരക്കാര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, പോലീ സ് അതിക്രമത്തിനിര യായിട്ടുള്ള എല്ലാവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണദിനത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസസമരം നടത്തി.ഉപവാസസമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് യോജിക്കാത്ത കെ റയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുമതി നൽകിയാൽ പോലും പദ്ധതി […]
ആധുനിക വിദ്യാഭ്യാസത്തിന്റെ സർവ്വാംശങ്ങളെയും തകർക്കുന്ന ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020’ കേരളത്തിൽ നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്, സ്വാശ്രയ സമ്പ്രദായത്തിന്റെ ഇരയായ രജനി എസ്.ആനന്ദ് അനുസ്മരണ ദിനത്തിൽ സേവ് എജ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. ഡോ.എം.പി.മത്തായി മാർച്ച് ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഷണ്ഡീകരിക്കുന്നതാണ് എൻഇപി 2020 എന്ന് ഡോ.എം.പി.മത്തായി പറഞ്ഞു. ലോകബാങ്കിന്റെ നയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഭാഷയും സാഹിത്യവും ചരിത്രവും അപ്രസക്തമാക്കുന്നതും നിരക്ഷരത സാർവ്വത്രികമാക്കുന്നതുമായ ഈ നയം കേരളത്തിൽ നടപ്പിലാക്കരുതെന്നും അദ്ദേഹം […]
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവ്വകലാശാലകളിൽ ബിരുദത്തിനും പി.ജി കോഴ്‌സുകൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തുക, പാരലൽ കോളേജുകളെ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. കേരള സർവ്വകലാശാല ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. […]
മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, പുതിയതായി മദ്യ ഉല്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള തീരുമാനം പിന്‍വലിക്കുക, മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തുടച്ചുനീക്കുക, ദൂരപരിധി നിയമം പുനഃസ്ഥാപിക്കുക, വിദ്യാലയങ്ങളുടെ പരിസരത്തുള്ള മയക്കുമരുന്ന് വില്പന കര്‍ശനമായി തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മെയ് 26മുതല്‍ ജൂണ്‍ 26വരെ മദ്യ-ലഹരിവിരുദ്ധ മാസമായി ആചരിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രചാരണ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. അങ്ങേയറ്റം ജനവിരുദ്ധമായ മദ്യനയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ചത്. 2016ല്‍ പിണറായി സര്‍ക്കാര്‍ ഭരണമേറ്റപ്പോള്‍ ബാറുകളുടെ […]
കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷനും സംയുക്തമായി ജൂലൈ 3ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജോസഫ് സി.മാത്യു മുഖ്യപ്രസംഗം നടത്തി.ഷെഡ്യൂൾ വർധിപ്പിച്ചുകൊണ്ട് യാത്രാക്ലേശം പരിഹരിക്കണമെന്നും ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങാതെ നൽകണമെന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ ഉടനെ തിരിച്ചെടുക്കണമെന്നും കെഎസ്ആർടിസി വർക്‌ഷോപ്പുകളും ഇതരകേന്ദ്രങ്ങളും അടച്ചു പൂട്ടരുതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്മെന്റാക്കി നിലനിർത്തി സംരക്ഷിക്കാൻ തീരുമാനിക്കണമെന്ന പ്രമേയം […]